ജാസ്മിൻ ഏഴ്, ഗബ്രി 10; ആദ്യമായി ഇരുവരും എലിമിനേഷനിൽ, ഒപ്പം ഇവരും, ആരെല്ലാം പുറത്താകും ?
റോക്കിയെ പുറത്താക്കിയതിന് പിന്നാലെയാണ് ബിഗ് ബോസ് എലിമിനേഷന് വേണ്ടി വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടത്.
ബിഗ് ബോസ് മലയാളം സീസണുകളിലെ വലിയൊരു ഘടകം ആണ് നോമിനേഷൻ പ്രക്രിയ. ഓരോ വാരവും ഓരോ മത്സരാർത്ഥികളെയും ഈ പ്രക്രിയയിലൂടെ പ്രേക്ഷകർ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി മത്സരാർത്ഥികളെ നോമിനേഷനിലേക്ക് അയക്കുന്നത് സഹ മത്സരാർത്ഥികളാണ്. ഓരോ ആഴ്ചയിലും നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആകും ഈ പ്രക്രിയ നടക്കുക. ഇന്ന് ബിഗ് ബോസ് മലയാളം സീസൺ ആറിലെ മൂന്നാത്തെ നോമിനേഷൻ ആണ് നടന്നത്.
റോക്കിയെ പുറത്താക്കിയതിന് പിന്നാലെയാണ് ബിഗ് ബോസ് എലിമിനേഷന് വേണ്ടി വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടത്. സീക്രട്ട് വോട്ടിംഗ് ആയിരുന്നു. ഇതിന് പിന്നാലെ ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ പറഞ്ഞ് വോട്ടിംഗ് രേഖപ്പെടുത്തുക ആയിരുന്നു.
പുറകിൽ നിന്നും കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ, കുത്തിത്തിരുപ്പ്, സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ, കപട സാദാചാരം എന്നീ വ്യത്യസ്ത കാരണങ്ങളാലാണ് ഇത്തവണ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്തത്.
'ആറ് വർഷത്തെ എന്റെ സ്വപ്നം, അറിയാതെ കൈ പൊങ്ങിപ്പോയി, അവൻ തല്ലിപ്പിച്ചതാ..'; പൊട്ടിക്കരഞ്ഞ് റോക്കി
നോറ- രണ്ട് വോട്ട്, അൻസി- രണ്ട് വോട്ട്, ശ്രീരേഖ- രണ്ട് വോട്ട്, ജാൻമോനി- മൂന്ന് വോട്ട്, യമുന- മൂന്ന് വോട്ട്, ജാസ്മിൻ- ഏഴ് വോട്ട്, ഗബ്രി- പത്ത് വോട്ട് എന്നിങ്ങനെയാണ് വോട്ട് ലഭിച്ച ക്രമം. കൂടാതെ പവർ ടീമിന്റെ പ്രത്യേക അധികാരത്തിലൂടെ അർജുൻ നേരിട്ട് എലിമിനേഷൻ ലിസ്റ്റിൽ വന്നിട്ടുണ്ട്. ഇതിൽ ജാസ്മിനും ഗബ്രിയും ആദ്യമായാണ് നോമിനേഷനിൽ വരുന്നത്. മുൻപ് നടന്ന രണ്ട് നോമിനേഷനിലും ജാസ്മിൻ വന്നിട്ടില്ല. ഒരു വട്ടം ജാസ്മിനെ ആരും നോമിനേറ്റ് ചെയ്തില്ല. രണ്ടാം വട്ടം പവർ റൂമിൽ ആയിരുന്നു. ഈ വേളയിൽ രണ്ട് തവണയും പവർ റൂം ആംഗം ആയിരുന്നു ഗബ്രി.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..