'ലോ ക്ലാസ് വിഷയവുമായി താരതമ്യം ചെയ്തു'; ഒടുവില്‍ സൗഹൃദത്തിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് റെനീഷയും സെറീനയും

ഫാമിലി വീക്കിന്‍റെ ഭാഗമായി ഹൌസില്‍ എത്തിയ റെനീഷയുടെ സഹോദരന്‍ സെറീനയുമായുള്ള സഹോദരിയുടെ സൌഹൃദം ഉദ്ദേശിച്ച് 'ദുബൈ ചോക്ലേറ്റ്' അധികം കഴിക്കേണ്ടെന്ന ക്ലൂ നല്‍കിയിരുന്നു

cerena ann johnson and reneesha rehman stop their friendship in bigg boss malayalam season 5 nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ സൌഹൃദങ്ങളില്‍ ഒന്നായിരുന്നു സെറീനയും റെനീഷയും തമ്മിലുള്ളത്. സീസണിന്‍റെ തുടക്കത്തില്‍ അഞ്ജൂസ് റോഷ് കൂടി ഉള്‍പ്പെട്ട മൂവര്‍ സംഘമായിരുന്നു ഇത്. അഞ്ജൂസ് പോയതിനു ശേഷം സെറീനയും റെനീഷയും തമ്മില്‍ അതേ ഊഷ്മളതയോടെ തുടര്‍ന്നുവന്നിരുന്ന സൌഹൃദത്തിന് പക്ഷേ പിന്നീടിങ്ങോട്ട് തിളക്കം നഷ്ടപ്പെട്ടു. ഇരുവര്‍ക്കുമിടയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച അഭിപ്രായവ്യത്യാസങ്ങള്‍ ഫിനാലെ വീക്കില്‍ എത്തിയപ്പോഴേക്ക് രൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങള്‍ക്കിടയിലെ സൌഹൃദം ഇനി തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്കും എത്തിയിരിക്കുകയാണ് സെറീനയും റെനീഷയും.

ഫാമിലി വീക്കിന്‍റെ ഭാഗമായി ഹൌസില്‍ എത്തിയ റെനീഷയുടെ സഹോദരന്‍ സെറീനയുമായുള്ള സഹോദരിയുടെ സൌഹൃദം ഉദ്ദേശിച്ച് ദുബൈ ചോക്ലേറ്റ് അധികം കഴിക്കേണ്ടെന്ന ക്ലൂ നല്‍കിയിരുന്നു. ഈ ക്ലൂ തിരിച്ചറിഞ്ഞ് ആ സൌഹൃദത്തില്‍ തനിക്കുള്ള സംശയങ്ങള്‍ നേരിട്ട് ഉന്നയിക്കുന്ന സെറീനയെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കണ്ടത്. മോഹന്‍ലാല്‍ എത്തിയ വാരാന്ത്യ എപ്പിസോഡില്‍ അദ്ദേഹത്തിനു മുന്നില്‍വച്ച് അതൊരു പൊട്ടിത്തെറിയിലേക്കും എത്തിയിരുന്നു. ഞായറാഴ്ച എപ്പിസോഡില്‍ തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ബിഗ് ബോസ് പ്ലസ്.

ഫാമിലി വീക്കിന് ശേഷം അഖിലിനോടുള്ള ശോഭയുടെ സമീപനത്തിലുള്ള വ്യത്യാസം ഭൂരിഭാഗം മത്സരാര്‍ഥികളും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് തന്നോട് പറഞ്ഞ ചില കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസം സെറീനയെ മാറ്റിയിരുത്തി റെനീഷ അറിയിക്കുകയായിരുന്നു. എന്നാല്‍ അഭിപ്രായം പറയേണ്ട കാര്യമായി തനിക്കിത് തോന്നുന്നില്ലെന്നും ഒരു ലോ ക്ലാസ് വിഷയവുമായി റെനീഷ താരതമ്യം ചെയ്തെന്നും സെറീന മറുപടി പറഞ്ഞു. ഈ സൌഹൃദം ഇനി തുടരേണ്ടതുണ്ടോ എന്നത് ഇപ്പോള്‍ തീരുമാനിക്കണമെന്നും സെറീന ആവശ്യപ്പെട്ടു. "ഇല്ല. ഒരു ആവശ്യവും ഇല്ല. നീ നിന്‍റെ കാര്യം നോക്കുക, ഞാന്‍ എന്‍റെ കാര്യവും", റെനീഷ തീരുമാനം അറിയിച്ചു. "അതായിരിക്കും നമ്മള്‍ രണ്ട് പേര്‍ക്കും നല്ലത്. കാരണം ഇത് മുന്‍പോട്ട് പോവില്ല. എനിക്കത് മനസിലായി", സെറീനയും പറഞ്ഞു. വാരാന്ത്യത്തില്‍ പ്രശ്നം നടന്നപ്പോള്‍ പോട്ടെ, ഇനി ഒരാഴ്ചയല്ലേ ഉള്ളൂവെന്ന് താന്‍ കരുതിയിരുന്നുവെന്നും എന്നാല്‍ ഈ സൌഹൃദം മുന്നോട്ട് പോകുമെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നും സെറീന പറഞ്ഞു. 

ALSO READ : നാലാം വാരത്തിലും മികച്ച കളക്ഷന്‍; ബോളിവുഡിലെ 'സ്ലീപ്പര്‍ ഹിറ്റ്' ആയി 'സര ഹട്കെ'

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്

Latest Videos
Follow Us:
Download App:
  • android
  • ios