സെറീനയോട് പൊട്ടിത്തെറിച്ച് റെനീഷ; വീണ്ടും സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്
സീസണ്‍ 5 ലെ ശ്രദ്ധേയ സൌഹൃദങ്ങളില്‍ ഒന്നാണ് സെറീനയ്ക്കും റെനീഷയ്ക്കും ഇടയില്‍ ഉള്ളത്
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഒന്‍പത് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിഗ് ബോസ് മലയാളം സീസണ്‍ 5 രസകരമായി മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് മലയാളം പതിപ്പിന്‍റെ പ്രേക്ഷകര്‍ ആദ്യമായി കാണുന്ന ഫാമിലി വീക്ക് ആണ് ഈ വാരത്തിലെ സവിശേഷത. നിലവിലെ മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ ഹൌസിലേക്ക് എത്തുന്നതിന്‍റെ അസാധാരണ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെട്ട വാരത്തില്‍ ഹൌസിനുള്ളില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ചെറിയ അഭിപ്രായവ്യത്യാസങ്ങളില്‍ നിന്ന് വലിയ സംഘര്‍ഷത്തിലേക്ക് പോകുന്ന പതിവില്‍ നിന്ന് വിട്ട് ശാന്തമായ നിലയിലായിരുന്നു ബിഗ് ബോസ് ഹൌസ്. എന്നാല്‍ ഇന്ന് അതിന് വിപരീതമായി ഒരു സംഘര്‍ഷം ഉടലെടുക്കുന്നതായാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.
സീസണ്‍ 5 ലെ ശ്രദ്ധേയ സൌഹൃദങ്ങളില്‍ ഒന്നാണ് സെറീനയ്ക്കും റെനീഷയ്ക്കും ഇടയില്‍ ഉള്ളത്. സീസണിന്‍റെ തുടക്കം മുതല്‍ക്കുതന്നെ ആരംഭിച്ചിരുന്ന സൌഹൃദക്കൂട്ടത്തില്‍ ഒരാള്‍കൂടി ഉണ്ടായിരുന്നു. അഞ്ജൂസ് റോഷ് ആയിരുന്നു അത്. അഞ്ജൂസ് പോയതിനു ശേഷം സെറീനയ്ക്കും റെനീഷയ്ക്കുമിടയിലുള്ള സൌഹൃദം തുടര്‍ന്നെങ്കിലും പോകെപ്പോകെ ചില അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ വന്നുതുടങ്ങി. എവിക്റ്റ് ആയി എന്ന പ്രതീതി ജനിപ്പിച്ച് ബിഗ് ബോസ് തന്നെ സീക്രട്ട് റൂമില്‍ ആക്കിയ സമയത്ത് റെനീഷയ്ക്ക് വിഷമമമൊന്നും ഉണ്ടായില്ലെന്ന് തിരിച്ചെത്തിയ സെറീന ആരോപിച്ചിരുന്നു. സെറീന തിരിച്ചെത്തിയ നിമിഷം ബിഗ് ബോസ് കാണിച്ച ക്ലോസപ്പുകളിലൊന്ന് റെനീഷയുടേതുമായിരുന്നു. ഈ വിഷയം സെറീന റെനീഷയോട് പിന്നീട് സംസാരിച്ചിരുന്നു. എന്നാല്‍ പ്രശ്നം അവസാനിപ്പിക്കാനാണ് റെനീഷ ശ്രമിച്ചത്.
അന്നത്തെ വിഷയം ഇരുവരുടെയും മനസില്‍ നിന്ന് പോയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പ്രൊമോയാണ് പുറത്തെത്തിയിരിക്കുന്നത്. തിരിച്ചെത്തിയ സെറീന തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും അവള്‍ ഹൌസില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പോലും തനിക്ക് ഇത്ര വേദന തോന്നിയില്ലെന്നും പറയുന്ന റെനീഷയാണ് പ്രൊമോയില്‍. ഇരുവര്‍ക്കുമിടയിലുള്ള തര്‍ക്കം കേട്ടുകൊണ്ടിരിക്കുന്ന അഖില്‍, ശോഭ അടക്കമുള്ള മറ്റ് മത്സരാര്‍ഥികളെയും പ്രൊമോയില്‍ കാണാം.
ALSO READ : 'മുണ്ടുടുത്ത് എത്തുമോ റൊണാള്‍ഡോ'? ട്രോളിന് മറുപടിയുമായി ശോഭ വിശ്വനാഥ്