ബിഗ് ബോസില്‍ സര്‍പ്രൈസ് ടാസ്‍ക്, ഈ ടാസ്‍കില്‍ ജയിക്കുന്നയാള്‍ നേരിട്ട് ഗ്രാൻഡ് ഫിനാലെയില്‍ എത്തും
ബിഗ് ബോസില്‍ ഇത്തവണ സര്‍പ്രൈസ്.
മലയാളത്തിന്റെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. അതുകൊണ്ടു തന്നെ മത്സരം കടുക്കുകയുമാണ്. ഓരോ മത്സരാര്‍ഥിയും മികച്ച രീതിയില്‍ തന്നെയാണ് മത്സരിക്കുന്നത്. ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുന്നതിന് അവസരം ലഭിക്കുന്ന ടാസ്‍കുകളാണ് ഇന്നത്തേത് എന്ന് ബിഗ് ബോസ് അറിയിച്ചതു തന്നെ മത്സരം കടുക്കുമെന്ന സൂചനയാണ് നല്‍കിയതും.
ഓരോ ആഴ്‍ചയും മൊത്തമായി നീണ്ടുനില്‍ക്കുന്ന ടാസ്‍കുകളാണ് ബിഗ് ബോസിലെ പ്രധാന പ്രത്യേകത. മത്സരത്തിലുടനീളം മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ഓരോ മത്സരാര്‍ഥികളും നിര്‍ബന്ധിതരാകാറുണ്ട്. വീക്ക്‍ലി ടാസ്‍കില്‍ മികവ് കാട്ടുന്നവരെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്യുക. വീക്ക്‍ലി ടാസ്‍കിലെ പ്രകടനം മത്സരാര്‍ഥികള്‍ക്ക് തന്റെ കഴിവുകള്‍ വെളിപ്പെടുത്താൻ അവസരവും നല്‍കുന്നു.
ഒരു ആഴ്‍ച മുഴുവൻ നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവരെയാണ് ജയിലിലേക്ക് അയക്കാനും തെരഞ്ഞെടുക്കപ്പെടുക.
എന്നാല്‍ ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന അവസരത്തില്‍ ഈ ആഴ്‍ച പല ടാസ്‍കുകളാണ് ഉണ്ടാകുകയെന്നാണ് ബിഗ് ബോസ് അറിയിച്ചത്. വ്യക്തിഗത പോയന്റുകള്‍ക്ക് വേണ്ടിയാണ് ഓരോരുത്തരും മത്സരിക്കേണ്ടത്. വിവിധ ടാസ്‍കുകളാണ് ഈ ആഴ്‍ച ഉണ്ടാകുക. ഏറ്റവും കൂടുതല്‍ പോയന്റ് കിട്ടുന്നവര്‍ക്ക് പ്രേക്ഷകവിധിക്ക് കാത്തുനില്‍ക്കാതെ ഗ്രാൻഡ് ഫാനാലെയില്‍ എത്താൻ അവസരം കിട്ടുമെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു.