ചരിത്രം തിരുത്തി കുറിക്കാൻ ദിൽഷ, 'ബിബി'യിലെ ആദ്യ വനിത വിജയി ആകുമോ ?

ബിഗ് ബോസിന്റെ തുടക്കം മുതൽ തന്റെ പ്രസൻസ് ദിൽഷ കാണിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ വലിയ തർക്കങ്ങൾക്ക് വഴിവച്ച പല കണ്ടന്റുകളിലും ദിൽഷ ഭാഗമായി.

Dilsha Prasannan chances of  title winner in Bigg Boss season 4

ബിഗ് ബോസ്(Bigg Boss) സീസൺ നാല് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഫൈനൽ സിക്സിൽ ഇത്തവണ മൂന്ന് വനിതകളാണ് ഏറ്റുമുട്ടുന്നത്. ഒരുപക്ഷേ ബിഗ് ബോസ് മലയാളം സീസണുകളിൽ ഇതാദ്യമായിട്ടാകും മൂന്ന് സ്ത്രീകൾ ഫൈനലിൽ എത്തുന്നത്. ദിൽഷ, ധന്യ, ലക്ഷ്മി പ്രിയ എന്നിവരാണ് ഫൈനലിൽ പരസ്പരം മാറ്റുരയ്ക്കാൻ പോകുന്നത്. ഇതിൽ പ്രധാനിയാണ് ദിൽഷ പ്രസന്നൻ എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ദിലു. പൊട്ടിത്തെറികളും വിവാദങ്ങളും ഭാഗമായ ഒരു ഷോ. അതിനിടയിൽപ്പെടുമ്പോൾ പലപ്പോഴും അതിർവരമ്പുകള്‍ മറികടക്കാം. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ മികച്ച മത്സരം കാഴ്ചവയ്ക്കാമെന്ന് ഷോയിലൂടെ കാട്ടിത്തന്നിരിക്കുകയാണ് ദിൽഷ.

മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകൾ കൊണ്ടും ഒപ്പം നിന്ന് വേദനിപ്പിച്ചവരെ പോലും തള്ളിപ്പറയാതെ, അവരുടെ വേദനയിലും സമാധാനിപ്പിച്ച് ഒപ്പം നിന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ദിൽഷക്ക് സാധിച്ചു എന്നതാണ് വാസ്തവം. ഏറെ ശാന്തമായാണ് ദിൽഷ കളിച്ച് തുടങ്ങിയത്. ബിഗ് ബോസിന്റെ തുടക്കം മുതൽ തന്റെ പ്രസൻസ് ദിൽഷ കാണിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ വലിയ തർക്കങ്ങൾക്ക് വഴിവച്ച പല കണ്ടന്റുകളിലും ദിൽഷ ഭാഗമായി.

Dilsha Prasannan chances of  title winner in Bigg Boss season 4

ഡോ. റോബിന്റെ ഷാഡോ

ഷോ ആരംഭിച്ചപ്പോൾ മുതൽ ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയായ പേരാണ് ദിൽഷയുടേത്. ഡോക്ടർ റോബിന്റെ പേരിനോടൊപ്പമായിരുന്നു ആദ്യം ദിൽഷയും ഇടംപിടിച്ചത്. സഹമത്സരാർത്ഥികൾ ഡോക്ടറുടെ നിഴൽ എന്നുവരെ ദിൽഷയെ വിളിച്ചിരുന്നു. എന്നാൽ ഡോക്ടർ ഷോയിൽ നിന്ന് പോയതോടെ ദിൽഷയും ഗെയിമും ആകെ മാറി. പിന്നീട് ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന ശബ്ദം ദിൽഷയുടേതായി മാറുകയായിരുന്നു. ഏത് സമയവും റിയാസുമായി പോര് വിളിച്ച ദിൽഷയെയും പ്രേക്ഷകർക്ക് കാണാനായി.

ദിൽഷയുടെ ത്രികോണ പ്രണയം

ബിഗ് ബോസ് ഷോകളിൽ മത്സരിക്കാൻ എത്തുമ്പോൾ ജനമനസിൽ ഇടം നേടാനും വോട്ട് സമ്പാദിക്കാനുമായി മത്സരാർഥികൾ പല വഴികളും പരീക്ഷിക്കും. ചിലർ മൈൻഡ് ഗെയിം കളിക്കും മറ്റ് ചിലർ ഗ്രൂപ്പിസം കളിക്കും ചിലർ പ്രണയം പോലും സ്ട്രാറ്റർജിയാക്കും. അത്തരത്തിൽ നിരവധി സംഭവങ്ങൾ ബിഗ് ബോസിന്റെ പല ഭാഷകളിലും അരങ്ങേറിയിട്ടുണ്ട്. ഫ്രണ്ടഷിപ്പ് കണ്ടാലും പ്രണയം കണ്ടലും ഗ്രൂപ്പിസം കണ്ടാലും അതിനാൽ തന്നെ രണ്ട് വട്ടം ആലോചിച്ച ശേഷമെ ജനങ്ങൾ വിലയിരുത്തുകയും അവർക്ക് വോട്ട് നൽകുകയും ചെയ്യുകയുള്ളൂ. കഴിഞ്ഞ മലയാളം സീസണിൽ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയമായിരുന്നു സംസാര വിഷയമെങ്കിൽ, ഇത്തവണ ദിൽഷ-റോബിൻ-ബ്ലെസ്ലി പ്രണയമാണ് ചർച്ചയായത്. ആദ്യം ദിൽഷയോട് പ്രണയാഭ്യർഥന നടത്തിയത് ബ്ലെസ്ലിയാണ്. തനിക്കൊരു ക്രഷ് തോന്നി എന്നാണ് ബ്ലെസ്ലി ദിൽഷയോട് പറഞ്ഞത്. എന്നാൽ, ഇതുകേട്ട ദിൽഷയുടെ പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു അനുജനെ പോലെയാണ് ബ്ലെസ്ലിയെ കണ്ടതെന്നാണ് ദിൽഷ പ്രണയാഭ്യർത്ഥനയ്ക്ക് പിന്നാലെ വ്യക്തമാക്കിയത്. ദിൽഷ - ബ്ലെസ്ലി വിഷയത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞ് സമൂഹ മാധ്യമത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങി. ഡോ. റോബിന് നായിക ദിൽഷയോട് പ്രത്യേക പരിഗണന ഉണ്ടോ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നത്. ഇത് യാഥാർത്ഥ്യമാക്കി കൊണ്ട് ദിൽഷയോട് റോബിൻ പ്രണയം പറയുകയും ചെയ്തു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നാണ് ദിൽഷ പറഞ്ഞത്. ശേഷം ത്രികോണ പ്രണയം ഷോയിൽ ചർച്ചയായി. വീട്ടിൽ ആദ്യം ത്രികോണ പ്രണയത്തെ കുറിച്ച് പറഞ്ഞത് റോബിൻ ആയിരുന്നു. ഇതേ നിലപാട് തന്നെ ആയിരുന്നു ദിൽഷയെ കുറിച്ച് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. ബ്ലെസ്ലിയോടും റോബിനോടും ദിൽഷക്ക് പ്രണയമാണ് എന്ന നിലയിൽ ചർച്ചകൾ സജീവമായിരുന്നു. ഇത് പലപ്പോഴും സഹമത്സരാർത്ഥികളും വീട്ടിൽ പറഞ്ഞു. എന്നാൽ ഇന്ന് വരെയും താൻ രണ്ടുപേരോടും ആദ്യം എടുത്ത നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദിൽഷ.

Dilsha Prasannan chances of  title winner in Bigg Boss season 4

റിയാസിനോട് യുദ്ധം പ്രഖ്യാപിച്ച ദിൽഷ !

വൈൽഡ് കാർഡിലൂടെ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോയിലെ ഏറ്റവും ശക്തനായി മാറിയ മത്സരാർത്ഥിയാണ് റിയാസ്. തന്റെ പ്രിയ സുഹൃത്ത് പുറത്ത് പോകാൻ കാരണക്കാരനായ റിയാസിനോട് പരസ്യമായി തന്നെ കൊമ്പുകോർത്ത ദിൽഷയെ ഷോയിൽ കാണാനായി. പലപ്പോഴും ദിൽഷയെ ചൊടിപ്പിക്കാൻ റിയാസ് റോബിനെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുമായിരുന്നു. ഇത് ദിൽഷയിൽ റിയാസിനോടുള്ള വൻ കലിപ്പിനാണ് വഴിവച്ചത്. റോബിൻ പോയ വിഷമം വലുതാക്കി സ്ക്രീൻ സ്പേയ്സ് ഉണ്ടാക്കുന്നുവെന്ന് വരെ ദിൽഷയെ കുറിച്ച് റിയാസ് പറഞ്ഞു. റോബിൻ ഇനിയും ഷോയിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ എന്ന് റിയാസ് ഒരിക്കൽ ചോദിച്ചിരുന്നു. 'ഇനി ഡോക്ടർ വന്നാലും വന്നില്ലെങ്കിലും.. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, അദ്ദേഹം ശക്തനായ ഒരു മത്സരാർഥി ആയിരുന്നു. ഇപ്പോൾ ഇവിടുന്ന് ഇറങ്ങിപ്പോകേണ്ട ആളുമല്ലെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു'എന്നാണ് ദിൽഷ അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഷോ ഫിനാലെയിലേക്ക് അടുത്തപ്പോൾ ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ ഏറെക്കുറെ കെട്ടടങ്ങിയ മട്ടാണ്.

Dilsha Prasannan chances of  title winner in Bigg Boss season 4

ടിക്കറ്റ് ടു ഫിനാലെയിലൂടെ ഫൈനലിലേക്ക്

ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെയിലൂടെ ഫൈനലിൽ എത്തിയ താരമാണ് ദിൽഷ. പത്ത് ടാസ്കുകൾ ആയിരുന്നു ഈ വീക്കിലി ടാസ്ക്കിൽ ഉണ്ടായിരുന്നത്. എല്ലാ ടാസ്ക്കുകളിലും ദിൽഷ തന്റെ മാക്സിമം നൽകി മത്സരിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്ക് ഒടുവിൽ ഏഴ് പേരെ പിന്തള്ളി ദിൽഷ ബിഗ് ബോസ് സീസൺ നാല് ഫൈനലിലേക്ക് നേരിട്ട് എത്തുകയും ചെയ്തു. ലക്ഷ്മി പ്രിയ 18, റിയാസ് 29, സൂരജ് 34, വിനയ് 41, ധന്യ 46, റോൺസൺ 47, ബ്ലെസ്ലി 51, ദിൽഷ 56 എന്നിങ്ങനെ ആയിരുന്നു പോയിന്റ് നില. എന്നാൽ ടിക്കറ്റ് ടു ഫിനാലെയിൽ മാത്രമല്ല, പിന്നാലെ വന്ന പല ടാസ്കുകളിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. ദൃശ്യവിസ്മയം എന്ന അവസാന വീക്കിലി ടാസ്ക്കിൽ മിന്നും പ്രകടനം കാഴ്ചവച്ച് ദിൽഷ തന്നെ ഒന്നാമതെത്തി.

Bigg Boss : ആരാകും വിജയി ? ബി​ഗ് ബോസ് സീസൺ 4 ​ഗ്രാന്റ് ഫിനാലെ ഇന്ന്, വോട്ടിം​ഗ് സമയം ഇങ്ങനെ

ചരിത്രം കുറിക്കുമോ ദിൽഷ ?

ഫൈനലിൽ എത്തിയ മത്സരാർത്ഥികളിൽ വിജയ സാധ്യതയേറെയുള്ള ആളാണ് ദിൽഷ പ്രസന്നൻ. എല്ലാ ടാസ്കുകളിലും തന്റെ മാക്സിമം എഫർട്ട് എടുത്ത് കളിക്കുകയും, നിലപാടുകൾ തുറന്നുപറയുകയും ചെയ്ത താരം വിന്നറാകണമെന്ന് ഒട്ടേറെ പേർ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ ദിൽഷ വിജയിക്കുകയാണെങ്കിൽ, ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വനിതാ ജേതാവാകും ദിൽഷ. എന്തായാലും ബിഗ് ബോസ് സീസൺ നാല് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരാകും ടൈറ്റിൽ വിന്നറാകുകയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Dilsha Prasannan chances of  title winner in Bigg Boss season 4

Latest Videos
Follow Us:
Download App:
  • android
  • ios