'ഇതാണെന്റെ അമ്മ, എന്നെ തിരിച്ചറിഞ്ഞു'; വലിയ സന്തോഷം പങ്കുവച്ച് അശ്വിൻ
ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസമാണ് എന്നാണ് അശ്വിന്‍ കുറിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ(Bigg Boss) നാലാം സീസണിൽ ഏറ്റവും കൂടുതൽ വൈകാരികമായ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോയത് ഒരുപക്ഷെ അശ്വിൻ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞ സമയങ്ങളിലായിരിക്കും. ഒരു ഘട്ടം വരെ ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിച്ചിരുന്ന അമ്മയെ തേടി പോയതും, ഒടുവിൽ കണ്ടെത്തിയപ്പോൾ അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ പറ്റാതെ പോയതും എല്ലാം ബിഗ് ബോസിൽ അശ്വിൻ വിജയ് മത്സരാർത്ഥി ആയ സമയത്ത് തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകർക്കും കൂടി സന്തോഷമാകുന്ന ഒരു വാർത്തയാണ് അശ്വിൻ പങ്കുവച്ചിരിക്കുന്നത്. ആ വലിയ സന്തോഷത്തിന്റ വീഡിയോയും അശ്വിൻ പങ്കുവച്ചിട്ടുണ്ട്. മകനെ അമ്മ തിരിച്ചറിഞ്ഞ ധന്യ മുഹൂർത്തമാണ് അശ്വിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസമാണ്, എന്ന് പറഞ്ഞ് അശ്വിന്‍ അമ്മയെ പരിചയപ്പെടുത്തുന്നു. ഇതാണ് എന്റെ അമ്മ. 'ഞാന്‍ ആരാണ്' എന്ന് അശ്വിന്‍ അമ്മയടോ ചോദിക്കുമ്പോള്‍ 'മോനാണ്' എന്ന് അമ്മ പതിഞ്ഞ സ്വരത്തിൽ പറയുന്നു. ടിവിയില്‍ കണ്ടിരുന്നോ, ഇഷ്ടമായോ എന്നൊക്കെ ചോദിച്ചപ്പോള്‍ അതെ എന്ന് മൂളി പിന്നോട്ട് വലിയുകയാണ് അമ്മ.
തന്റെ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രസവിച്ച ഉടൻ അമ്മ എങ്ങോട്ടോ പോയി എന്നും അശ്വിൻ പറഞ്ഞിരുന്നു. അമ്മ പോയി അഞ്ച് വർഷം കഴിഞ്ഞപ്പോൾ അച്ഛനും പോയി. ആദ്യ കാലങ്ങളിൽ അമ്മയും മരിച്ചെന്നായിരുന്നു അറിഞ്ഞിരുന്നത്. എല്ലാരും അങ്ങനെയാണ് തന്നോട് പറഞ്ഞത്. പിന്നീട് വളര്‍ത്തിയത് അമ്മൂമ്മയാണ്. അമ്മൂമ്മയും മരിച്ചതോടെയാണ് ഒറ്റപ്പെടലിന്റെ വേദനയും ജീവിതവും പഠിച്ചു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലായത്. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിന് ഒടുവല്‍ അമ്മയെ കണ്ടെത്തി, പക്ഷെ എന്നെ തിരിച്ചറിഞ്ഞില്ല- ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്കിടയിലും കണ്ണീര് പടർത്തിയ വാക്കുകളായിരുന്നു അത്. അതുകൊണ്ടു തന്നെയാണ് ഈ സന്തോഷം പ്രേക്ഷകരുടേത് കൂടി ആകുന്നത്.'ഇതാണെന്റെ അമ്മ, എന്നെ തിരിച്ചറിഞ്ഞു'; വലിയ സന്തോഷം പങ്കുവച്ച് അശ്വിൻ
ബിഗ് ബോസ് വീട്ടിൽ നാലാം സീസണിൽ ഏറ്റവും കൂടുതൽ വൈകാരികമായ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോയത് ഒരുപക്ഷെ അശ്വിൻ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞ സമയങ്ങളിലായിരിക്കും. ഒരു ഘട്ടം വരെ ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിച്ചിരുന്ന അമ്മയെ തേടി പോയതും, ഒടുവിൽ കണ്ടെത്തിയപ്പോൾ അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ പറ്റാതെ പോയതും എല്ലാം ബിഗ് ബോസിൽ അശ്വിൻ വിജയ് മത്സരാർത്ഥി ആയ സമയത്ത് തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകർക്കും കൂടി സന്തോഷമാകുന്ന ഒരു വാർത്തയാണ് അശ്വിൻ പങ്കുവച്ചിരിക്കുന്നത്. ആ വലിയ സന്തോഷത്തിന്റ വീഡിയോയും അശ്വിൻ പങ്കുവച്ചിട്ടുണ്ട്. മകനെ അമ്മ തിരിച്ചറിഞ്ഞ ധന്യ മുഹൂർത്തമാണ് അശ്വിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസമാണ്, എന്ന് പറഞ്ഞ് അശ്വിന്‍ അമ്മയെ പരിചയപ്പെടുത്തുന്നു. ഇതാണ് എന്റെ അമ്മ. 'ഞാന്‍ ആരാണ്' എന്ന് അശ്വിന്‍ അമ്മയടോ ചോദിക്കുമ്പോള്‍ 'മോനാണ്' എന്ന് അമ്മ പതിഞ്ഞ സ്വരത്തിൽ പറയുന്നു. ടിവിയില്‍ കണ്ടിരുന്നോ, ഇഷ്ടമായോ എന്നൊക്കെ ചോദിച്ചപ്പോള്‍ അതെ എന്ന് മൂളി പിന്നോട്ട് വലിയുകയാണ് അമ്മ.
Shine Tom Chacko : മാധ്യമങ്ങളെ കണ്ട് 'മിന്നൽ ഓട്ടം' ഓടി ഷൈന്‍ ടോം ചാക്കോ ! വീഡിയോ
തന്റെ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രസവിച്ച ഉടൻ അമ്മ എങ്ങോട്ടോ പോയി എന്നും അശ്വിൻ പറഞ്ഞിരുന്നു. അമ്മ പോയി അഞ്ച് വർഷം കഴിഞ്ഞപ്പോൾ അച്ഛനും പോയി. ആദ്യ കാലങ്ങളിൽ അമ്മയും മരിച്ചെന്നായിരുന്നു അറിഞ്ഞിരുന്നത്. എല്ലാരും അങ്ങനെയാണ് തന്നോട് പറഞ്ഞത്. പിന്നീട് വളര്‍ത്തിയത് അമ്മൂമ്മയാണ്. അമ്മൂമ്മയും മരിച്ചതോടെയാണ് ഒറ്റപ്പെടലിന്റെ വേദനയും ജീവിതവും പഠിച്ചു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലായത്. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിന് ഒടുവല്‍ അമ്മയെ കണ്ടെത്തി, പക്ഷെ എന്നെ തിരിച്ചറിഞ്ഞില്ല- ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്കിടയിലും കണ്ണീര് പടർത്തിയ വാക്കുകളായിരുന്നു അത്. അതുകൊണ്ടു തന്നെയാണ് ഈ സന്തോഷം പ്രേക്ഷകരുടേത് കൂടി ആകുന്നത്.