“ഞാൻ നരകത്തിൽ നിന്ന് തിരിച്ചെത്തി"; സല്‍മാന്‍റെ ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തുവന്ന മത്സരാര്‍ത്ഥി

ഹിന്ദിയില്‍ നടക്കുന്ന ബിഗ്ബോസ് ഒടിടി ഷോയെ "നരകം" എന്ന് പലവട്ടം തന്‍റെ പോഡ് കാസ്റ്റില്‍ സൈറസ് വിശേഷിപ്പിച്ചു. "ഭയങ്കരവും വേദനാജനകവുമായ" അനുഭവമാണ് ബിഗ്ബോസില്‍ എന്ന് അദ്ദേഹം പറഞ്ഞു. 

Cyrus Broacha says Bigg Boss OTT 2 was really painful horrible experience vvk

മുംബൈ: അടുത്തിടെ ബിഗ് ബോസ് ഒടിടി ഷോയില്‍ നിന്നും പുറത്തുപോയ വ്യക്തിയാണ് സൈറസ് ബ്രോച്ച. ഇപ്പോള്‍ തന്‍റെ പുതിയ പോഡ്‌കാസ്റ്റിലൂടെ ബിഗ്ബോസ് വീടിനുള്ളിലെ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് മുന്‍ വിജെ ആയിരുന്ന സൈറസ്. 

ഹിന്ദിയില്‍ നടക്കുന്ന ബിഗ്ബോസ് ഒടിടി ഷോയെ "നരകം" എന്ന് പലവട്ടം തന്‍റെ പോഡ് കാസ്റ്റില്‍ സൈറസ് വിശേഷിപ്പിച്ചു. "ഭയങ്കരവും വേദനാജനകവുമായ" അനുഭവമാണ് ബിഗ്ബോസില്‍ എന്ന് അദ്ദേഹം പറഞ്ഞു. ഷോയുടെ കരാർ ബാധ്യതകൾ ഇപ്പോഴും നിലവില്‍ ഉള്ളതിനാല്‍ വിശദമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും എന്നാൽ ഷോ അവസാനിച്ചതിന് ശേഷം താന്‍ എല്ലാം തുറന്നു പറയും എന്നും സൈറസ് പറഞ്ഞു

“ഞാൻ നരകത്തിൽ നിന്ന് തിരിച്ചെത്തി, നരകത്തെക്കുറിച്ച് പറഞ്ഞാല്‍. ശരിക്കും വേദനാജനകവും ഭയാനകവുമായ അനുഭവമായിരുന്നു അത്. കരാർ ബാധ്യതകളും നിയമപ്രശ്നങ്ങളും കാരണം അതിനെക്കുറിച്ച് കൂടുതൽ വിശദമായി ചർച്ച ചെയ്യാൻ കഴിയില്ല" - സൈറസ് പോഡ്കാസ്റ്റ് തുടങ്ങിയത് ഇങ്ങനെയാണ്.

ബിഗ് ബോസിനെ "പരാജയപ്പെട്ട സാമൂഹിക പരീക്ഷണം" എന്നാണ് സൈറസ് വിശേഷിപ്പിച്ചത്. അവിടുത്തെ ഭക്ഷണവും, ഉറക്കവും ഭയങ്കരമായിരുന്നു. ആളുകൾ സൗഹാർദ്ദത്തോടെ ഇരിക്കുന്ന ഒരു കോൺസെൻട്രേഷൻ ക്യാമ്പ് പോലെയായിരുന്നു അവിടം. അവിടെ ഒട്ടും ഉറക്കം കിട്ടിയില്ലെന്നും. ചില നേരങ്ങളില്‍ ഞാന്‍ ഉറങ്ങി വീഴുന്ന അവസ്ഥയുണ്ടെന്നും സൈറസ് പറയുന്നു. ബിഗ്ബോസില്‍ നിന്നും കുടുംബത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി എന്ന് പറഞ്ഞ് പുറത്തുവന്ന സൈറസ് പറയുന്നു.

സല്‍മാന്‍ തന്നോട് പോഡ്കാസ്റ്റില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന താങ്കള്‍ എന്താണ് ഇവിടെ മിണ്ടാതിരിക്കുന്നത് എന്ന് ചോദിച്ചിരുന്നുവെന്നും സൈറസ് പറഞ്ഞു. 

ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബി​ഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബി​ഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്. ഒരു വീടിനുള്ളിൽ, ഒരു കൂട്ടം വ്യത്യസ്തരായ ആളുകൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുക. ഫോണോ മറ്റൊരു എന്റർടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇത്തരത്തിൽ വ്യത്യസ്തരായവർക്കൊപ്പം ഒരു വീട്ടിൽ 100 ദിവസം കഴിച്ചു കൂട്ടുന്നൊരാൾ വിജയി ആകും. അതും പ്രേക്ഷകരുടെ വോട്ടോടെ. 

മൂന്ന് മുൻപാണ് ഹിന്ദിയിൽ ബി​ഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 12പേരെയാണ് അവതരാകൻ സൽമാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. ഇതിൽ സൈറസ് ബ്രോച്ച അടക്കം നാലുപേര്‍ ഇതുവരെ എവിക്ട് ആയി.

"എനിക്ക് പുറത്ത് പോകണം" ; സല്‍മാനോട് അപേക്ഷിച്ച മത്സരാര്‍ത്ഥി ഒടുവില്‍ ബിഗ്ബോസ് ഒടിടി വിട്ടു; നാടകീയം

സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി; ചിത്രം പങ്കുവച്ച് അഖില്‍ മാരാര്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

Latest Videos
Follow Us:
Download App:
  • android
  • ios