Bigg Boss 4 : ഈ സീസണിലെ അവസാന ജയില്‍വാസം; രണ്ടുപേര്‍ ജയിലിലേക്ക്

ജയില്‍ ടാസ്കുകളില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും കഠിനമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ നല്‍കിയത്

final jailing in bigg boss malayalam 4

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ അവസാന ജയില്‍ ടാസ്ക് പൂര്‍ത്തിയായി. മൂന്നു തവണ മാറ്റം വന്ന ജയില്‍ നോമിനേഷന്‍ ആയിരുന്നു ഇത്തവണ. ജയിലിലേക്ക് ഏറ്റവുമാദ്യം മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത് ബ്ലെസ്‍ലി, റിയാസ്, ലക്ഷ്‍മിപ്രിയ എന്നിവരെ ആയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെരഞ്ഞെടുത്ത ഒരാളെ ജയിലിലേക്ക് തെരഞ്ഞെടുക്കാന്‍ ആവില്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കി. റിയാസിനെയാണ് ബിഗ് ബോസ് ഉദ്ദേശിച്ചത്. തുടര്‍ന്ന് ഒരിക്കല്‍ക്കൂടി മത്സരാര്‍ഥികള്‍ വോട്ടിംഗ് നടത്തി.

ഇത്തവണ ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ബ്ലെസ്‍ലി, റോണ്‍സണ്‍, സൂരജ് എന്നിവരായിരുന്നു. എന്നാല്‍ സൂരജിന്‍റെ പക്കല്‍ ഒരു ജയില്‍ ഫ്രീ കാര്‍ഡ് ഉണ്ടായിരുന്നു. ഇത്തവണ അത് ഉപയോഗിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ് ചോദിച്ചു. ഉണ്ടെന്നായിരുന്നു സൂരജിന്‍റെ മറുപടി. പകരം ഒരാളെ നിര്‍ദേശിക്കാന്‍ പറഞ്ഞതോടെ സൂരജ് ധര്‍മ്മസങ്കടത്തിലായെങ്കിലും ലക്ഷ്മിപ്രിയയുടെ പേര് നിര്‍ദേശിച്ചു. എന്നാല്‍ അതിനുശേഷം ക്യാമറകള്‍ക്ക് മുന്നില്‍ വന്ന് തനിക്ക് തീരുമാനം മാറ്റാവുന്നതാണോയെന്ന് സൂരജ് ബിഗ് ബോസിനോട് പലകുറി ചോദിച്ചു. ലക്ഷ്മിപ്രിയയക്കു പകരം താന്‍ തന്നെ ജയില്‍ ടാസ്കില്‍ പങ്കെടുക്കാമെന്നാണ് സൂരജ് പറഞ്ഞത്.

ALSO READ : കന്നഡയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; വിസ്‍മയിപ്പിക്കാന്‍ വിക്രാന്ത് റോണ

ജയില്‍ ടാസ്കുകളില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും കഠിനമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ നല്‍കിയത്. ക്ലിംഗ് ഫിലിം റോളുകള്‍ കൊണ്ട് ശരീരം ആസകലം വരിഞ്ഞതിനു ശേഷം ട്രാക്കിലൂടെ തല കൊണ്ട് തട്ടി ഒരു ബോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു ടാസ്ക്. മൂന്ന് ബോളുകളാണ് എത്തിക്കേണ്ടിയിരുന്നത്. ലക്ഷ്മിപ്രിയ ടാസ്‍ക് ലെറ്റര്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ജയില്‍ നോമിനേഷന്‍ കാര്‍ഡ് ഉപയോഗിക്കേണ്ട എന്ന തീരുമാനം അന്തിമമാണോയെന്ന് സൂരജിനോട് ബിഗ് ബോസ് ചോദിച്ചു. അതെ എന്നായിരുന്നു സൂരജിന്‍റെ മറുപടി. അതോടെ മത്സരത്തിനായി ബ്ലെസ്‍ലി, റോണ്‍സണ്‍, സൂരജ് എന്നിവര്‍ തയ്യാറായി. എന്നാല്‍ ടാസ്കുകളില്‍ പതിവുപോലെ കാണിക്കുന്ന മികവ് ഇത്തവണയും പുറത്തെടുത്തതോടെ ബ്ലെസ്‍ലി ടാസ്കില്‍ വിജയിച്ചു. അതോടെ റോണ്‍സണും സൂരജും ജയിലിലേക്ക് പോയി.

Latest Videos
Follow Us:
Download App:
  • android
  • ios