Asianet News MalayalamAsianet News Malayalam

'റിനോഷ് ജുനൈസിനെ ഒരു തോക്ക് ആയി ഉപയോഗിക്കുന്നു'; സീക്രട്ട് റൂമില്‍ നിന്നെത്തിയ സെറീന പറയുന്നു

"റിനോഷേട്ടന്‍ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് വിഷ്ണുവിനെയാണ്"

cerena ann johnson says rinosh george is using junaiz vp as a gun in bigg boss malayalam season 5 nsn
Author
First Published Jun 13, 2023, 12:05 PM IST | Last Updated Jun 13, 2023, 12:05 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 12-ാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അനിയന്‍ മിഥുനിന്‍റെ വിവാദമായ അനുഭവ വിവരണവും സെറീനയുടെ സീക്രട്ട് റൂമിലേക്കുള്ള പോക്കും എല്ലാമായി സംഭവബഹുലമായിരുന്നു ഈ വാരാന്ത്യത്തിലെ ബിഗ് ബോസ്. സീക്രട്ട് റൂമില്‍ ബിഗ് ബോസ് ലൈവ് സ്ട്രീമിംഗ് കണ്ട് ഇരിക്കുക എന്നത് ഒരു മത്സരാര്‍ഥിക്ക് ലഭിക്കുന്ന അപൂര്‍വ്വാവസരമാണ്. പലരും പല രീതിയില്‍ ഈ അവസരത്തെ വിനിയോഗിക്കാറുണ്ട്. എന്നാല്‍ താന്‍ അവിടെനിന്ന് കണ്ട ഷോയെക്കുറിച്ച് ഭൂരിഭാഗം മത്സരാര്‍ഥികളോടും വെളിപ്പെടുത്തുകയായിരുന്നു തിരിച്ചെത്തിയപ്പോള്‍ സെറീന. റിനോഷ് ജുനൈസിനെ മുന്‍നിര്‍ത്തി ഗെയിം കളിക്കുന്നുവെന്നും ഇത് റിനോഷിന്‍റെ കാപട്യമാണ് എന്നുമുള്ള രീതിയിലാണ് സെറീന പലരോടും സംസാരിച്ചത്.

ബെഡ് റൂമില്‍ വച്ച് അഖില്‍, റെനീഷ, ശോഭ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സെറീന പറഞ്ഞത് ഇങ്ങനെ- "റിനോഷേട്ടന്‍ നേരെ സംസാരിക്കാതെ ജുനൈസിനെ വെടി വെക്കാനുള്ള ഒരു തോക്ക് ആയിട്ട് ഉപയോഗിക്കുന്നു. റിനോഷേട്ടന്‍ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് വിഷ്ണുവിനെയാണ്. റിനോഷേട്ടന്‍ പറയുന്നത് ജുനൈസ് എന്തുകൊണ്ട് ആ ജയില്‍ നോമിനേഷന്‍ ചെയ്തപ്പോള്‍ അഖില്‍ മാരാരുടെ കാര്യം അത്രയും വലിച്ചുനീട്ടി? അതുകൊണ്ടല്ലേ തനിക്ക് വിഷ്ണുവിന്‍റെ കാര്യം പറയാന്‍ പറ്റാതിരുന്നത്? റിനോഷും ജുനൈസും കമ്യൂണിക്കേറ്റ് ചെയ്ത് റിനോഷ് ഇന്നയിന്ന പോയിന്‍റുകള്‍ ജുനൈസിലേക്ക് കുത്തിവച്ചിട്ടുണ്ട്. റിനോഷ് വന്ന് സംസാരിക്കാതെ ബാക്കിയുള്ളവരെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. ഇപ്പോള്‍ പക്ക ടാര്‍ഗറ്റ് വിഷ്ണുവാണ്", സെറീന പറയുന്നു. അതേസമയം വിഷ്ണു റിനോഷിനെതിരെ ഉയര്‍ത്തിയ രണ്ട് വിഷയങ്ങള്‍ ശരിയായില്ലെന്നും അതല്ലെങ്കില്‍ വിഷ്ണുവിനൊപ്പം താന്‍ നിന്നേനേയെന്നും അവസാനം അഖില്‍ മാരാര്‍ സെറീനയോട് പറയുന്നുണ്ട്. ഇത് സെറീനയും ശരിവെക്കുന്നു. 

അതേസമയം കഴിഞ്ഞ വാരത്തിലെ വോട്ടിംഗില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ചെങ്കിലും പുറത്താവാതിരുന്ന സെറീന ഇത്തവണ ആരുടെയും നോമിനേഷന്‍ കൂടാതെതന്നെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പത്തില്‍ ഏഴ് പേരും ഇത്തവണ ലിസ്റ്റില്‍ ഉണ്ട്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ ലിസ്റ്റ്. റിനോഷ്, മിഥുന്‍, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ALSO READ : വിഷ്‍ണുവിന്‍റെ കുടുംബത്തോട് ക്ഷമ ചോദിച്ച് റിനോഷ്

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios