ജുനൈസ്- സാഗർ കണ്ടന്റ് കൊണ്ടുവരും, എട്ട് നിലയിൽ പൊട്ടും; ഇവർ സേഫ് ഗെയിമുകാർ; ദേവു പറയുന്നു
മനീഷ, ദേവു എന്നിവരാണ് ഇന്നലെ ബിഗ് ബോസില്‍ നിന്നും പുറത്തായത്.
മനീഷ, ദേവു എന്നവരാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തായത്. പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തായ ഇരുവരും തങ്ങളുടെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ബിഗ് ബോസിൽ സേഫ് ഗെയിം കളിക്കുന്നവരെ കുറിച്ച് പറയുകയാണ് ദേവു. റിനോഷ്, സെറീന, മിഥുൻ, അഞ്ജൂസ്, ശ്രുതി ലക്ഷ്മി എന്നിവർ സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് ദേവു പറയുന്നു.
ദേവുവിന്റെ വാക്കുകൾ ഇങ്ങനെ
ബിഗ് ബോസിൽ കണ്ടന്റിന് കണ്ടന്റും വേണം. ടാസ്ക് ടാസ്കായിട്ടും പോകണം എന്നാണ് എനിക്ക് മനസിലായത്. പക്ഷേ ഞാൻ പറയാൻ പോകുന്ന പേരുകൾ ടാസ്കിൽ ഓക്കെയാണ്. സെറീനയാണ് ഒരാൾ. സെറീന എന്ന വ്യക്തി അവിടെ കണ്ടന്റ് കൊടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല. പക്ഷേ ഗെയിം നന്നായി കളിക്കുന്നുണ്ട്. ശ്രുതിയും ടാസ്ക് ആണ് ചെയ്യുന്നത്. ത്രികോണായിട്ട് നടക്കാതെ വോയ്സ് റെയ്സ് ചെയ്യണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. നാലാൾക്ക് മുന്നിൽ ഇരുന്ന് അവൾ സംസാരിക്കുന്നില്ല. അവളെയും മിഥുനെയും അല്ലെങ്കിൽ അവളെയും റിനോഷിനേയും കുറിച്ച് പറയുമ്പോൾ മാത്രമെ സംസാരിക്കുന്നുള്ളൂ. മറ്റ് കാര്യങ്ങളെ പറ്റി പറയാറില്ല. ഒറ്റയ്ക്ക് സേഫ് ഗെയിം കളിക്കുന്ന ആളാണ് ശ്രുതി. ജുനൈസും സാഗറും ആണെങ്കിൽ ബിഗ് ബോസിനെ പൊളിച്ച് വെറൊരു ബിഗ് ബോസ് പണിയാനുള്ള പരിപാടിയാണ്. അവർ കുളിപ്പിച്ച് കുളിപ്പിച്ച് എന്തെങ്കിലും ഒരു കണ്ടന്റ് കൊണ്ടുവരും. അത് എട്ട് നിലയിൽ പൊട്ടും. അഞ്ജൂസ് സെറീന- റെനീഷ എന്നിവരുടെ ഇടയിൽ പെട്ട് കിടക്കുകയാണ്. പിന്നെ റിനോഷ്. അവൻ വോയ്സ് റെയ്സ് ചെയ്യുന്നുണ്ട്. പക്ഷേ വളരെ ലിമിറ്റഡ് ആണ്. ഭയങ്കരമായിട്ട് കാര്യങ്ങൾ ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. മിഥുന് അവന്റേതായ രീതിയാണ്. അവൻ സേഫ് ഗെയിം ആണ് കളിക്കുന്നത്. അവന്റെ അടുത്തേക്ക് വരുന്ന കാര്യങ്ങളിൽ ഇടപെടുന്നതല്ലാതെ കോമൺ ആയ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല. പ്രേക്ഷകരാണ് നമ്മൾ എത്ര ദിവസം നിൽക്കണമെന്ന് തീരുമാനിക്കുന്നത്.