Bigg Boss Episode 9 Highlights : എവിക്ഷനുള്ള പുതിയ പട്ടികയും, ബിഗ് ബോസിലെ 'മാലയോഗ'വും

ബിഗ് ബോസില്‍ നിന്ന് എന്തുകൊണ്ട് ഇവര്‍ പുറത്തുപോകണം എന്നതിനുള്ള കാരണങ്ങളും അറിയാം. (Bigg Boss season 4 episode 9).

Bigg Boss  season 4 episode 9 live updates

ബിഗ് ബോസ് മലയാളം നാലാം സീസണിനറെ ഒമ്പതാമത്തെ എപ്പിസോഡിലെ പ്രധാന സംഗതി പുതിയ എവിക്ഷനുള്ള നോമിനേഷൻ പട്ടികയായിരുന്നു. ബിഗ് ബോസില്‍ നിന്ന് ഇനി ആരാണ് പുറത്തുപോകേണ്ടത് എന്ന് നിര്‍ദ്ദേശിക്കാൻ മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും പറയാൻ ബിഗ് ബോസ് മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. നോമിനേഷൻ പട്ടികയും ബിഗ് ബോസിലെ ഇണക്കങ്ങളും തര്‍ക്കങ്ങളും മാലയോഗം ടാസ്‍കുമെല്ലാം ചേര്‍ന്ന് ഇന്നത്തെ എപ്പിസോഡും രസകരമായി.

'സഡക് സഡക്'

'സഡക് സഡക്' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ഒമ്പതാം എപ്പിസോഡ് ആരംഭിച്ചത്.  വളരെ ഊര്‍ജസ്വലതയോടെയാണ് ഇന്നത്തെ ദിവസം  മത്സരാര്‍ഥികള്‍  തുടങ്ങിയത്. പാട്ടിന് അനുസരിച്ച് മത്സരാര്‍ഥികള്‍ ആവേശത്തോടെ ചുവടുവെച്ചു. മോണിംഗ് ടാസ്‍കായിരുന്നു ശേഷം ബിഗ് ബോസില്‍ കണ്ടത്. 

മോണിംഗ് ടാസ്‍ക്.

ബിഗ് ബോസ് ഇത്തവണ ബ്ലസ്‍ലിക്കായിരുന്നു മോണിംഗ് ടാസ്‍ക് നല്‍കിയത്. മലയാളം അക്ഷരങ്ങള്‍ പഠിപ്പിക്കാനായിരുന്നു ബ്ലസ്‍ലിയോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്. എങ്ങനെയാണ് അക്ഷരങ്ങള്‍ ഓരോന്നും ഉച്ചരിക്കേണ്ടത് എന്നായിരുന്നു ബ്ലസ്‍ലി പറഞ്ഞു പഠിപ്പിച്ചത്. എന്തായാലും ബ്ലസ്‍ലി തന്റെ ടാസ്‍ക് ഭംഗിയായി അവതരിപ്പിച്ചു.

എവിക്ഷൻ ഘട്ടത്തില്‍ ബിഗ് ബോസില്‍ തര്‍ക്കം

സുചിത്ര നോമിനേഷൻ ചെയ്യാൻ പോയിട്ട് കണ്‍ഫെഷൻ മുറിയില്‍ നിന്ന് വൈകിയപ്പോഴായിരുന്നു തര്‍ക്കം. അവര്‍ക്കിപ്പോള്‍ അറിയില്ല മേക്കപ്പ് ഒക്കെ ഇട്ടായിരിക്കും ഇനി വരിക, വേഗം പോയി പറയൂ എന്ന ഡെയ്‍സി സൂചിപ്പിച്ചു. മെയ്‍ക്കപ്പ് ഇടാനാണോ അവര്‍ പോയത്, ബാത്ത‍് റൂമില്‍ പോയതാകും എന്ന് ജാസ്‍മിൻ പറഞ്ഞു. കണ്ണാടിയൊക്കെ നോക്കിയിട്ട് വരുന്ന ഒരിതിണ്ട് പെണ്‍കുട്ടികള്‍ക്ക്, അതാണ് താൻ പറഞ്ഞത് എന്ന് ഡെയ്‍സ് വ്യക്തമാക്കി. കണ്ണാടിയില്‍ നോക്കുന്നതിനെ മേയ്‍ക്കപ്പ് എന്നാണോ പറയുന്നത് എന്ന് ജാസ്‍മിൻ തിരിച്ചുചോദിച്ചു. അതെയെന്ന് ഡെയ്‍സി പറഞ്ഞപ്പോള്‍ ക്യാപ്റ്റൻ നവീൻ ഇടപെടാൻ ശ്രമിച്ചു. 

നിനക്ക് വേണ്ടി സംസാരിക്കൂവെന്ന് ഡെയ്‍സി ജാസ്‍മിനോട് പറഞ്ഞു. വൈകുന്നതിന് മെയ്‍ക്കപ്പ് ചെയ്യുന്നു എന്നാണോ പറയേണ്ടത് ജാസ്‍മിൻ ചോദിച്ചു. തൊട്ടിത്തരം ആണേലും അത് സംസാരിക്കണം, ഇപ്പോള്‍ പോയി സംസാരിച്ചില്ലെങ്കില്‍ അവര്‍ പെട്ടെന്ന് വരില്ല എന്നും ഡെയ്‍സി പറഞ്ഞു. നോമിനേഷൻ നടക്കുകയാണ് എന്ന് ഡോ റോബിൻ ഓര്‍മിപ്പിച്ചു. ഒരാള്‍ പറയുന്നത് എന്തിനാണ് ഏറ്റുപിടിക്കുന്നത് എന്ന് ഡെയ്‍സി ജാസ്‍മിനോട് ചോദിച്ചു. 

അവനവന് വേണ്ടി സംസാരിക്കാൻ നോക്കൂവെന്ന് ഡെയ്‍സി പറഞ്ഞു. ഞാൻ ആര്‍ക്കുവേണ്ടി സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന് ജാസ്‍മിൻ തിരിച്ചുപറഞ്ഞു. ഞാൻ മറ്റുള്ളവരെ പേടിച്ച് ഇരിക്കില്ല എന്നും ഡെയ്‍സി ജാസ്‍മിനോടായി പറഞ്ഞു. നിമിഷയോട് അക്കാര്യം എന്തോ ജാസ്‍മിൻ സംസാരിക്കാൻ ശ്രമിച്ചപ്പോള്‍ ഡെയ്‍സി വീണ്ടും ഇടപെട്ടു.

നിമിഷയുടെ പിഎ ആകാൻ വേണ്ടിയാണോ നീ ഇവിടെ ഇരിക്കുന്നേയെന്ന് ഡെയ്‍സി ചോദിച്ചു. ഡെയ്‍സിയുടെ പിഎ അല്ല എംഎയും താൻ ആകുമെന്ന് ജാസ്‍മിൻ തിരിച്ചുപറഞ്ഞു. എന്തായാലും ഇവരുടെ തര്‍ക്കം ക്യപ്റ്റൻ ഇടപെട്ട് ഒടുവില്‍ അവസാനിപ്പിക്കുകയായിരുന്നു. നോമിനേഷൻ കഴിഞ്ഞിട്ട് ബാക്കി സംസാരമാകാമെന്ന് ക്യാപ്റ്റൻ നിവിൻ പറഞ്ഞതോടെയാണ് തര്‍ക്കം അവസാനിപ്പിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ രണ്ടാമത്തെ ആഴ്‍ചയിലെ എവിക്ഷൻ പട്ടിക തയ്യാറായി. ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരാണ് ഇനി പുറത്തുപോകേണ്ടത് എന്ന് നിര്‍ദ്ദേശിക്കാൻ മത്സാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ കാരണം പറയാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മത്സരാര്‍ഥികള്‍ ഓരോരുത്തരും നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയവരെ ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു.

എവിക്ഷനുള്ള നോമിനേഷൻ

ബിഗ് ബോസ് മലയാളം നാലാം സീസണിലെ രണ്ടാമത്തെ ആഴ്‍ചയിലെ എവിക്ഷൻ പട്ടിക തയ്യാറായി. ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരാണ് ഇനി പുറത്തുപോകേണ്ടത് എന്ന് നിര്‍ദ്ദേശിക്കാൻ മത്സാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ കാരണം പറയാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. വോട്ടിംഗനുസരിച്ച് ദില്‍ഷ, ബ്ലസ്‍ലി, അശ്വിൻ, ജാസ്‍മിൻ, റോണ്‍സണ്‍, റോബിൻ, നിമിഷ, ഡെയ്‍സി എന്നിവരെ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരായി ഒടുവില്‍ ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു.

'മാലയോഗം'

ബിഗ് ബോസില്‍ ഇന്നത്തെ ഡെയ്‍ലി ടാസ്‍ക് 'മാലയോഗം' ആയിരുന്നു. ഡെയ്‍സിയായിരിക്കും വിധികര്‍ത്താവ് എന്ന് ബിഗ് ബോസ് ആദ്യമേ അറിയിച്ചു. ബാക്കിയുള്ള 15 പേരില്‍ നിന്ന് മൂന്ന് പേര്‍ വീതമുള്ള അഞ്ച് ടീമിനെ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. അതിനു ശേഷം എന്തൊക്കെയാണ് മത്സര നിയമമെന്നും ബിഗ് ബോസ് വ്യക്തമാക്കി. 

ഒരു ടീമിനെ ഒരു പൂമാല വിധികര്‍ത്താവ് ആദ്യം ഏല്‍പ്പിക്കണം. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍  മറ്റൊരു ടീമിലെ ഏതെങ്കിലും ഒരാളുടെ ശരീരഭാഗത്ത് പൂമാല തങ്ങിനിര്‍ത്തിപ്പിക്കാൻ ശ്രമിക്കണം. രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ആരുടെ ശരീരഭാഗത്താണോ പൂമാല തങ്ങിനില്‍ക്കും വിധമുള്ളത് ആ വ്യക്തി ഉള്‍പ്പെടുന്ന ടീം പുറത്താകുകയും ചെയ്യും. അങ്ങനെ ഒരോ ഘട്ടത്തില്‍ ഓരോ ടീം പുറത്താകുകയും ഏറ്റവും ഒടുവില്‍ ബാക്കിയാകുന്ന ടീം വിജയിക്കുകയും ചെയ്യുന്നതായിരുന്നു മത്സര ക്രമം.  എല്ലാവരും വാശിയോടെ ഇത്തവണ മത്സരിച്ചു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഓട്ടവും ചാട്ടവും മത്സര ബുദ്ധിയുമൊക്കെ വേണ്ട ഒരു ടാസ്‍കായിരുന്നു ഇത്. വാശിയോടോ ഓരോ ടീമുകളും മത്സരിക്കുന്ന കാഴ്‍ചയായിരുന്നു കണ്ടത്. പൂമാല മത്സരത്തില്‍ ഒടുവില്‍ ജയിച്ചതാകട്ടെ സൂരജ്, ദില്‍ഷ പ്രസന്നൻ, അപര്‍ണ മള്‍ബറി എന്നിവരുടെ ടീമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios