Bigg Boss : ഒടുവില്‍ റോബിന്റെ വിധി മോഹൻലാല്‍ പ്രഖ്യാപിച്ചു

ശാരീരികമായ ഒരു ഒരു അവഹേളനവും സമ്മതിക്കില്ലെന്ന് മോഹൻലാല്‍ (Bigg Boss).
 

Dr Robin Radhakrishnan evicted from Big Boss show

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ വലിയ നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ആഴ്‍ച നടന്നത്. ഒരു ടാസ്‍ക് നടക്കവേ സംഭവിച്ച കാര്യത്തിന്റെ പേരില്‍ ഡോ. റോബിൻ രാധാകൃഷ്‍ണന്റെ ബിഗ് ബോസ് വീട്ടില്‍ നിന്ന് സീക്രട്ട് റൂമിലേക്ക് മാറ്റിനിര്‍ത്തിയിരുന്നു. ഇന്ന് ഇപ്പോള്‍ ഡോ. റോബിന്റെ വിധി മോഹൻലാല്‍ പ്രഖ്യാപിച്ചു. റോബിൻ പുറത്തായി (Bigg Boss). 

രാജാവും പരിവാരങ്ങളുമായി മത്സരാര്‍ഥികള്‍ മാറുന്ന ഒരു ടാസ്‍കായിരുന്നു കഴിഞ്ഞ ആഴ്‍ച നടന്നത്. ടാസ്‍കിനിടെ റിയാസിനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചു എന്നതിന്റെ പേരിലായിരുന്നു റോബിനെ മാറ്റിനിര്‍ത്തിയത്. ഇന്ന് അക്കാര്യത്തെ കുറിച്ച് മോഹൻലാല്‍ തുടക്കത്തില്‍ തന്നെ സംസാരിച്ചു. തുടര്‍ന്ന് റോബിനെ വിളിപ്പിച്ചു.  

ബിഗ് ബോസ് ഷോയെ കുറിച്ച് ഏറ്റവും കൂടുതല്‍ പഠിക്കുകയും ഉന്നതമായ സ്ഥാനം അലങ്കരിക്കാനാണ് വന്നത് എന്ന് പറഞ്ഞയാളാണ് റോബിൻ. എന്നിട്ടും എന്ത് സംഭവിച്ചുവെന്ന് മോഹൻലാല്‍ ആരാഞ്ഞു. ടാസ്‍കില്‍ ഞാൻ എന്റെ 100 ശതമാനവും കൊടുക്കുമെന്ന് വ്യക്തമാക്കിയാണ് റോബിൻ മറുപടി പറഞ്ഞ് തുടങ്ങിയത്. രാജാവിന്റെ ലോക്കറ്റ് വളരെ ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലോക്കറ്റ് കൈവശം വയ്‍കുകയാണെങ്കില്‍ എനിക്ക് ഒരാഴ്‍ച നോമിനേഷൻ ഫ്രീ ആകാൻ പറ്റും. ടാസ്‍ക് മനസിലാക്കി ആ സെക്കൻഡില്‍ തന്നെ രാജാവിന്റെ ലോക്കറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നു. ടാസ്‍ക് തുടങ്ങിയതിന് ശേഷം എന്നെ രാജാവ് തന്നെയാണ് അടുത്ത് നിര്‍ത്തിച്ചത്. ഞാൻ ലോക്കറ്റ് എടുത്തു. അടുത്ത ദിവസം വൈകുന്നേരം വരെ ടാസ്‍കുണ്ട്. അപ്പോള്‍ ഞാൻ ടോയ്‍ലറ്റില്‍ പോകാൻ തീരുമാനിച്ചു. ടോയ്‍ലറ്റ് ലോക്ക് ചെയ്‍തു. അപ്പോള്‍ റോണ്‍സണ്‍ ബ്രോയോ ആരോ പറയുന്നതു കേട്ടു, അവൻ ഇനി പുറത്തുവരില്ല എന്ന്. അതിനുശേഷം കണ്ടിന്യൂസായി സ്‍പ്രേയോ എന്തോ അടിച്ചു. ടാസ്‍ക് തീരുംവരെ അവിടെ ഇരിക്കാൻ ആയിരുന്നു തന്റെ തീരുമാനം എന്ന് ഡോ. റോബിൻ പറഞ്ഞു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് എന്ന് വ്യക്തമാക്കി മോഹൻലാല്‍ ഇടപെട്ടു.

നിങ്ങള്‍ക്ക് വാണിംഗ് തന്നിരുന്നു. ബിഗ് ബോസ് നിയമങ്ങളെ കുറിച്ച് നിങ്ങള്‍ ബോധവാനാണ്. ഒരുപാട് പ്രാവശ്യം ഞാൻ ഇതിനെ കുറിച്ച് നിങ്ങളോട് പറഞ്ഞു. നിങ്ങള്‍ തന്നെ സമ്മതിച്ചിരിക്കുന്നു റിയാസിനെ ശാരീരികമായി ഉപദ്രവിക്കാൻ പാടില്ലായിരുന്നു എന്ന്.  നിങ്ങള്‍ ചെയ്‍തത് തെറ്റാണ് എന്ന് മോഹൻലാല്‍ പറഞ്ഞു.

അവൻ ചത്തു പോകട്ടെ എന്നൊക്ക അവര്‍ പറയുന്നുണ്ടായിരുന്നു എന്നിട്ടും താൻ മാനസികമായി തളര്‍ന്നിരുന്നില്ല എന്ന് ഡോ. റോബിൻ പറഞ്ഞു.ഞാൻ ഒന്ന് ശ്വാസം എടുക്കാൻ ശ്രമിക്കുമ്പോള്‍ റിയാസ് എന്നെ കയ്യിലും ദേഹത്തും പിടിച്ചപ്പോള്‍ എന്റെ കൈയും റിഫ്ലക്റ്റ് ചെയ്‍തുപോയി. അതു ഞാൻ സമ്മതിക്കുന്നു. ശ്വാസം എടുക്കാൻ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് ഒരാള്‍ പിടിക്കുമ്പോള്‍ സ്വാഭാവികമായും റിഫ്ലക്സ് വരുന്നതാണ്. അപ്പോള്‍ എന്റെ കൈ റിയാസിന്റെ ദേഹത്ത് കൊണ്ടുവെന്ന് റോബിൻ പറഞ്ഞു.

റോബിന് ഒരുപാട് വാണിംഗ് ഇതിനു മുമ്പ് കിട്ടിയതാണ് എന്നാണ് മോഹൻലാല്‍ പറഞ്ഞു. റോബിൻ ഒരു കാര്യം ചെയ്യുകയും ചെയ്‍തു. റോബിൻ അത് സമ്മതിച്ചു, അപ്പോള്‍ നിയമങ്ങള്‍ നോക്കുമ്പോള്‍ റോബിൻ ഇനി തുടരാൻ പാടില്ല എന്നാണ്. ഇവിടെ അര്‍ഹനല്ല, ഇനിയും ഇത് ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്. ബാക്കിയുള്ള മത്സരാര്‍ഥികളും ഇത് അനുകരിക്കാൻ സാധ്യതയുള്ള കാര്യമാണ്. നിങ്ങള്‍ നല്ല ഒരു കണ്‍ടെസ്റ്റന്റ് ആയിരുന്നു. നല്ല പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം, നമ്മുടെ ശാരീരികവും മാസികവും ആയിട്ടുള്ള നിയന്ത്രണമാണ് ഷോയ്‍ക്ക് വേണ്ടത്.  നിങ്ങളെ പ്രകോപിച്ച് കഴിഞ്ഞാല്‍ ഇങ്ങനെ ചെയ്യും എന്ന് മറ്റുള്ളവര്‍ക്ക് അറിയാം. നിങ്ങള്‍ക്ക് ഇനി ഈ ഷോയില്‍ തുടരാൻ കഴിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എനിക്കും സങ്കടമുണ്ട് എന്ന് പറഞ്ഞ മോഹൻലാല്‍ വീട്ടിനുള്ളിലെ ആള്‍ക്കാരെ കാണണോയെന്ന് റോബിനോട് ചോദിച്ചു. വേണമെന്ന് റോബിൻ പറഞ്ഞു. വീട്ടിലെ ആള്‍ക്കാരോട് റോബിൻ സംസാരിക്കുന്നതിനു മുന്നേ താൻ പറയാം എന്ന് മോഹൻലാല്‍ വ്യക്തമാക്കി. 

ശാരീരികമായ ഒരു ഒരു അവഹേളനവും നമ്മള്‍ സമ്മതിച്ചുകൊടുക്കുന്നത് അല്ല. ഒരുപാട് വാണിംഗ് കിട്ടിയിട്ടും റോബിൻ അത് ലംഘിച്ചു. അദ്ദേഹം സമ്മതിക്കുകയു ചെയ്‍തു. ഒരാളെ ഞാൻ ശാരീരികമായി ഉപദ്രവിച്ചു എന്ന്. ഇത്രയും കാരണങ്ങള്‍ കൊണ്ട് റോബിന് ഈ ഷോയില്‍ ഇനി തുടരാൻ സാധിക്കില്ല എന്ന് മോഹൻലാല്‍ അറിയിച്ചു.

Read More : ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന, 'ഇഒ'യില്‍ നായകൻ ഷെയ്‍ൻ നിഗം

Latest Videos
Follow Us:
Download App:
  • android
  • ios