Asianet News MalayalamAsianet News Malayalam

Bigg Boss Episode 25Highlight : ആപ്പിൾ വിഷയം ബി​ഗ് ബോസിൽ പുകയുന്നു, ബ്ലെസ്ലിക്ക് സീക്രട്ട് ടാസ്ക്, ഒപ്പം പോരും

കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ടാസ്ക് നാല് ദിവസം നീണ്ടു നിൽക്കും. രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞ് നടക്കുന്ന ടാസ്ക്കിൽ ആരൊക്കെ വീഴും ആരൊക്കെ ജയിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

bigg-boss-season-4-episode-25-live-updates
Author
Kochi, First Published Apr 20, 2022, 9:02 PM IST | Last Updated Apr 21, 2022, 8:40 PM IST

മുൻവർഷങ്ങളിൽ നിന്നും വിപരീതമായി തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയാണ് ബി​ഗ് ബോസ് മലയാളം സീസൺ നാല്. എല്ലാം കൊണ്ടും ഏറെ പ്രത്യേകത നിറഞ്ഞ ബി​ഗ് ബോസ് വീട്ടിൽ ഷോ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ തന്നെ തർക്കങ്ങളും വാക് പോരുകളും തുടങ്ങിയിരുന്നു. പലപ്പോഴും വളരെ കലുഷിതമായ രം​ഗങ്ങൾക്ക് ബി​ഗ് ബോസ് വീട് സാക്ഷിയായി. നാലാം വാരത്തിലേക്ക് അടുക്കുന്ന ഷോയിൽ ഇപ്പോൾ വീക്കിലി ടാസ്ക്കാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ടാസ്ക് നാല് ദിവസം നീണ്ടു നിൽക്കും. രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞ് നടക്കുന്ന ടാസ്ക്കിൽ ആരൊക്കെ വീഴും ആരൊക്കെ ജയിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

ആരോ​ഗ്യരം​ഗം രണ്ടാം ദിവസത്തിൽ

എല്ലാ ആഴ്ചയിലെയും പോലെ ഏറെ രസകരമായൊരു ടാസ്ക്കാണ് ഇത്തവണ വീക്കിലി ടാസ്ക്കായി ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. രണ്ട് ​ഗ്രൂപ്പായി തിരിഞ്ഞ ടീമുകളുടെ രണ്ടാം ദിന ടാസ്ക്കാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ നിന്നും യാതൊരുവിധ മാറ്റവും വരുത്താതെ മത്സരാർത്ഥികൾ കൃത്യമായി തന്നെ ടാസ്ക് തുടങ്ങിയിരിക്കുകയാണ്.  

ആപ്പിൾ വിഷയം വിടാതെ കുട്ടി അഖിൽ

കഴിഞ്ഞ ദിവസം വീക്കിലി ടാസ്ക്കിനിടയിൽ ബ്ലെസ്ലി റൂൾസ് തെറ്റിച്ച് ആപ്പിൾ കഴിച്ചത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ടാസ്ക്കിന്റെ രണ്ടാം ദിവസവും ഇതേകാര്യം തന്നെ വീണ്ടും ആവർത്തിക്കുകയാണ് കുട്ടി അഖിൽ. "ഇന്നലെ ഉച്ചക്ക് ശേഷമാണല്ലോ നീ ആപ്പിൾ കഴിച്ചത്. നോർമലി നീ ഉദ്ദേശിച്ച നിയമം ആയിരുന്നു കറക്ട് എങ്കിൽ ഇന്ന് ഉച്ചക്ക് ശേഷമല്ലേ സ്നാക്സോ മറ്റോ കിട്ടേണ്ടിയിരുന്നത്", എന്നാണ് ബ്ലെസ്ലിയോട് അഖിൽ പറഞ്ഞ് തുടങ്ങിയത്. എന്നാൽ എപ്പോൾ വേണമെങ്കിലും കഴിക്കാമല്ലോ എന്നാണ് ബ്ലെസ്ലി അഖിലിന് നൽകിയ മറുപടി. മറ്റുള്ളവർ ബ്ലെസ്ലിയെ കളിയാക്കുകയും ചെയ്തു. നിന്റെ ഭാ​ഗത്ത് തെറ്റില്ലാ എന്ന് പറയരുതെന്നും ബ്ലെസ്ലിയോട് അഖിൽ പറയുന്നു. "നീ റൂൾ തെറ്റിച്ചത് കാരണം എല്ലാവർക്കും പനിഷ്മെന്റ് ബാധകമാകും. ജയിലിലും നീ പോയി കിടക്കേണ്ടിവരും. നീ മന്തബുദ്ധിയായി അഭിനയിക്കുന്നത് ആണോ അതോ നീ അങ്ങനെയാണോ", എന്നാണ് ഡെയ്സി ബ്ലെസ്ലിയോട് ചോദിക്കുന്നത്. 

ദിൽഷയെ തുണി അലക്കാൻ പഠിപ്പിച്ച് റോബിൻ, ജാസ്മിന്റെ ജാക്കറ്റ് ഇടിച്ച് പിഴിഞ്ഞ് ഡോക്ടർ

വീക്കിലി ടാസ്ക്കിന്റെ ഭാ​ഗമായി ശരീരഭാ​രം കുറയ്ക്കേണ്ടവരാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്യേണ്ടത്. ജാസ്മിനും കൂട്ടരുമാണ് ഇവരെ കൊണ്ട് ജോലി ചെയ്യിക്കേണ്ടത്. ഇതിനിടയിൽ ദിൽഷയെ തുണി അലക്കാൻ പഠിപ്പിക്കുകയാണ് ഡോ. റോബിൻ. കല്ലിൽ തുണി അലക്കാൻ അറിയാത്ത ദിൽഷയ്ക്ക് റോബിൻ എങ്ങനെയാണ് അലക്കേണ്ടതെന്ന് പറഞ്ഞ് കൊടുത്തു. ഇതിടയിൽ അലക്കുന്ന തുണികളിൽ ഒന്ന് ജാസ്മിന്റെ ജാക്കറ്റ് ആയിരുന്നു. ഇതിനെ കുറേ പഞ്ചൊക്കെ നൽകിയാണ് ഡോക്ടർ കഴുകിയത്. 

'നിന്റെ തലയ്ക്ക് വല്ല ഓളവുമുണ്ടോ?' ബ്ലെസ്ലിയോട് കയർത്ത് ഡെയ്സി

ശരീര ഭാരം കൂട്ടേണ്ടവർ ഒരേയിരിപ്പ് ഇരുന്നതിനാൽ അടുത്ത ഏതാനും സമയങ്ങളിൽ അവരോട് എവിടെ വേണമെങ്കിലും പോകാമെന്നും ഇല്ലെങ്കിൽ പുത്തം പിടിക്കുമെന്നും ബി​ഗ് ബോസ് അറിയിച്ചിരുന്നു. പിന്നാലെ അടുക്കളയിൽ എത്തിയ ബ്ലെസ്ലി തന്റെ പ്ലേറ്റും മറ്റ് രണ്ട് പാത്രങ്ങളും കൂടെ കഴുകി വച്ചത് ഡെയ്സിയെ ചൊടിപ്പിക്കുക ആയിരുന്നു. ജോലി ചെയ്യാൻ പാടില്ലെന്നാണ് നിർദ്ദേശമെന്നും നി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെയും ബാധിക്കുമെന്നും ഡെയ്സി പറയുന്നു. നി കിടന്ന് ഉറങ്ങിയല്ലോ എന്ന് ബ്ലെസ്ലി ചോദിച്ചപ്പോൾ മരുന്ന് കഴിച്ച ക്ഷീണത്തിൽ ഉറങ്ങിയതാണെന്നായിരുന്നു ഡെയ്സിയുടെ മറുപടി. ഇതും അങ്ങനെ സംഭവിച്ച് പോയതാണെന്ന് ബ്ലെസ്ലിയും പറയുന്നു. ഇതോടെയാണ് അരിശം കയറിയ ഡെയ്സി 'നിന്റെ തലയ്ക്ക് വല്ല ഓളവുമുണ്ടോ?' എന്ന് ബ്ലെസ്ലിയോട് ചോദിച്ചത്. ലക്ഷ്വറി ബജറ്റ് കിട്ടാനാണ് എല്ലാവരും കിടന്ന് കഷ്ടപ്പെടുന്നത്. അതിനെ മനപൂർവ്വം പൊളിപ്പിക്കല്ലേ. നി ഇവിടെ നല്ല പിള്ള ചമയല്ലേയെന്നും ഡെയ്സി പറയുന്നു. പിന്നാലെ അഖിലാണ് ഡെയ്സിക്ക് ഐഡിയ കൊടുത്തതെന്ന് ബ്ലെസ്ലി പറയുന്നു. നിന്നെയും ഡെയ്സിയേയും അടിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണെന്നായിരുന്നു അഖിലിന്റെ മറുപടി.

ബ്ലെസ്ലി നിയമം ലംഘിച്ചിട്ടില്ലെന്ന് ബി​ഗ് ബോസ് 

ഈ പ്രശ്നങ്ങൾക്കിടെയാണ് ബ്ലെസ്ലിയെ ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചത്. "ബ്ലെസ്ലി, നിങ്ങൾ നല്ല രീതിയിൽ ​ഗെയിം കളിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. നിങ്ങൾ ഇന്നലെ ആപ്പിൾ കഴിച്ചത് ഈ ടാസ്ക്കിൽ നിയമ ലംഘനമല്ല. നിങ്ങളുടെ ടീമിന് തന്നിരിക്കുന്ന ഭക്ഷണമല്ലാതെ എന്തും കഴിക്കാവുന്നതാണ്. കാരണം നിങ്ങളാണ് ഭാരം വർധിപ്പിക്കേണ്ടത്"എന്നും ബി​ഗ് ബോസ് ബ്ലെസ്ലിയോട് പറയുന്നു. ഒപ്പം ബ്ലെസ്ലിക്ക് ഒരു സീക്രട്ട് ടാസ്ക്കും ബി​ഗ് ബോസ് നൽകി. സൈക്കിളിലോ ട്രെഡ്മില്ലിലോ ഉള്ള ഫയർ ടീം അം​ഗങ്ങളിൽ ആരോടെങ്കിലും ദേഷ്യപ്പെട്ട് അവരെ പ്രകോപിപ്പിച്ച് അതിൽ നിന്നും ഇറക്കുക എന്നതാണ് സീക്രട്ട് ടാസ്ക്. ഇതിൽ ബ്ലെസ്ലി വിജയിച്ചാൽ, നിലവിലുള്ള 200 പോയിന്റുകൾക്കൊപ്പം 200 പോയിന്റ് കൂടുതൽ ലഭിക്കും. ശേഷം റൂമിൽ കരുതിയിരുന്ന ആപ്പിൾ ബ്ലെസ്ലിക്ക് കൈമാറുകയും ചെയ്തു. 

റോൺസണും ധന്യയ്ക്കും സ്പെഷ്യൽ വിരുന്നൊരുക്കി ബി​ഗ് ബോസ് 

വീക്കിലി ടാസ്ക് മുന്നേറുന്നതിനിടയിൽ മത്സരാർത്ഥികളെ അഭിനന്ദിച്ച് ബി​ഗ് ബോസ്. ഭാ​രം കൂട്ടുന്ന കാര്യത്തിലായാലും കുറയ്ക്കുന്ന കാര്യത്തിലായാലും നാല് ദിവസം കൊണ്ട് വരുത്തേണ്ട വ്യത്യാസങ്ങൾ മത്സരാർത്ഥികൾ പ്രകടിപ്പിച്ചതായിരുന്നു ഇതിന് കാരണം. സുചിത്ര, മണികണ്ഠൻ, ദിൽഷ എന്നിവരാണ് ഏറ്റവും മോശം പ്രകടനം ടാസ്ക്കിൽ കാഴ്ചവച്ചത്. മൂവരും ഭാരം കുറയ്ക്കേണ്ടതിന് പകര കൂട്ടുകയാണ് ചെയ്തത്. മികച്ച പ്രകടനം കാഴ്ചവച്ചത് റോൺസണാണ്. പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ധന്യക്കും റോൺസണും പ്രത്യേക വിരുന്ന് ബി​ഗ് ബോസ് ഒരുക്കുക ആയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios