'തിരിഞ്ഞുനോക്കാതെ ബിഗ് ബോസും': രതീഷിന്‍റെ 'ഞാന്‍ പോകുന്നു'നാടകം പൊളിഞ്ഞത് ഇങ്ങനെ.!
എന്നാല്‍ ഇന്നത്തെ ലൈവില്‍ കാര്യം വ്യക്തമായി. താന്‍ പുറത്തുപോകുന്നുവെന്ന് പറഞ്ഞ് പെട്ടിയും പാക്ക് ചെയ്ത് പുറത്തേക്ക് പോകുമെന്ന് പറഞ്ഞ രതീഷിനെ ബിഗ് ബോസ് ഒരു ശ്രദ്ധയും നല്‍കിയില്ലെന്നതാണ് ലൈവില്‍ നിന്നും വ്യക്തമായത്.
തിരുവനന്തപുരം:ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ആദ്യ എപ്പിസോഡ് മുതല്‍ തന്നെ വളരെ ചൂടേറിയ മത്സരമാണ് ബിഗ്ബോസ് പ്രേമികള്‍ കാണുന്നത്. ഇക്കുറി ടിവി അവതാരകനും, ഗായകനുമായ രതീഷ് കുമാറിനെ കേന്ദ്രീകരിച്ചാണ് എപ്പിസോഡുകള്‍ ഇതുവരെ മുന്നോട്ട് പോയത്.പുതിയ എപ്പിസോഡിന്‍റെ പ്രമോ കഴിഞ്ഞ ദിവസം മുതല്‍ പുറത്തുവന്നതോടെ രതീഷ് ഷോ ക്വിറ്റ് ചെയ്ത് പോവുകയാണ് എന്ന തരത്തില്‍ ആശങ്ക വന്നിരുന്നു.
രതീഷ് കുമാര്‍ താൻ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയാണ് എന്ന് പ്രഖ്യാപിച്ചതിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു. സുരേഷ് മേനോൻ ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കേ രതീഷ് കുമാര്‍ ഇടപെട്ടതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമായത് എന്ന് പ്രൊമോയില്‍ നിന്ന് വ്യക്തമായിരുന്നത്.
എന്നാല്‍ ഇന്നത്തെ ലൈവില്‍ കാര്യം വ്യക്തമായി. താന്‍ പുറത്തുപോകുന്നുവെന്ന് പറഞ്ഞ് പെട്ടിയും പാക്ക് ചെയ്ത് പുറത്തേക്ക് പോകുമെന്ന് പറഞ്ഞ രതീഷിനെ ബിഗ് ബോസ് ഒരു ശ്രദ്ധയും നല്‍കിയില്ലെന്നതാണ് ലൈവില്‍ നിന്നും വ്യക്തമായത്. അങ്ങനെ നിരാശനായ രതീഷ് തിരിച്ച് പെട്ടിയുമായി വീട്ടിലേക്ക് തിരിച്ചെത്തി ഈ നിമിഷങ്ങളില്‍ വീട്ടിലെ ആരും തന്നെ അയാളുടെ വിഷയത്തില്‍ ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേ സമയം നേരത്തെ ജന്‍മണി തന്നെ അനുവാദം ഇല്ലാതെ കെട്ടിപ്പിടിച്ചുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വന്‍ പ്രശ്നം ഉണ്ടാക്കിയ വ്യക്തിയാണ് രതീഷ് കുമാര്‍. എന്നാല്‍ ഇന്ന് കാര്യങ്ങളില്‍ രതീഷ് പ്രതിയായി. തന്നെ രതീഷ് ബാഡ് ടെച്ച് നടത്തിയെന്ന് പറഞ്ഞ് സുരേഷ് മേനോന്‍ പരാതി പറയുകയും വീട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തു. പലരും രതീഷിനെതിരെ തിരിഞ്ഞു. എന്നാല്‍ ഇതെല്ലാം സുരേഷിനെ ആരോ പറയിപ്പിക്കുകയാണ് എന്ന നിലപാടിലായിരുന്നു രതീഷ്.
പൊതുവില്‍ ശാന്തതയില്‍ എല്ലാവരോടും പെരുമാറാന്‍ ശ്രമിക്കുന്ന സുരേഷ് പോലും രതീഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ചു. ഇതോടെയാണ് താന്‍ വീട് വിടുകയാണ് എന്ന് പറഞ്ഞ് എല്ലാം പെട്ടിയിലാക്കി രണ്ട് പെട്ടിയുമായി രതീഷ് പ്രധാന വാതിലിന് അടുത്ത് നില്‍ക്കാന്‍ ആരംഭിച്ചത്. എന്നാല്‍ വീട്ടിലെ ആരും ആ ഭാഗത്തേക്ക് നോക്കിയില്ല. പിന്നീട് ഗാബ്രി, അപ്സര, ജാസ്മിന്‍ എന്നിവര്‍ രതീഷിനെ തെറ്റ് മനസിലാക്കുവാന്‍ ശ്രമിച്ചെങ്കിലും രതീഷ് തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
അതേ സമയം സുരേഷ് വീട്ടിലെ മറ്റുള്ളവരോട് തന്‍റെ ഭാഗം കൃത്യമായി വിശദീകരിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ രതീഷ് ഗാര്‍ഡന്‍ ഏരിയയില്‍ കിടന്നുറങ്ങുകയും ചെയ്തു. ഒടുക്കം ബിഗ് ബോസും രതീഷിന്‍റെ വെല്ലുവിളിക്ക് ഒരു വിലയും നല്‍കിയില്ല. ഇതോടെ പുറത്തേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ച് രതീഷ് വീട്ടിലേക്ക് തന്നെ മടങ്ങി. അപ്സര, ക്യാപ്റ്റന്‍ അര്‍ജുന്‍ തുടങ്ങിയവര്‍ അതേ സമയത്ത് ഗാര്‍ഡനില്‍ ഉണ്ടായിരുന്നു. അവര്‍ രതീഷിനെ അകത്ത് കയറാന്‍ നിര്‍ബന്ധിച്ചിരുന്നു.
എന്തായാലും അതിന് പിന്നാലെ രസകരമായ കമന്‍റുകളാണ് ലൈവിന് അടിയില്‍ അടക്കം വരുന്നത്. രതീഷേട്ടന് ബിഗ് ബോസ് പോലും ഒരു വിലയും കൊടുക്കുന്നില്ലെന്നാണ് പലരും പറയുന്നത്. ഇത്രയും ഗതികേട്ട ഒരു മത്സരാര്‍ത്ഥി ഇതുവരെ ബിഗ് ബോസില്‍ ഉണ്ടായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും മത്സരം രസകരമാക്കുന്നതാണ് ഇന്നത്തെ സംഭവങ്ങള്‍.
ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടി അവതാരകൻ മോഹൻലാലിനെയടക്കം എൻട്രിയില്‍ അമ്പരപ്പിച്ചാണ് തുടങ്ങിയത്. തനത് ശൈലിയിലായിരുന്നു ആ ഗാനം വേദിയില്‍ രതീഷ് കുമാര്‍ മനോഹരമായി അവതരിപ്പിച്ചത് എന്നതിനാലും പ്രേക്ഷകരുടെ ശ്രദ്ധയുമാകര്‍ഷിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ മറ്റൊരു രസകരമായ പാട്ടുമായി മത്സരാര്‍ഥികളെയും കയ്യിലെടുക്കാൻ രതീഷ് കുമാറിന് സാധിച്ചു. എന്തായാലും മിമിക്രിയും പാട്ടുകളും ഡാൻസുമൊക്കെയായി ഷോയില്‍ രതീഷ് കുമാര്‍ നിറഞ്ഞുനില്‍ക്കും എന്ന് കരുതാമെന്ന് അഭിപ്രായമുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് രതീഷ് കുമാര്‍ ഷോയില്‍ മറ്റ് മത്സരാര്‍ഥികളെ വെറുപ്പിക്കുന്നതും കണ്ടു. ഓരോരുത്തരുടെയും അടുത്തു പോയി പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്നത് ഷോയില്‍ ചര്‍ച്ചയായി. പലരും രതീഷ് കുമാറിന് എതിരെ രംഗത്ത് എത്തി. എന്നാല്‍ നായകനല്ല വില്ലനാണെന്ന് പറഞ്ഞ് താൻ ഇനിയും എല്ലാവരോടും അങ്ങനെ ഇടപെടും എന്ന് വ്യക്തമാക്കുകയുമായിരുന്നു രതീഷ് കുമാര്‍.