'ആനയുടെ നോട്ടം കണ്ടാൽ ഞാൻ പൈസ മേടിച്ചിട്ട് കൊടുക്കാത്ത പോലെയാണ്'; ഭയം പറഞ്ഞ് മാരാർ
കുട്ടിക്കാലം മുതൽ തുടങ്ങിയ പേടിയാണതെന്നും ഇപ്പോഴും അങ്ങനെ തന്നെയെന്നും അഖിൽ.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് അഖിൽ മാരാർ. ഷോ തുടങ്ങിയതു മുതൽ താൻ ആകും ജേതാവെന്ന് അഖിൽ പറയുമായിരുന്നു. അതൊടുവിൽ യാഥാർത്ഥ്യമായപ്പോൾ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. അഖിലുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഈ അവസരത്തിൽ ആനയോടുള്ള തന്റെ ഭയം വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ മാരാർ. കുട്ടിക്കാലം മുതൽ തുടങ്ങിയ പേടിയാണതെന്നും ഇപ്പോഴും അങ്ങനെ തന്നെയെന്നും അഖിൽ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ
ആനയെ ഇഷ്ടമല്ല എന്നല്ല. ഏതെങ്കിലും ഒരു ജീവിയെ ഭയമുണ്ടെങ്കിൽ എന്നെ ഭയപ്പെടുത്തിയിട്ടുള്ളത് ആനയാണ്. കുട്ടികാലത്തെ എന്നെ ഇട്ട് ഓടിക്കുക, എന്റെ മുതുകത്ത് ഇളക്കിയിട്ടിരിക്കുന്ന മണ്ണ് ഇടുക. സ്വപ്നമല്ല റിയൽ ആയി നടന്നിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. സ്വപ്നം മുഴുവൻ ആന എന്നെ വന്ന് ചവിട്ടി കൊല്ലുന്നതാണ്. ഒരിക്കൽ ഉമയനെല്ലൂർ സുബ്രമണ്യസ്വാമി ക്ഷേത്രമുണ്ട്. അവിടുത്തെ പ്രശസ്തമായ ചടങ്ങാണ് ആനവാൽ പിടി. ആനവാൽ പിടി എന്ന് പറഞ്ഞാൽ ആന ചങ്ങലയില്ലാതെ ഫ്രീ ആയി നിൽക്കും. കാട്ടിൽ എങ്ങനാണോ ഒരു ആന നിൽക്കുന്നത് അതുപോലെ ആയിരിക്കും ഉണ്ടാവുക. ശേഷം ആന ഓടുകയും ആനയുടെ പുറകിൽ ഓടുന്നതുമാണ് ചടങ്ങ്.
'അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കും', ഫിറോസ് ബെറ്റ് തോറ്റോ, 500 എവിടെ ?
കടവൂർ രാജു എന്ന് പറയുന്ന പ്രശസ്തമായ ആനയാണ് സ്ഥിരം അവിടെ വരാറുള്ളത്. അതിനെ മാറ്റുകയും മറ്റൊരാനയുമാണ് ആ വർഷം വന്നത്. ചടങ്ങ് നടന്നതിനുശേഷം ആനയെ കുളിപ്പിക്കാനായി കൊണ്ടു വന്നപ്പോൾ ചങ്ങല അഴിച്ചപ്പോൾ ആന കരുതി വീണ്ടും ഓടാൻ വേണ്ടിയാണെന്ന്. ആന ഒരൊറ്റയോട്ടം ആണ്. ആ സമയത്ത് ഞാനും കൂട്ടുകാരും ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ആന ഓടിവരുന്നത്. ഞാൻ വിചാരിച്ചത് ആന മദമിളകി വരികയാണെന്നാണ്. അങ്ങനെ ഉണ്ടായ പേടിയാണ് എനിക്ക്. പിന്നീട് ആനയുടെ മുൻപിൽ പോയി നിൽക്കുമ്പോൾ ഒരു ഭയമാണ്. ആനയുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ പൈസ മേടിച്ചിട്ട് പുള്ളിക്ക് കൊടുക്കാത്ത പോലെയാണ്. ആന ഒരിക്കൽ എന്റെ മുതുകിന് കരിക്ക് ഒക്കെ എടുത്ത് എറിഞ്ഞിട്ടുണ്ട്. അന്ന് മുതൽ തുടങ്ങിയ ഭയമാണ് ഇപ്പോഴും അത് മാറിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..