ബിബി ഹൗസിൽ നിന്നും രണ്ടുപേർ പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ
അഖിൽ, സാഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മൂന്നാമത്തെ എവിക്ഷൻ പ്രഖ്യാപിച്ചു. ദേവു, മനീഷ എന്നിവരാണ് ഈ ആഴ്ച ഷോയിൽ നിന്നും പുറത്തായത്. ബിബി സീസൺ അഞ്ചിലെ ആദ്യത്തെ ഡബിൾ എവിക്ഷനാണിത്. അഖിൽ, സാഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്. ഇസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ കാരണം അഖിൽ മാരാർ, സാഗർ എന്നിവർ ഡയറക്ട് നോമിനേഷനിൽ വന്നവരാണ്.
അഖിൽ,സെറീന, ജുനൈസ്, സാഗർ എന്നിവർ സേഫ് ആണെന്ന് ആദ്യം തന്നെ മോഹൻലാൽ പറഞ്ഞു. ശേഷം ഷിജുവിനെയും സേഫ് ആക്കി. ബാക്കി വന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മോഹൻലാൽ എവിക്ഷൻ പ്രഖ്യാപിക്കുക ആയിരുന്നു. ദേവു, മനീഷ എന്നിവരുടെ വീട്ടിലെ ജീവിതം കാണിച്ചാണ് എവിക്ഷന്‍ പ്രഖ്യാപിച്ചത്.
ഞങ്ങള്‍ക്കും സങ്കടം ഉണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പ്രേക്ഷകരാണ് ഇത് തീരുമാനിക്കുന്നതെന്നും ആരെയാണ് കൂടുതല്‍ മിസ് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, എല്ലാവരേയും എന്നാണ് മനീഷ പറഞ്ഞത്. സാഗറിനോടും റിനോഷിനോടും ഇവര്‍ പോകുന്നതില്‍ വിഷമമുണ്ടോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. താന്‍ പ്രതീക്ഷിച്ചില്ല എന്നാണ് റിനോഷ് കരഞ്ഞ് കൊണ്ട് പറഞ്ഞത്. തനിക്ക് ഇവിടെ ഉള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അറ്റാച്ച് മെന്‍റും സൌഹൃദവും ഇണ്ടായിരുന്നത് മനീഷ ആണെന്ന് ഷിജുവും പറയുന്നു. വളരെ ഇമോഷണല്‍ ആയാണ് എല്ലാവരും പ്രതികരിച്ചത്.
'ഡബിൾ സ്റ്റാൻഡ് ആണോ റെനീഷ?'; അമ്മൂമ്മ പ്രശ്നത്തിൽ ഇടപെട്ട് മോഹൻലാൽ
എയ്ഞ്ചലിൻ, ഗോപിക എന്നിവരാണ് ഇതുവരെ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ നിന്നും എവിക്ട് ആയ മത്സരാർത്ഥികൾ. ഹനാൻ, ലെച്ചു എന്നിവർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തു പോയിരുന്നു. ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിച്ചപ്പോള്‍ ശക്തയായ മത്സരാര്‍ത്ഥി ആകും എന്ന് പ്രതീക്ഷിച്ച ആളാണ് ദേവു. ലേഡി റോബിന്‍ എന്നായിരുന്നു ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഇവരെ വിശേഷിപ്പിച്ചത്. എന്നാല്‍ പോകപ്പോകെ ദേവു പിന്നോക്കെ വലിയുക ആയിരുന്നു. എല്ലാവരും അമ്മ എന്ന സ്ഥാനം നല്‍കിയ ആളാണ് മനീഷ.