Bigg Boss : 'ഒരുപാട് പേരുടെ മുന്നിൽ നാണം കെട്ടിട്ടുണ്ട്, തലകുനിക്കേണ്ടി വന്നിട്ടുണ്ട്'; ദിൽഷ പറയുന്നു
ടിക്കറ്റ് ടു ഫിനാലെയിലൂടെ ഫൈനലിലെത്തിയ ദിൽഷ, കഴിഞ്ഞ ദിവസം നടന്ന അവസാന വീക്കിലി ടാസ്ക്കിലും മിന്നും വിജയമാണ് സ്വന്തമാക്കിയത്.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ മികച്ചൊരു മത്സരാർത്ഥിയാണ് ദിൽഷ. ഫൈനലിലേക്ക് അടുക്കുന്തോറും മികച്ച പ്രകടനമാണ് ദിൽഷ വീട്ടിൽ കാഴ്ചവയ്ക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയിലൂടെ ഫൈനലിലെത്തിയ ദിൽഷ, കഴിഞ്ഞ ദിവസം നടന്ന അവസാന വീക്കിലി ടാസ്ക്കിലും മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഇന്നിതാ തന്റെ ജീവിതത്തിലെ പണത്തിന്റെ വിലയെ കുറിച്ച് മറ്റ് മത്സരാർത്ഥികളോട് പറയുകയാണ് ദിൽഷ.
ദിൽഷയുടെ വാക്കുകൾ
പത്തു രൂപ കീശയിൽ ഉണ്ടെങ്കിൽ ആ കാശ് ഒരാളുടെ വിഷമം കാണുമ്പോൾ എടുത്ത് കൊടുക്കുന്ന ആളാണ് എന്റെ അച്ഛൻ. പലസ്ഥലങ്ങളിലും അത് ഞാൻ കണ്ടിട്ടുമുണ്ട്. അത് കണ്ടാണ് ഞാൻ വളർന്നതും. പഠിക്കുന്ന സമയങ്ങളിലൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ബാങ്കുകളായ ബാങ്കുകളൊക്കെ കയറിയിറങ്ങിയിട്ടുണ്ട് ലോണിന് വേണ്ടി. ഒരുപാട് പേരുടെ മുന്നിൽ നാണം കെട്ടിട്ടുണ്ട്. തലകുനിച്ച് നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. പൈസ ഇല്ലെങ്കിൽ എവിടെയും ഒരുവില ഉണ്ടാകില്ല എന്ന് ഞങ്ങളുടെ മുഖത്ത് നോക്കി ഒരു ബന്ധുപറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഒരുപക്ഷേ പൈസ ഇന്ന് നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കും. നാളെ അത് നമ്മളുടെ കയ്യിലായിരിക്കും. മനുഷ്യത്വം ഉണ്ടാകണം. മനുഷ്യത്വത്തെക്കാൾ വലുത് വേറെ എന്തങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല.
Bigg Boss : 10ലക്ഷം സ്വന്തമാക്കാൻ സുവർണ്ണാവസരം ; പ്രലോഭനങ്ങളില്‍ വീഴുമോ മത്സരാർത്ഥികൾ ?
പണത്തിന്റെ വിലയെ പറ്റി മത്സരാർത്ഥികൾ
മനുഷ്യരുടെ ജീവതത്തിൽ പണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതിസമ്പന്നരായി ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിൽ പോലും അടിസ്ഥാനപരമായി ഈ ആധുനിക സമൂഹത്തിൽ ഒപ്പമുള്ളവരുമായി മാന്യമായി ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഇല്ല. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളിലും പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയാതെ വരികയോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ടാകാം. അത്തരത്തിൽ മത്സരാർത്ഥികളെ നൊമ്പരപ്പെടുത്തിയ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ടാസ്ക്. പിന്നാലെ ആറ് പേരും അവരവരുടെ ജീവിതത്തിലെ നൊമ്പരാനുഭവങ്ങൾ പങ്കുവച്ചു.