ബിഗ് ബോസ് മലയാളം സീസണ്‍ 6 തിരുത്തല്‍ ശക്തിയായി ഷോ റണ്ണറായ സോഷ്യല്‍ മീഡിയ

മുന്‍ ബിഗ് ബോസ് മലയാളം സീസണുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ കേന്ദ്രീകൃതമായ ഒരു സീസണായിരുന്നു മലയാളം ബിഗ് ബോസ് സീസണ്‍ 6 എന്ന അഭിപ്രായം പൊതുവില്‍ ഉയരുന്നുണ്ട്.

Bigg Boss Malayalam season 6 social media as correction force vvk

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ സമാപന വാരത്തിലൂടെയാണ് കടന്ന് പോകുന്നത്. ഫിനാലെ പടിവാതിക്കല്‍ എത്തി നില്‍ക്കുന്നു. വിലയിരുത്തലുകളും, നിരീക്ഷണങ്ങള്‍ക്കും അപ്പുറം പ്രേക്ഷകകര്‍ അവരുടെ ഇഷ്ട മത്സരാര്‍ത്ഥികളുടെ വിജയത്തിനായി അവസാന വോട്ടുകള്‍ രേഖപ്പെടുത്തുകയാണ്. ആരായിരിക്കും വിജയി എന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. അതേ സമയം തന്നെ ഈ സീസണിന്‍റെ പ്രത്യേകതളും പരിശോധിക്കേണ്ടതാണ്.

മുന്‍ ബിഗ് ബോസ് മലയാളം സീസണുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ കേന്ദ്രീകൃതമായ ഒരു സീസണായിരുന്നു മലയാളം ബിഗ് ബോസ് സീസണ്‍ 6 എന്ന അഭിപ്രായം പൊതുവില്‍ ഉയരുന്നുണ്ട്. പതിവ് പോലെ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള താരങ്ങളെ ഇത്തവണയും ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ സെലക്ഷനില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അവരുടെ പ്രകടനവും ഏതാണ്ട്  വിലയിരുത്തപ്പെടുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ഈ സീസണില്‍ ഉടനീളം ദൃശ്യമാണ്.

ഈ സീസണിന്‍റെ തുടക്കത്തില്‍ തന്നെ വലിയ തോതില്‍ പ്രകോപനപരമായ ഒരു രീതിയിലാണ് മത്സരാര്‍ത്ഥികള്‍ പെരുമാറിയത്. കയ്യാങ്കളിയില്‍ ഒരു മത്സരാര്‍ത്ഥി പുറത്തുമായി. ആ ഘട്ടത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കം പതിവായിരുന്നു. തമ്മില്‍ മത്സരാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയ ഈ സമയത്ത് രൂക്ഷമായി അതിനോട് പ്രതികരിച്ചു. ഇതോടെ ബിഗ് ബോസ് ശക്തമായി തന്നെയാണ് ഇടപെട്ടത്. മോശം വാക്കുകള്‍ ഉപയോഗിച്ച ജിന്‍റോ, ഗബ്രി എന്നിവരെ പുറത്താക്കുന്നതിന് അടുത്തുവരെ എത്തിച്ച് താക്കീത് നല്‍കിയത് ഇത്തരത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തിച്ചപ്പോഴാണ്. അതിനാല്‍ ഈ സീസണില്‍ ഒരു തിരുത്തല്‍ ശക്തിയായും സോഷ്യല്‍ മീഡി ഇടപെട്ടിട്ടുണ്ട്.

ഇത്തവണ ബിഗ് ബോസില്‍ വരുത്തിയ ഒരു മാറ്റം പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ച് മത്സരാര്‍ത്ഥികള്‍ക്ക് ടാസ്ക് നല്‍കുക എന്നതായിരുന്നു. ജിന്‍റോ നോറ എന്നിവരെ ഒന്നിച്ച് കെട്ടിയിട്ടത് അടക്കം അങ്ങനെ സംഭവിച്ച രസകരമായ കാര്യങ്ങളാണ്. ഇതെല്ലാം ഒരു സോഷ്യല്‍ മീഡിയ പള്‍സ് മത്സരാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ ബിഗ് ബോസ് ചെയ്തതാണ്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ ഈ സീസണിലെ ഒരോ വഴിത്തിരിവിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ ബിഗ് ബോസ് ഫൈനല്‍ ആഴ്ച എത്തി നില്‍ക്കുന്ന ശ്രീതു, അര്‍ജുന്‍ എന്നിവരെ മുന്നോട്ട് നയിച്ചതിലും സോഷ്യല്‍ മീഡിയയ്ക്ക് കാര്യമായ പങ്കുണ്ട്. എന്നും ബിഗ് ബോസ് വീട്ടിലെ കോംബോകളെ ആഘോഷിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. ഇരുവരുടെയും കൂട്ടുകെട്ട് ജെന്‍ എക്സ് ഏറ്റെടുത്തുവെന്നാണ് ഇന്‍സ്റ്റയില്‍ നിന്നും മറ്റുമുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അത് തന്നെ വോട്ടിലും പ്രതിഫലിച്ചതോടെ ശ്രീതു, അര്‍ജുന്‍ എന്നിവര്‍ ഫൈനല്‍ വരെ മുന്നേറിയിരിക്കുന്നു. ഇവിടെയും സോഷ്യല്‍ മീഡിയയുടെ ഈ സീസണിലെ സാന്നിധ്യം വ്യക്തമാണ്.

അതേ സമയം മുന്‍ സീസണുകളെ അപേക്ഷിച്ച് മോഹന്‍ലാല്‍ എന്ന അവതാരകന്‍റെ വാരാന്ത്യ അവതരണങ്ങളിലും വലിയ മാറ്റം വരുത്തി സോഷ്യല്‍ മീഡിയ എന്ന അഭിപ്രായവും ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരാഴ്ചയിലെ എപ്പിസോഡുകള്‍ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ കൃത്യമായി തന്നെ മത്സരാര്‍ത്ഥികളോട് ചോദിക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചിട്ടുണ്ട്. ജാന്‍മോണിയെ അടക്കം ചോദ്യം ചെയ്തത് വലിയൊരു ഉദാഹരണമാണ്.

ഒപ്പം ഗബ്രി ജാസ്മിന്‍ ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചതും സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ ചോദ്യങ്ങളായിരുന്നു. പവര്‍ റൂം ആശയത്തിലായിരുന്നു ഈ സീസണ്‍ അത് ഇടയ്ക്ക് എടുത്തുകളയാനുള്ള ബിഗ് ബോസ് തീരുമാനത്തിന് പിന്നിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് കാണാം.

സോഷ്യല്‍ മീഡിയ ശക്തമായ കാലത്താണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. ആദ്യ അഞ്ച് സീസണുകളില്‍ ബിഗ് ബോസ് സംബന്ധിച്ച സോഷ്യല്‍ മീഡിയ വലിയ തോതില്‍ സ്വാദീനിച്ച സീസണാണ് ഇത്. വിവിധ സോഷ്യല്‍ മീഡിയകളിലെ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകള്‍ അടക്കം വായിക്കപ്പെട്ട സീസണില്‍ ഷോ റണ്ണിംഗിനുള്ള അദൃശ്യ ശക്തിയായി സോഷ്യല്‍ മീഡിയയും ഉണ്ടായി എന്നതാണ് നേര്.

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

'പ്യൂവർ സോൾ, സത്യസന്ധൻ, ഇമോഷണല്‍' ; ഋഷി ഫൈനലിലേക്ക് എത്തിയത് എങ്ങനെ ?

Latest Videos
Follow Us:
Download App:
  • android
  • ios