Bigg Boss Episode 6 Highlights : ബിഗ് ബോസ് വീട്ടിൽ തണുത്ത ക്യാപ്റ്റൻസി പോര്, ഡോക്ടറെ ലക്ഷ്യമിട്ട് ജാസ്മിൻ
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്.
പാട്ടിന്റെ ആരവം തീരും മുമ്പ് ആവേശം ചോർന്ന മട്ടിലായിരുന്നു ബിഗ് ബോസ് (Bigg boss) വീട്. അൽപനേരത്തെ റോബിൻ ജാസ്മിൻ തർക്കമുണ്ടായതും അതിന്റെ തുടർ ചലനങ്ങളും മാത്രമാണ് പ്രധാനമായും ബിഗ് ബോസ് വീട്ടിലെ പ്രധാന സംഭവവികാസം. ഒപ്പം മത്സരാർത്ഥികൾ എല്ലാം തെരഞ്ഞെടുത്ത ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള മൂന്നുപേരുടെ മത്സരമായിരുന്നു. വളരെ തണുത്ത മത്സരമായിരുന്നു നടന്നത്. നവീണും റോൺസണും മത്സരത്തിൽ വീറ് കാട്ടിയെങ്കിലും സുചിത്ര സജീവമായില്ല. അതി പ്രധാനമായ ക്യാപ്റ്റൻസിയെ കുറിച്ച് മത്സരാർത്ഥികൾ ആരും തന്നെ ബോധവാന്മാരല്ലെന്ന് വേണം കരുതാൻ. ഇടയിൽ പലയിടത്തായി പലരെ കുറിച്ചും സംസാരിക്കുന്ന ധന്യയെ കാണാമായിരുന്നു. ബ്ലെസിയുടെ ഏപ്രിൽ ഫൂൾ പറ്റിപ്പിൽ വീണത് ജാസ്മിൻ മാത്രമായിരുന്നു. അതിനെ കുറിച്ചും പിന്നീട് ചർച്ചകളുണ്ടായി. ഡോക്ടർ പോലും, ഒരാൾക്ക് വയ്യെന്ന് കണ്ടിട്ട് ജയിലിൽ കയറിയില്ലെന്ന് സംസാരമുണ്ടായി. എന്നാൽ നിരീക്ഷിക്കുന്ന സമയത്തിനുള്ളിൽ ബ്ലസി എഴുന്നേറ്റുവെന്നായിരുന്നു റോബിൻ പറഞ്ഞത്. ഇതിനെല്ലാം ഇടയിൽ ജാസ്മിൻ നല്ല ഭക്ഷണം കഴിക്കാൻ പറ്റിയെന്ന് പറഞ്ഞ് സുചിത്രയെ പുകഴ്ത്തി. ഇതിന് പിന്നാലെ ഞാൻ വച്ച ചോറാണ് ഇന്ന് എല്ലാവരും കഴിച്ചതെന്നും പറഞ്ഞ് കരച്ചിലോടെ ലക്ഷ്മി കളം നിറഞ്ഞു. അടുക്കും ചിട്ടയുമില്ലാതെ കഴുകാതെ കിടന്ന പാത്രങ്ങൾ വൃത്തിയാക്കി ഈ നിലയിലെത്തിച്ചത് താനാണെന്നും എന്നിട്ടും അങ്ങനെ പറയുമ്പോൾ വിഷമം ഉണ്ടെന്നും ലക്ഷ്മി പറഞ്ഞു. റോബിനെ വിടാതെ പിടികൂടിയിരിക്കുകയാണ് ജാസ്മിൻ. അത് ഗെയിമിന്റെ ഭാഗമാണെന്നും അത് വിടണമെന്നും എല്ലാവരോടും പറയുന്നതാണ് റോബിന്റെ സ്ട്രാറ്റജി എന്നും, അത് തകർക്കുക എന്നതാണ് തന്റെ സ്ട്രാറ്റജി എന്നും ജാസ്മിൻ പറയുന്നുണ്ട്. ഇതിനിടയിൽ പലരും പരദൂഷണങ്ങളും പരസ്പരം വിലയിരുത്തലുമായി സജീവമാകുന്നുമുണ്ട്. ചിത്രത്തിലേ ഇല്ലാത്ത അപർണ മൾബറിയുടെ ഗുഡ് നൈറ്റ് വിഷോടുകൂടി എപ്പിസോഡ് അവസാനിപ്പിച്ചു.
ക്യാപ്റ്റൻസി ടാസ്കിലേക്ക് മൂന്നുപേർ, വിജയി ആര്
ഇതിനെല്ലാം ശേഷം ബിഗ് ബോസിൽ പ്രധാനപ്പെട്ട ക്യാപ്റ്റൻ തെരഞ്ഞെടുപ്പാണ് നടന്നത്. ഓരോരുത്തരായി രണ്ടുപേരെ വീതം നോമിനേറ്റ് ചെയ്യുകയായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ഒരാൾ നവീനും രണ്ടാമത് സുചിത്രയുമായിരുന്നു. മൂന്നാമത് റോൺസനായിരുന്നു ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ അവസരം കിട്ടിയത്. ഓരോരുത്തരായി പല കാരണങ്ങൾ പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം റോൺസനും ധന്യയും ഇരുന്ന സംസാരിക്കുന്ന തിനിടയിൽ ഓരോരുത്തരെ ആയി വിലയിരുത്തുന്നത് കാണാമായിരുന്നു. നവീൻ പെട്ടെന്ന് ദേഷ്യം വരുന്നയാളാണ് എന്ന് കേട്ടിട്ടുണ്ടെന്ന് ധന്യ പറഞ്ഞപ്പോൾ, ആ ദേഷ്യം മാത്രമേയുള്ളൂവെന്നായിരുന്നു റോൺസൻ പറഞ്ഞത്. സുചിത്രയും ദേഷ്യക്കാരിയാണെന്ന് ധന്യ പറഞ്ഞു. ഒരു തൂണിൽ സെറ്റ് ചെയ്ത വൃത്താകൃതിയുള്ള പ്രതലമുള്ള ചില്ലകളിൽ കിഴി എത്തിക്കുന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്. ക്യാപ്റ്റൻസിയിൽ റോൺസണും നവീനും മികച്ച മത്സരം കാഴ്ചവച്ചു. സുചിത്ര നിരാശപ്പെടുത്തി. ഒടുവിൽ ടാസ്കിന്റെ നിയമം കൃത്യമായി ബിഗ് ബോസിൽ നിന്ന് കേട്ട ശേഷം കുട്ടി അഖിൽ നവീനെ വിജയിയായി പ്രഖ്യാപിച്ചു.
'ബിഗ് ബോസ് ഹോസ്പിറ്റൽ എമർജൻസി' ജയിലിൽ കിടന്ന് ബ്ലെസ്ലി ഗെയിം
ബ്ലെസ്ലി അശ്വിനും ജയിലിൽ കിടക്കുകയാണ്. ജയിലിനരികെ ക്ലീനിങ് ജോലിയിൽ ഏർപ്പെട്ട ധന്യയോട് പാട്ടുപാടിയും ഡാൻസ് സ്റ്റെപ്പ് വച്ചും സംസാരിക്കുന്ന ബ്ലെസ്ലി കാണാം. പിന്നാലെ വയ്യാതെ കിടന്ന് പുളയുന്ന ബ്ലെസ്ലിയെ ആണ് കാണുന്നത്. അശ്വിൻ വിളിച്ചത് പ്രകാരം എല്ലാവരും ജയിലനടുത്തേക്ക് ഓടിയെത്തി. പിന്നാലെ ഏപ്രിൽ ഫൂൾ എന്ന് പറഞ്ഞ്. ബ്ലെസ്ലി എഴുന്നേറ്റു. ഇന്ന് 31- അല്ലേ എന്ന് ചോദിക്കുമ്പോൾ ഒന്നിനാണ് ടെലികാസ്റ്റ് എന്ന് ബ്ലെസ്ലി പറഞ്ഞു. വയ്യെന്ന് കണ്ടിട്ടും ജയിലനകത്ത് കയറാൻ ജാസ്മിനല്ലാതെ മറ്റാരും തയ്യാറായില്ല. ഡോക്ടർ ശ്രദ്ധയോടെയെ ഇനി കയറൂ എന്ന് ധന്യ പരിഹാസേന പറഞ്ഞു. എന്നാൽ അവന് ഒരു കുഴപ്പവുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു എന്ന് ഡോ. റൂബിൻ പറഞ്ഞു. ഞാൻ കേറുന്നതിന് മുമ്പ് അവൻ എഴുന്നേറ്റുവന്നായിരുന്നു റോബിൻ പറഞ്ഞത്.
ഞാൻ ഒരിടിവച്ചു തന്നാൽ എന്താണ് സംഭവിക്കുക, പുറത്തുപോകും എന്നല്ലേ ഉള്ളൂ; ജാസ്മിൻ റോബിനോട്
വളരെ കൂളായി പാട്ടോടെ തുടങ്ങിയ ബിഗ് ബോസ് ഷോ വളരെ വേഗത്തിൽ തർക്കത്തിന് വഴിതുറന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്റെ റൂമിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തോടെയായിരുന്നു ആദ്യ സീനുകളുടെ തുടക്കം. ഡോ. റോബിനോട് നേരിട്ട് തർക്കത്തിലേക്കെത്തുന്ന ജാസ്മിൻ മൂസയെ ആണ് കാണാൻ കഴിയുന്നത്. കൂട്ടത്തിലുള്ള ഒരുത്തനെ ചതിച്ചിട്ടാണെങ്കിലും എന്തും നേടാമെന്ന പോസറ്റീവായ മോട്ടിവേഷനാണോ നിങ്ങൾ കൊടുക്കുന്നതെന്ന് ഡോ. റോബിനോട് ജാസ്മിൻ ചോദിച്ചു. ഗെയിമിൽ കളിക്കുന്നത് വേറെയാണെന്നും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയെന്ന് കരുതരുതന്നും റോബിൻ മറുപടി നൽകി. എന്നാൽ തനിക്ക് ഷോയിൽ നിന്ന് പുറത്തുപോകും എന്നു കരുതുക. അന്ന് താങ്കൾക്കിട്ട് ഒന്ന് പൊട്ടിച്ച് പോകുവാന്ന് കരുതുക. എന്ന് തുടങ്ങുന്ന സമയത്ത് തന്നെ അത് റൂളിന് എതിരാണെന്ന് റോബിൻ പറഞ്ഞു. താങ്കളെ തല്ലിയ ശേഷം സംഭവിക്കാവുന്ന പ്രധാന കാര്യം എന്താണ് എന്നെ പുറത്താക്കും, ഇത് പറയുന്നത് തല്ലുമെന്ന് പറയാനല്ല എന്റെ ക്യാരക്ടർ പറയാനാണെന്നും ജാസ്മിൻ പറഞ്ഞു.
ആകാംക്ഷയോടെ ആറാം എപ്പിസോഡിലേക്ക്..
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്. ഷോ തുടങ്ങി ആറാം എപ്പിസോഡിലേക്ക് എത്തുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു എന്നുള്ള സൂചനകളാണ് കഴിഞ്ഞ എപ്പിസോഡുകളിൽ നിന്നും വ്യക്തമാകുന്നത്. ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേര്‍ മത്സരച്ചൂടിലേക്ക് എത്തിയിരിക്കുകയാണ് മത്സരാർത്ഥികൾ. വരും ദിനങ്ങളിൽ എന്തൊക്കെയാണ് ബിഗ് ബോസ് വീടിനെ കാത്തിരിക്കുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.