Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ ക്യാപ്റ്റൻസി നോമിനേഷൻ തര്‍ക്കവും മേയ്‍ക്കപ്പ് ടാസ്‍കും

ബിഗ് ബോസില്‍ ക്യാപ്റ്റൻസി നോമിനേഷനില്‍ തര്‍ക്കം, ഒടുവില്‍ ക്ഷമ ചോദിക്കലും (Bigg Boss).

Bigg Boss season 4 Episode 27 live updates
Author
Kochi, First Published Apr 22, 2022, 8:51 PM IST | Last Updated Apr 23, 2022, 12:22 AM IST

ബിഗ് ബോസ് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള നോമിനേഷനായിരുന്നു. ഒരാഴ്‍ചത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്താനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് ഓരോ മത്സരാര്‍ഥിയും കാര്യകാരണ സഹിതം മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചു. നവീനെ ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് നിര്‍ദ്ദേശിച്ചതുമായി ബന്ധപ്പെട്ട് ഡോ. റോബിൻ നടത്തിയ ഒരു പരാമര്‍ശം വലിയ വിവാദത്തിന് കാരണമാകുകയും ചെയ്‍തു (Bigg Boss).

ക്യാപ്റ്റൻസി നോമിനേഷനില്‍ ഏറ്റവും പിന്തുണ നിമിഷയ്‍ക്ക്

ഇത്തവണത്തെ ക്യാപ്റ്റൻസി നോമിനേഷനില്‍ ഏറ്റവും പിന്തുണ നിമിഷയ്‍ക്ക്. കിച്ചണ്‍ ഡ്യൂട്ടിയില്‍ നിമിഷ മികവ് കാട്ടിയതാണ് എല്ലാവരും നോമിനേഷനില്‍ എടുത്ത് പറഞ്ഞത്. നിമിഷ് ആളാകെ മാറിയെന്ന് പലരും അഭിപ്രായപ്പെട്ടു. വളരെ സന്തോഷവതിയായിട്ടാണ് നിമിഷ കാണപ്പെട്ടതും. ക്യാപ്റ്റൻസി നോമിനേഷനില്‍ നവീനും സൂരജും ഉള്‍പ്പെട്ടു.

നോമിനേഷൻ ശരിയല്ല

ക്യാപ്റ്റൻസിക്കായി നോമിനേറ്റ് ചെയ്‍ത രീതി ശരിയല്ല എന്ന് ബ്ലസ്‍ലിയും ജാസ്‍മിനും അടക്കമുള്ളവര്‍ വാദിച്ചു. ജയിലില്‍ പോയ നവീൻ ക്യാപ്റ്റൻസി നോമിനേഷനില്‍ ഉള്‍പ്പെടുത്തിയ രീതി ശരിയായില്ല എന്നായിരുന്നു ബ്ലസ്‍ലിയുടെയും ജാസ്‍മിന്റെയും വാദം. പാട്ട് പാടുന്ന ആളായ താൻ പാടുന്നില്ല  എന്ന് പറഞ്ഞ് തന്നെ നോമിനേറ്റ് ചെയ്‍തവരാണ് എല്ലാവരുമെന്ന് ബ്ലസ്‍ലി പറഞ്ഞു. അങ്ങനെയല്ല നോമിനേഷൻ വേണ്ടതെന്ന് ബ്ലസ്‍ലി പറഞ്ഞു. ജയിലില്‍ പലരും പോയിട്ടുണ്ടെന്നും അത് പിന്നീട് ചര്‍ച്ച ചെയ്യുന്നത് ആവശ്യമില്ലാത്ത കാര്യമാണെന്നുമായിരുന്നു ജാസ്‍മിന്റെ വാദം.

Read More : ബിഗ് ബോസില്‍ വിവാദ പ്രസ്‍താവനയുമായി ഡോ. റോബിൻ

കഴിഞ്ഞ ദിവസം ജയിലില്‍ പോയ നവീൻ ക്യാപ്റ്റൻസി നോമിനേഷനില്‍ ഇടംപിടിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ജയിലില്‍ പോകേണ്ട ആളായിരുന്നില്ല നവീൻ എന്നും അതിനാല്‍ ഇത്തവണ ക്യാപ്റ്റൻസിക്കായി നോമിനേറ്റ് ചെയ്യുന്നുവെന്ന് പലരും പറഞ്ഞത് ഡോ. റോബിനെ ചൊടിപ്പിച്ചു. ജയില്‍ നോമിനേഷൻ ചെയ്യുമ്പോള്‍ മോശം പ്രകടനം നടത്തിയ ആളെയാണ് പറയുന്നത്. കുറച്ച് പേര്‍ ഒരാളുടെ പേര് പറഞ്ഞു. ക്യാപ്റ്റൻസിയുടെ നോമിനേഷനിലും അയാളെ തന്നെ ഗംഭീരമാണെന്ന് പറഞ്ഞും കുറേ ആള്‍ക്കാര്‍ രംഗത്തെ വന്നു. ഇതില്‍ ആദ്യം വേണ്ടത് നിലപാടാണ്. എന്തെങ്കിലും ഒരു ഒരു കാര്യം പറഞ്ഞാല്‍ ചങ്കൂറ്റം വേണം, അതില്‍ അടിയുറച്ച് നില്‍ക്കണം. അല്ലാതെ അപ്പം കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ചെയ്യരുത്. അത് വളരെ നാണം കെട്ട ഏര്‍പ്പാടാണ്. നമുക്ക് സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടും ഉണ്ടായിട്ട് ഇവിടെ നില്‍ക്കണം എന്നും ഡോ. റോബിൻ പറഞ്ഞു. ഡോ. റോബിന്റെ വിവാദ പ്രസ്‍താവന പിൻവലിക്കണമെന്ന് മത്സരാര്‍ഥികള്‍ കൂട്ടായി ആവശ്യപ്പെട്ടു. ഒടുവില്‍. നിലപാടില്ല എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കിലും തെറ്റായ വാക്കുകളില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഡോ. റോബിൻ വ്യക്തമാക്കി.

Read More : ബിഗ് ബോസില്‍ മേയ്‍ക്കപ്പ് മത്സരം

ബിഗ് ബോസില്‍ ഇന്ന് ഒരു സ്‍പോണ്‍സേഡ് ടാസ്‍കും നടന്നു. മേയ്‍ക്കപ്പും റാംപ് വാക്കുമായിരുന്നു ടാസ്‍കില്‍ ഉണ്ടായിരുന്നു. വളരെ രസകരമായ ഒരു ടാസ്‍കായിരുന്നു ഇത്. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ സ്‍പോണ്‍സേഡ് ടാസ്‍കില്‍ അശ്വിൻ,  സൂരജ്,  ബ്ലസ്‍ലി, അപര്‍ണ എന്നിവരുടെ ടീമാണ് വിജയിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios