'റോബിൻ ഉണ്ടായത് ബിഗ് ബോസിലൂടെ ആണ്, ഒരിക്കലും നന്ദികേട് കാണിക്കാൻ പാടില്ല': അഖിൽ മാരാർ

റോബിൻ ഉണ്ടായത് ബിഗ് ബോസിലൂടെ ആണ്. നമ്മൾ ഒരിക്കലും നന്ദികേട് കാണിക്കാൻ പാടില്ലെന്നും മാരാർ പറഞ്ഞു.

bigg boss winner akhil marar talk about robin radhakrishnan nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ജേതാവും ചലച്ചിത്ര സംവിധായകനും ആണ് അഖിൽ മാരാർ. 100 ദിവസം നീണ്ടുനിന്ന ഷോയിൽ ​ഗംഭീരമായി നിന്നാണ് അഖിൽ ടൈറ്റിൽ പട്ടം സ്വന്തമാക്കിയത്. ഈ സീസണിലെ പ്രധാന എൻട്രിയായിരുന്നു ഷോയിലേക്ക് മുൻ മത്സരാർത്ഥികൾ വന്നത്. സീസൺ നാലിലെ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനും സീസൺ മൂന്നിലെ രജിത് കുമാറും ആണ് ആദ്യമായി ചലഞ്ചേഴ്സ് ആയി എത്തിയത്. ഇവിടെ വച്ച് അഖിലിനെ കൊണ്ട് റോബിൻ മസാജ് ചെയ്യിച്ചതെല്ലാം ചർച്ചയായിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിൽ റോബിനെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെ ബി​ഗ് ബോസിനെതിരെ ആരോപണങ്ങളും റോബിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായി. ഇക്കാര്യത്തെ കുറിച്ച് അഖിൽ മാരാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ചലഞ്ചാറായി വന്ന ശേഷം ഏഷ്യാനെറ്റിനെ വരെ റോബിൻ തള്ളിപ്പറഞ്ഞത് വളരെ മോശം ആണ്. അയാൾ പുറത്തിറങ്ങി സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞല്ലോ. എന്ത് മോശമാണത്. ഒരിക്കലും ബി​ഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. റോബിൻ ഉണ്ടായത് ബിഗ് ബോസിലൂടെ ആണ്. നമ്മൾ ഒരിക്കലും നന്ദികേട് കാണിക്കാൻ പാടില്ലെന്നും മാരാർ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മാരാരുടെ പ്രതികരണം. 

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

ഹോട്ടൽ ടാസ്ക് കഴിഞ്ഞപ്പോൾ ഇനിക്ക് ഇറിറ്റേഷൻ വന്നു. കാരണം, ഒന്ന് എനിക്ക് ആ ടാസ്ക് മനസിലായിട്ടില്ല. ഹോട്ടലെന്ന ടാസ്ക് തന്നിട്ട് സെക്യൂരിറ്റി എന്താ വഴിയിൽ കുത്തിയിരിക്കണോ. അതിഥികളെ ദൈവത്തെ പോലെ കാണാണമെന്നാണ് പറഞ്ഞത്. ദൈവത്തെ പോലെ കണ്ടാൽ എന്തെങ്കിലും പറയാൻ പറ്റോ. പിന്നെ ഇവര് വന്ന് നമ്മളെ യൂസ് ചെയ്യാൻ തുടങ്ങി. അതുകൊണ്ടാണ് ടാസ്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞത്. പിന്നെ ഞാൻ പറഞ്ഞില്ലേ എനിക്ക് റോബിനോടോ ആരോടുമോ യാതാരു വിരോധവും ഇല്ല. പിന്നെ ഞാൻ ആണ് ആദ്യം ആ പേര് വിളിച്ച് റോബിനെ സോഷ്യൽ മീഡിയയ്ക്ക് ഇട്ടു കൊടുക്കുന്നത്.

ചലഞ്ചാറായി വന്ന ശേഷം ഏഷ്യാനെറ്റിനെ വരെ റോബിൻ തള്ളിപ്പറഞ്ഞത് വളരെ മോശം ആണ്. അയാൾ പുറത്തിറങ്ങി സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞല്ലോ. എന്ത് മോശമാണത്. എഡിറ്റഡ് ആണെന്ന് പറഞ്ഞാൽ ഓക്കെയാണ്. കാരണം എഡിറ്റ് ചെയ്യാതെ ഒരു ഷോയും പുറത്തിറങ്ങുന്നില്ല. നമ്മൾ അകത്തിരുന്ന് മോശം ഭാഷയിൽ സംസാരിച്ചെന്ന് വരും. അതൊന്നും വർക്കാകില്ല. ആത്യന്തികമായി അതൊരു റിയാലിറ്റി ഷോ ആണ്. അല്ലാതെ റിയാലിറ്റി  അല്ല. വേണ്ടാത്തത് എഡിറ്റ് ചെയ്യും. അത് സ്ക്രിപ്റ്റഡ് ആണെന്നൊക്കെ പറഞ്ഞാൽ, ബാല ചോദിച്ചപോലെ ഞാൻ എന്താ പൊട്ടനാ..മോഹൻലാൽ എന്ന മനുഷ്യൻ എന്താ അത്രയും വിഡ്ഢിയാണോ സ്ക്രിപ്റ്റഡ് ആയ ഷോയിൽ വന്ന് ഹോസ്റ്റ് ചെയ്യാൻ.

ഒരു രീതിയിലും ഷോ സ്ക്രിപ്റ്റഡ് അല്ല. റോബിൻ എങ്ങനെയാണ് ഉണ്ടായത് ? റോബിൻ ഉണ്ടായത് ബിഗ് ബോസിലൂടെ ആണ്. നമ്മൾ ഒരിക്കലും നന്ദികേട് കാണിക്കാൻ പാടില്ല. നമ്മൾ കഴിക്കുന്ന ആഹാരം കർഷകന്റെ അധ്വാനം ആണ്. നന്ദി എന്ന് പറയുന്നത് അവിടം തൊട്ട് തുടങ്ങുകയാണ്. സക്സസ് ഫുള്ളായിട്ടുള്ള അഖിൽ മാരാരെ വിളിക്കാൻ ഒരുപാട് പേരുണ്ട്. ഒന്നുമില്ലാതിരുന്ന എന്നെ വിളിച്ചവരും ഉണ്ട്. എനിക്ക് അവരോടൊപ്പം കൂടാനാണ് ഇഷ്ടം. അതെല്ലാത്തിലും അങ്ങനെയാണ്. 

ടാഗോറായി അമ്പരപ്പിച്ച് അനുപം ഖേർ: 'തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ'ന്ന് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios