Asianet News MalayalamAsianet News Malayalam

യൂട്യൂബറും രണ്ട് ഭാര്യമാരും ബിഗ് ബോസില്‍; ബിഗ് ബോസ് ഒടിടിയിലെ മത്സരാര്‍ത്ഥികള്‍ !

ബോളിവുഡ് താരം അനില്‍ കപൂറാണ് ഇത്തവണ ബിഗ് ബോസ് ഒടിടി ഷോ അവതരിപ്പിക്കുന്നത്. 

Bigg Boss OTT 3: From Vada Pav girl Ranvir Shorey and amran malik 2 wifes see full list of contestants  vvk
Author
First Published Jun 23, 2024, 7:57 AM IST

മുംബൈ: മലയാളം ബിഗ് ബോസ് സമാപിച്ചതോടെ ഹിന്ദിയില്‍ ബിഗ് ബോസ് ഒടിടി ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ചയാണ് പുതിയ ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്. ബിഗ് ബോസ് ഒടിടി അമ്പത് ദിവസമായിരിക്കും നീണ്ടു നില്‍ക്കുക. ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ അല്ലാതെ പുതിയ അവതാരകന്‍ എത്തിയ സീസണ്‍ കൂടിയാണ് ഇത്തവണ.

ബോളിവുഡ് താരം അനില്‍ കപൂറാണ് ഇത്തവണ ബിഗ് ബോസ് ഒടിടി ഷോ അവതരിപ്പിക്കുന്നത്. സിക്കന്ദര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ ആയതിനാലാണ് ഇത്തവണ സല്‍മാന്‍ ഖാന്‍ ഷോ ഉപേക്ഷിച്ചത് എന്നാണ് വിവരം. ഷോയിലെ പുതിയ താരങ്ങളെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിച്ചത്. 

ഇതില്‍ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ത്ഥികള്‍ ഒരേ കുടുംബത്തിലെ മൂന്നുപേരാണ്. അതും ഭര്‍ത്താവും രണ്ട് ഭാര്യമാരും. ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്‍മാൻ മാലിക്.ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അര്‍മാൻ മാലിക്കിന് ഉള്ളത്. ഇദ്ദേഹത്തിന് പായല്‍- കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ഉള്ളത്. ഇവര്‍ ഇപ്പോള്‍ ബിഗ് ബോസില്‍ എത്തിയിരിക്കുകയാണ്. ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. 

ഇവരെ വളരെ രസകരമായാണ് അനില്‍ കപൂര്‍ വേദിയിലേക്ക് വിളിച്ചത്. ഇവര്‍ എങ്ങനെയാണ് പ്രശ്നങ്ങള്‍ ഇല്ലാതെ കുടുംബം കൊണ്ടുപോകുന്നത് എന്നതടക്കം ഇവര്‍ വേദിയില്‍ പറഞ്ഞു. മൂന്നുപേരും വ്യക്തിപരമായി മത്സരിക്കുന്നതിനാല്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍

മൊത്തം 16 പേരാണ് ബിഗ് ബോസ് ഒടിടിയില്‍ ഇപ്പോള്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. യൂട്യൂബര്‍ ലവ് കതാരിയ, ജേര്‍ണലിസ്റ്റ് ദീപക് ചൗരസ്യ, ടിവി സീരിയല്‍ താരം മുനിഷ ഖത്വാനി, യൂട്യൂബര്‍ കുടുംബം അര്‍മാന്‍ മാലിക്കും ഭാര്യമാരായ പായലും കൃതികയും, സീരിയല്‍ താരം സായ് കേതൻ റാവു, ദില്ലിയില്‍ വഡാപാവ് വിറ്റ് വൈറലായ ചന്ദ്രിക ഗേരാ ദീക്ഷിത്, മോഡലായ സന മക്ബുല്‍, വ്ളോഗറായ ശിവാനി കുമാരി, നടി പൗലോമി ദാസ്, ബോളിവുഡ് നടന്‍ രൺവീർ ഷോറി, ഇന്‍ഫ്ലൂവെന്‍സര്‍ സന സുല്‍ത്താന്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. 

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലര്‍ കുരുക്ക്; മ്യൂസിക്ക് ട്രെയിലർ ലോഞ്ച്

'ദൈവം വീണ്ടും എന്നില്‍ സ്‌നേഹം വര്‍ഷിക്കുന്നു'; ഭർത്താവിനെ കുറിച്ച് ശാലിനി നായർ
 

Latest Videos
Follow Us:
Download App:
  • android
  • ios