തമിഴില്‍ കമല്‍ഹാസന്‍ മാറി, മലയാളത്തില്‍ മോഹന്‍ലാല്‍ മാറുമോ? എങ്കില്‍ അടുത്തതാര് ? ബിഗ് ബോസ് ചര്‍ച്ചകള്‍
മലയാളത്തിൽ ഇത്തവണ ബിഗ് ബോസ് അൾട്ടിമേറ്റ് ആകും നടക്കുക എന്ന പ്രചരണവും നടക്കുന്നുണ്ട്.
ഒരു വീട്ടിൽ, മുൻപരിചയമൊന്നും ഇല്ലാത്ത വ്യത്യസ്തരായ വ്യക്തികൾക്ക് ഒപ്പം നൂറ് ദിവസം കഴിയുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അതിനൊപ്പം തന്നെ ടാസ്കുകളും ഗെയിമുകളും ചെയ്യണം. അതും മെന്റൽ, ഫിസിക്കൽ സ്ട്രെങ്ത് ഉപയോഗിച്ച്. ഇതിനിടയിൽ തർക്കങ്ങളും വാക് വാദങ്ങളും എല്ലാം ഉണ്ടാകും. അത്തരത്തിലുള്ള എല്ലാം സഹിച്ച് ആ വീട്ടിൽ നൂറ് ദിവസം അതിജീവിക്കുന്നൊരാൾ വിജയിയാകും. അതാണ് ബിഗ് ബോസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ. നിലവിൽ ഹിന്ദി, മറാത്തി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ഷോ നടക്കുന്നുണ്ട്.
ഓരോ ഇന്റസ്ട്രിയിലെയും മുൻനിര താരങ്ങൾ ആയിരിക്കും ഷോയിൽ അവതാരകരായി എത്തുന്നത്. മലയാളത്തിൽ അത് മോഹൻലാൽ ആണ്. കഴിഞ്ഞ ആറ് സീസണുകളിലും മോഹൻലാൽ തന്നെയായിരുന്നു മലയാളം ബിഗ് ബോസിലെ അവതാരകൻ. ഇനി വരാനിരിക്കുന്നത് ഏഴാമത്തെ സീസൺ ആണ്. ഷോ എന്ന് തുടങ്ങും എന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും തന്നെ വന്നിട്ടുമില്ല. ഈ അവസരത്തിൽ മോഹൻലാൽ പുതിയ സീസണിൽ അവതാരകനായി ഉണ്ടാകില്ലെന്ന തരത്തിൽ ചർച്ചകൾ നടക്കുകയാണ്.
ആറാം സീസൺ വരെയായിരുന്നു ഷോയുടെ കോൺട്രാക്ടിൽ മോഹൻലാൽ സൈൻ ചെയ്തതെന്നും പുതിയ സീസണിൽ മറ്റൊരു താരമാകും ഹോസ്റ്റായി എത്തുക എന്നുമാണ് സോഷ്യൽ മീഡിയ പ്രചരണം. തമിഴ് ബിഗ് ബോസിൽ നിന്നും കമൽഹാസൻ പിന്മാറിയിരുന്നു. പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയത്. ഇതും കൂടി കൂട്ടിച്ചേർത്താണ് പുതിയ മലയാളം സീസണിൽ മോഹൻലാൽ ഉണ്ടാകില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. എന്തായാലും ബിഗ് ബോസിൽ മോഹൻലാൽ ഉണ്ടാകുമോ ഇല്ലയോ എന്നറിയാൻ കുറച്ച് നാൾ കൂടി കാത്തിരിക്കേണ്ടി വരും.
എനിക്ക് 46 വയസായി, 50കളിലേക്കാണ് ഞാൻ നോക്കുന്നത്; പ്രായത്തെ കുറിച്ച് വാചാലയായി മഞ്ജു വാര്യർ
അതേസമയം, മലയാളത്തിൽ ഇത്തവണ ബിഗ് ബോസ് അൾട്ടിമേറ്റ് ആകും നടക്കുക എന്ന പ്രചരണവും നടക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ വിന്നറല്ലാത്ത ശക്തരായ മത്സരാർത്ഥികളും പുറമെ നിന്നുള്ളവരും ആകും അൾട്ടിമേറ്റിൽ മത്സരിക്കുക. ഇക്കാര്യത്തിലും ഔദ്യോഗിക വിശദീകരണങ്ങൾ വരേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..