ബിഗ് ബോസ് ഗ്രാൻഡ് ഫിനാലേയിലേക്ക് നേരിട്ട് അവസരം ലഭിക്കുന്ന ടാസ്‍ക്, ഒരാള്‍ പുറത്തായി
ബിഗ് ബോസിലെ സര്‍പ്രൈസ് ടാസ്‍കിലെ ആദ്യ ഘട്ടത്തില്‍ നിന്ന് ഒരാള്‍ പുറത്ത്.
ഇത്തവണത്തെ വീക്ക്‍ലി ടാസ്‍കിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് അവസരം ലഭിക്കുമെന്നത്. ബിഗ് ബോസിലെ ഇത്തവണത്തെ വീക്ക്‍ലി ടാസ്‍കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്നയാളാണ് പ്രേക്ഷകവിധിക്ക് കാത്ത് നില്‍ക്കാതെ ഗ്രാൻഡ് ഫിനാലെയില്‍ എത്തുക. അതുകൊണ്ടുതന്നെ വലിയ മത്സരമായിരുന്നു ഇന്നത്തെ ടാസ്‍കില്‍ നടന്നത്. ടിക്കറ്റ് ഫോര്‍ ഫിനാലെ എന്ന ടാസ്‍കില്‍ ബോക്സില്‍ ബോള് നിറക്കുന്നതും കാലിയാക്കുന്നതും സംബന്ധിച്ചിട്ടുള്ളതായിരുന്നു ടാസ്‍ക്.
സാധാരണ ഒരാഴ്‍ചയായി നീണ്ടുനില്‍ക്കുന്ന വീക്ക്‍ലി ടാസ്‍കുകള്‍ ബിഗ് ബോസിന്റെ വലിയ പ്രത്യേകതയാണ്. വീക്ക്‍ലി ടാസ്‍കിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് മത്സരത്തിന് അവസരം കിട്ടുക. വളരെ വ്യത്യസ്‍തമായ ടാസ്‍കുകളാണ് ബിഗ് ബോസിലുണ്ടാകാറുള്ളത്. ഓരോ മത്സരാര്‍ഥിക്കും വീക്ക്‍ലി ടാസ്‍കിലൂടെ തങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്താൻ അവസരവും കിട്ടുന്നു.
ഓരോ വീക്ക്‍ലി ടാസ്‍കിലും മോശം പ്രകടനം നടത്തിയവരാണ് അതാത് ആഴ്‍ച ജയിലിലേക്ക് പോകേണ്ടവരും.
ഇത്തവണത്തെ വീക്ക്‍ലി ടാസ്‍ക് ഗ്രാൻഡ് ഫിനാലെയിലേക്ക് വാതില്‍ തുറക്കുന്നതായതുകൊണ്ടുതന്നെ വളരെ വാശിയേറിയതായിരുന്നു. ആദ്യത്തെ ഘട്ടം തന്റെ ബോക്സിലെ ബോളുകള്‍ കാലിയാക്കുക എന്നതായിരുന്നു. ഏറ്റവും കൂടുതല്‍ ബോളുകള്‍ ഉള്ളയാള്‍ പുറത്തുപോകും. അങ്ങനെ ആദ്യമായി ടാസ്‍കില്‍ നിന്ന് പുറത്തുപോയത് കിടിലൻ ഫിറോസ് ആയിരുന്നു.