റോബിനെ പോലെ ഫാൻസ് ഫോളോവേഴ്സിനെ ഉണ്ടാക്കാൻ പറ്റുമോ ? ഫുക്രുവിന്റെ മറുപടി ഇങ്ങനെ

ബിഗ് ബോസ് സീസൺ 5ലേക്ക് അവസരം ലഭിച്ചാൽ തീർച്ചയായും പോകുമെന്ന് ഫുക്രു. 

Fukru talk about bigg boss season 5 and robin radhakrishnan nrn

സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധനേടിയ താരമാണ് ഫുക്രു. പിന്നാലെ ബി​ഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയ ഫുക്രു, ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം സീസണിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം. ഇപ്പോഴിതാ ബി​ഗ് ബോസ് അഞ്ചാം സീസണുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ ഷോയെ കുറിച്ച് ഫുക്രു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ബിഗ് ബോസ് സീസൺ 5ലേക്ക് അവസരം ലഭിച്ചാൽ തീർച്ചയായും പോകുമെന്ന് പറയുകയാണ് ഫുക്രു. ബിഗ് ബോസ് തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ഇപ്പോൾ മൈക്കിന് മുന്നിൽ നിന്നും സംസാരിക്കാൻ ധൈര്യം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഷോയിൽ പങ്കെടുത്തതിനാലാണെന്നും ഫുക്രു പറഞ്ഞു. 'ഓ മൈ ഡാര്‍ലിംഗ്' സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു ഫുക്രുവിന്റെ പ്രതികരണം.

സീസൺ നാലിലെ റോബിൻ രാധാകൃഷ്ണന് ഇപ്പോഴും വലിയ ഫാൻ ബേസ് ഉണ്ടല്ലോ ?അത് പോലെൊരു ഫോളോവേഴ്സിനെ സൃഷ്ടിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, ഒരിക്കലും തനിക്ക് അത് അറിയില്ലെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. 'ഞാനൊരിക്കലും ഫോളോവേഴ്സിനെ താരതമ്യപ്പെടുത്താറില്ല. റോബിന് എത്രയുണ്ട്, എനിക്ക് എത്രയുണ്ടാക്കാം എന്നൊന്നും ചിന്തിച്ചിട്ടില്ല, നമ്മളെ മനസിലാക്കുന്നവർ നമ്മളെ പിന്തുണയ്ക്കട്ടെ', എന്നും ഫുക്രു പറഞ്ഞു.

ഇനി സാധാരണക്കാരനും ബി​ഗ് ബോസിൽ; ആ സീക്രട്ട് പറഞ്ഞ് മോഹൻലാൽ; ആദ്യ പ്രമോ എത്തി

അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രമാണ് ഫുക്രുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. സിനിമ നാളെ തിയറ്ററുകളിൽ എത്തും. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios