Asianet News MalayalamAsianet News Malayalam

'എന്തുവിധിയിത്.. വല്ലാത്ത ചതിയിത്..'; മസാജിന് വന്ന മിഥുനിൽ നിന്നും ഒഴിഞ്ഞുമാറി സെറീന

ആദ്യം ​ഗാർഡൻ ഏരിയയിലെ സോഫയുടെ വശത്തിരുന്ന മിഥുൻ പതിയെ സെറീനയുടെ മടിയിൽ കിടക്കാൻ വരികയായിരുന്നു.

cerena avoid midhun in bigg boss malayalam season 5 nrn
Author
First Published Jun 24, 2023, 11:14 AM IST | Last Updated Jun 24, 2023, 11:59 AM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ പലപ്പോഴും ചർച്ചകളിൽ ഇടം നേടിയ കാര്യമാണ് മിഥുൻ മറ്റുള്ളവരുടെ അടുത്തേക്ക് തല മസാജ് ചെയ്യാൻ പോകുന്ന കാര്യം. സീസൺ തുടങ്ങി രണ്ട് മൂന്ന് ആഴ്ചയിൽ തുടങ്ങിയ ഈ പ്രവണത ഇന്നലെ വരെയും തുടർന്ന് പോകുന്നുണ്ട്. ഫാമിലി വീക്കിൽ ഇക്കാര്യം പറഞ്ഞ് സെറീനയെ അമ്മ വിലക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും സെറീനയുടെ അടുത്ത് മസാജിന് പോയ മിഥുനെ ഒഴിവാക്കി വിടുന്നൊരു വീഡിയോ ആണ് ഇപ്പോൾ ബി​ഗ് ബോസ് പേജുകളിൽ നിറയുന്നത്. 

നാദിറ, ജുനൈസ്, സെറീന എന്നിവർ സംസാരിക്കുന്നതിനിടെ ആണ് സംഭവം. ആദ്യം ​ഗാർഡൻ ഏരിയയിലെ സോഫയുടെ വശത്തിരുന്ന മിഥുൻ പതിയെ സെറീനയുടെ മടിയിൽ കിടക്കാൻ വരികയായിരുന്നു. ഇത് മനസിലാക്കിയ സെറീന പതിയെ അവിടെ നിന്നും മാറി മറ്റൊരിടത്ത് ഇരുന്നു. ഇവിടേയ്ക്കും മിഥുൻ എത്തി. എന്നാൽ അവിടെ നിന്നും സെറീന എഴുന്നേറ്റ് മാറി ആദ്യമിരുന്ന സ്ഥലത്ത് എത്തി. ഇതിനിടെ സെറീനയെ മിഥുൻ നോക്കുന്നുമുണ്ട്. ഏറ്റവും ഒടുവിൽ നാദിറയുടെ മടിയിൽ മസാജിനായി മിഥുന്റെ തല ഇടംപിടിക്കുന്നതും വീഡിയോയില്‍ കാണാം. 

ഫാമിലി വീക്കില്‍ വന്നപ്പോഴാണ് മസാജൊന്നും വേണ്ടെന്ന് സെറീനയുടെ അമ്മ പറഞ്ഞത്. 'മസാജൊന്നും വേണ്ട, അത് അമ്മയ്ക്ക് ഇഷ്ടമില്ല', എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഇതിന് 'മിഥുൻ ചേട്ടൻ എനിക്ക് സഹോദരനെ പോലെയാണ്', എന്നാണ് സെറീന മറുപടി നൽകിയത്. 'അതൊക്കെ ആയിക്കോട്ടേ. അതങ്ങനെ തന്നെ ഇരുന്നോട്ടെ. അമ്മയുടെ ഇഷ്ടം അമ്മ പറഞ്ഞതാ', എന്നും അമ്മ പറഞ്ഞിരുന്നു. 

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ നടക്കുക.  നിലവില്‍, സെറീന, റെനീഷ, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്. ഇതില്‍ രണ്ടോ അതിലധികം പേരോ ഇന്നും നാളെയുമായി ഷോയില്‍ നിന്നും വിട പറഞ്ഞേക്കാം. 

മാരാർ ഒരു പാവം പയ്യനാ..; ശോഭയുടെ അച്ഛനും അമ്മയും പറയുന്നു

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

Latest Videos
Follow Us:
Download App:
  • android
  • ios