'പപ്പയുമായുള്ള അവസാന കൂടിക്കാഴ്ചയാവും അതെന്ന് ഒരിക്കലും കരുതിയില്ല'; വീഡിയോയുമായി ഡിംപൽ

തന്റെ യൂടൂബ് ചാനലിലൂടെയാണ് പപ്പയ്‌ക്കൊപ്പമുള്ള പഴയൊരു വീഡിയോ പങ്കുവച്ചത്. 

dimpal bhal share video with her father

ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ക്യാൻസറിനെ അതിജീവിച്ച താരം മറ്റുളളവര്‍ക്ക് ഒരു പ്രചോദനമായികൊണ്ടാണ് ഷോയില്‍ മത്സരിച്ചത്.  ഇടയ്ക്ക് താരത്തിന്റെ അച്ഛൻ മരിച്ചത് എല്ലാവരേയും ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. ഫെെനലില്‍ ഡിംപലിനും വിജയ സാധ്യതകളുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഷോ അവസാനിച്ചതിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ ഡിംപൽ പങ്കുവച്ച ഒരു വീഡിയോ ആണ് എല്ലാവരുടെയും മനസ്സിൽ നൊമ്പരമാകുന്നത്. 

തന്റെ യൂടൂബ് ചാനലിലൂടെയാണ് പപ്പയ്‌ക്കൊപ്പമുള്ള പഴയൊരു വീഡിയോ പങ്കുവച്ചത്. ഡിംപല്‍ പപ്പയ്‌ക്കൊപ്പം സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് പപ്പയ്‌ക്കൊപ്പമുള്ള അവസാന കൂടിക്കാഴ്ചയാവും എന്ന് ഒരിക്കലും കരുതിയില്ല എന്ന ക്യാപ്ഷനും ഡിംപല്‍ കൊടുത്തിട്ടുണ്ട്.

ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടിയത് അനിയത്തിയോട് ആയിരുന്നു ആദ്യം പറഞ്ഞത് എന്ന് ഡിംപല്‍ പറയുന്നുണ്ട്. 
പപ്പ പോയിട്ട് 40 ദിവസം കഴിഞ്ഞു. ആ സാന്നിദ്ധ്യം ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. പപ്പ പറഞ്ഞത് പോലെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ച് ഞങ്ങള്‍ കഴിയുമെന്നാണ് വീഡിയോയ്ക്ക് താഴെ ഡിംപല്‍ കുറിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios