Bigg Boss Episode 26 : വീക്കിലി ടാസ്ക് 'ഓവർ', രണ്ട് പേർ ജയിലിലേക്ക്; നോമിനേഷനിടയിലും തര്‍ക്കം

മെച്ചൂരിറ്റിയെ കുറിച്ചായിരുന്നു ബ്ലെസ്ലി ഇന്ന് മോണിം​ഗ് ടാസ്ക്കിന് ശേഷം സംസാരിച്ചത്. ധന്യയോടെയിരുന്നു താരത്തിന്റെ തിയറി ക്ലാസ്.

bigg-boss-season-4-episode-26-live-updates

ബി​ഗ് ബോസ് സീസൺ നാല് ഇരുപത്തി ആറാമത്തെ എപ്പിസോഡിലേക്ക് കടക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും ഷോയുടെ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. ഈ ആഴ്ച വീക്കിലി ടാസ്ക്കിന്റെ പുറകെയാണ് മത്സരാർത്ഥികൾ. ആരോ​ഗ്യരം​ഗം എന്ന് പേരിട്ടിരിക്കുന്ന ​ടാസ്ക്ക് നടക്കുന്നത് നാല് ദിവസമാണ്. നിലവിൽ രണ്ട് ദിവസം പൂർത്തിയാക്കിയ ടാസ്ക്കിൽ മികച്ച രീതിയിലാണ് മത്സരാർത്ഥികൾ പങ്കെടുക്കുന്നത്. മത്സരാർത്ഥികൾ കൃത്യമായി ടാസ്ക് ചെയ്തതിനാൽ രണ്ട് ദിവസം കൊണ്ട് തന്നെ വീക്കിലി ടാസ്ക് നിർത്തലാക്കി. മുഴുവൻ ലക്ഷ്വറി ബജറ്റും ബി​ഗ്ബോസ് നൽകി. 

മോണിം​ഗ് ടാസ്ക്കോടെ ആരംഭം

വീക്കിലി ടാസ്ക്കും ആരോ​ഗ്യവുമായി ബന്ധപ്പെട്ട ഒരു പാര‍ഡി ​ഗാനം ബ്ലെസ്ലി പാടണമെന്നായിരുന്നു മോണിം​ഗ് ടാസ്ക്. പാട്ട് പാടാൻ കഴിയുന്നവർ ബ്ലെസ്ലിക്കൊപ്പം കൂടേണ്ടതാണെന്നും ബി​ഗ് ബോസ് നിർദ്ദേശം നൽകി. പിന്നാലെ മനോഹരമായൊരു പാരഡിയാണ് ബ്ലെസ്ലി കാഴ്ചവച്ചത്. മറ്റ് മത്സരാർത്ഥികൾ ഒപ്പം കൂടകയും ചെയ്തിരുന്നു. അഖിലും ബ്ലെസ്ലിയും ചേർന്നായിരുന്നു വരികൾ എഴുതിയത്. 

ബി​ഗ് ബോസ് വീട്ടിൽ ബ്ലെസ്ലിയുടെ തിയറി

മെച്ചൂരിറ്റിയെ കുറിച്ചായിരുന്നു ബ്ലെസ്ലി ഇന്ന് മോണിം​ഗ് ടാസ്ക്കിന് ശേഷം സംസാരിച്ചത്. ധന്യയോടെയിരുന്നു താരത്തിന്റെ തിയറി ക്ലാസ്. "എന്റെ തിയറി പ്രകാരം, ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധചൊലുത്താൻ സാധിക്കുന്നതാണ് മെച്ചൂരിറ്റി. അതുകൊണ്ടാണ് പെൺകുട്ടികൾക്ക് വേ​ഗം മെച്ചൂരിറ്റിയാകുന്നത്. കാരണം അവർ എവിടെ പോയാലും ശ്രദ്ധകിട്ടിക്കൊണ്ടിരിക്കും. പക്ഷേ ആൺകുട്ടികൾക്ക് മെച്ചൂരിറ്റി വരാൻ വൈകും. കാരണം അവന്മാരെ ആർക്കും വേണ്ട", എന്നാണ് ബ്ലെസ്ലി പറഞ്ഞത്. 

ലക്ഷ്വറി ബജറ്റിന് ഫുൾ മാർക്ക്

ആരോ​ഗ്യരം​ഗം എന്ന വീക്കിലി ടാസ്ക്കിൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ മത്സരാർത്ഥികൾ കൃത്യമായി ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മുഴുവൻ ലക്ഷ്വറി ബജറ്റും ബി​ഗ് ബോസ് നൽകിയിരിക്കുകയാണ്. 3200 ആണ് ലക്ഷ്വറി പോയിന്റ്. 

ജയിലിലേക്ക് ആരൊക്കെ ?

ഈ ആഴ്ച നടന്ന വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ചവരെ തെരഞ്ഞെടുത്ത് ജയിലിൽ അയക്കുക എന്നതാണ് അടുത്തതായി ബി​ഗ് ബോസിൽ നടന്നത്. ടാസ്ക്കിനിടയിൽ ഡെയ്സി ഉറങ്ങി പോയതാണ് ഭൂരിഭാ​ഗം പേരും എടുത്ത് പറഞ്ഞത്. ഇതിന്റെ പേരിൽ നിമിഷയുമായി ഡെയ്സി വഴക്കുണ്ടാക്കുകയും ചെയ്തു. റോബിൻ- നവീൻ, നിമിഷ, ഡെയ്സി ; ജാസ്മിൻ- ഡോ. റോബിൻ, സുചിത്ര, മണികണ്ഠൻ; സുചിത്ര- ജാസ്മിൻ, ‍ഡെയ്സി, ബ്ലെസ്ലി ; നിമിഷ- ബ്ലെസ്ലി, ഡെയ്സി, റോബിൻ;  അപർണ്ണ- ബ്ലസ്ലി, നിമിഷ, നവീൻ; ലക്ഷ്മി പ്രിയ- ബ്ലെസ്ലി, ഡെയ്സി, നവീൻ; ദിൽഷ- നവീൻ, നിമിഷ, ജാസ്മിൻ; ധന്യ- ബ്ലെസ്ലി, ജാസ്മിൻ, നവീൻ; റോൺസൺ- ബ്ലെസ്ലി,നിമിഷ, ജാസ്മിൻ; അശ്വിൻ- ബ്ലെസ്ലി, റോബിൻ, നവീൻ; മണികണ്ഠൻ- ജാസ്മിൻ, ഡെയ്സി, ബ്ലെസ്ലി; സൂരജ്- നിമിഷ, നവീൻ, ബ്ലെസ്ലി; അഖിൽ- ബ്ലെസ്ലി, റോൺസൺ, നിമിഷ; നവീൻ- ബ്ലെസ്ലി, നിമിഷ; ഡെയ്സി- നിമിഷ, ബ്ലെസ്ലി, നവീൻ; ബ്ലെസ്ലി- ഡെയ്സി, ജാസ്മിൻ, റോൺസൺ എന്നിങ്ങനെയാണ് നോമിനേഷൻ പട്ടിക. നിമിഷ, ജാസ്മിൻ, ബ്ലെസ്ലി, നവീൻ എന്നിവർക്കാണ് ഏറ്റവും കുടുതൽ വോട്ട് ലഭിച്ചത്.  നിമിഷയ്ക്കും ജാസ്മിനും ഒരേ വോട്ട് ലഭിച്ചതിനാൽ എല്ലാവരുടെയും നിർദ്ദേശപ്രകാരം ജാസ്മിനെ നോമിനേറ്റ് ചെയ്യുക ആയിരുന്നു. 

ഐ കപ്പ് എന്ന നോമിനേഷൻ ടാസ്ക്

ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ജാസ്മിൻ, നവീൻ, ബ്ലെസ്ലി എന്നിവരാണ് നോമിനേഷൻ ടാസ്ക്ക് ചെയ്യാനെത്തിയത്. ഐ കപ് എന്നാണ് ടാസ്ക്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ മൂന്ന് ട്രേകളിലായി 25 വീതം ബി​ഗ് ബോസ് ​ലോ​ഗോ അടങ്ങിയ രണ്ട് ബെൽറ്റുകൾ ഉണ്ടായിരിക്കും. മത്സരാർത്ഥികൾ ബെൽറ്റ് അരയിൽ കെട്ടിയ ശേഷം തങ്ങളുടെ സ്റ്റിക്കറുകൾ എടുത്ത് ഏത് വിധേനയും എതിരാളികളുടെ ദേഹത്ത് പതിപ്പിക്കുകയും അവരവരുടെ ദേഹത്ത് സ്റ്റിക്കർ ഒട്ടിക്കാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യണം എന്നതാണ് ടാസ്ക്. പിന്നീട് നടന്നത് വാശിയും വെല്ലുവിളിയും നിറഞ്ഞ മത്സരമായിരുന്നു. ബ്ലെസി ആദ്യമെ തന്നെ ടാസ്ക്കിൽ നിന്നും ഔട്ട് ആയിരുന്നു. പിന്നാലെ നടന്നത് നവീനും ജാസ്മിനുമായുള്ള മത്സരമാണ്. ഇരുവരും പ്രോപ്പറായി മത്സരിക്കാത്തതിനാൽ ബി​ഗ് ബോസ് താക്കീതും നൽകി. ശേഷം നടന്ന പോരാട്ടത്തിനൊടുവിൽ ജാസ്മിൻ വിജയിക്കുകയും നവീനും ബ്ലെസ്ലിയും ജയിലിൽ പോകുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios