'പവര്‍ഫുള്ളായി തോന്നിയത് അവരെയാണ്'; പവര്‍ റൂം ചലഞ്ചിലേക്ക് വന്ന് പെണ്‍പട 'നെസ്റ്റ്'.!

നേരത്തെ ചലഞ്ചില്‍ ടണല്‍ ടീം ആയിരുന്നു 2 പൊയന്‍റിന് മുന്നില്‍. രണ്ടാമത്തെ ചലഞ്ച് വന്നപ്പോള്‍ ബിഗ് ബോസ് മൂന്ന് ടീമിനും ചലഞ്ച് നല്‍കി.

bigg boss malayalam season 6 power room challange power team choose team nest vvk

തിരുവനന്തപുരം:  മാറ്റിപ്പിടിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും വലിയ ശേഷി പവര്‍ റൂം ശക്തിയാണ്. അതിലേക്ക് ഇപ്പോഴത്തെ പവര്‍ റൂം ടീമിനെ പുറത്താക്കി മറ്റുള്ളവര്‍ക്ക് വരാനുള്ള ചാന്‍സ് എല്ലാ ആഴ്ചയും ബിഗ് ബോസ് നല്‍കുന്നുണ്ട്. ബിഗ് ബോസിന്‍റെ പവര്‍ റൂമില്‍ കയറാന്‍ ഇപ്പോഴത്തെ പവര്‍ ടീമിനെ ചലഞ്ച് ചെയ്യാനുള്ള ടീമിനെ ഇത്തവണ തെരഞ്ഞെടുത്തത് വ്യത്യസ്തമായിരുന്നു.

നേരത്തെ ചലഞ്ചില്‍ ടണല്‍ ടീം ആയിരുന്നു 2 പൊയന്‍റിന് മുന്നില്‍. രണ്ടാമത്തെ ചലഞ്ച് വന്നപ്പോള്‍ ബിഗ് ബോസ് മൂന്ന് ടീമിനും ചലഞ്ച് നല്‍കി. ഇതില്‍ യഥാക്രമം ടീം ഡെന്‍ ഒന്നാമതും, ടീം നെസ്റ്റ് രണ്ടാമതുമായി. ഇതോടെ മൂന്ന് ടീമിനും 2 പൊയന്‍റ് എന്ന അവസ്ഥയായി. ഇതോടെ ബിഗ് ബോസ് പവര്‍ ടീമിനോട് തങ്ങളുടെ എതിരാളികള്‍ ആരാകണമെന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചു. 

ഇത് പ്രകാരം പവര്‍ ടീമായ രസ്മിനും, ജിന്‍റോയും ചര്‍ച്ച ചെയ്തു.  ടണല്‍, ടെന്‍ ടീമുകളിലെ അംഗങ്ങള്‍ എല്ലാം നോമിനേഷനില്‍ വന്ന സ്ഥിതിക്ക് അവരെ വേണ്ടെന്നും നമ്മുക്ക് നെസ്റ്റിനെ തെരഞ്ഞെടുക്കാം എന്നുമാണ് ജിന്‍റോ പറഞ്ഞത്. അതിനോട് രശ്മിനും യോജിച്ചു. 

നെസ്റ്റ് ടീമില്‍ ശരണ്യ, ശ്രിതു, അപ്സര, നോറ എന്നിവരായിരുന്നു. ഇതില്‍ നോറയ്ക്ക് മാത്രമാണ് എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചത്. ഇതോടെ അവര്‍ പവര്‍ഫുള്ളായതിനാല്‍ അവരെ തെരഞ്ഞെടുക്കുന്നുവെന്ന് പവര്‍ ടീം പറഞ്ഞു. ഇതിനെ ഡെന്‍ ടീം പൂര്‍ണ്ണമായി പിന്തുണച്ചു. അതേ സമയം ടണല്‍ ടീമിന് ഇതില്‍ പ്രശ്നം ഉണ്ടായിരുന്നു.

ജാസ്മിനും ഗബ്രിയും അടക്കം അത് ചോദ്യം ചെയ്തു. എന്നാല്‍ അതിന് കാര്യമായ പിന്തുണ ലഭിച്ചില്ല. മാത്രമല്ല ഋഷി അടക്കം പവര്‍ ടീമിനെ പിന്തുണച്ച് രംഗത്ത് എത്തി. 

'ചെയ്ഞ്ചിംഗ് റൂം അതിന് മാത്രമുള്ളതാണ്': ബിഗ് ബോസിന്‍റെ താക്കീത്; ഗബ്രി ജാസ് ടീമിനെ ഉദ്ദേശിച്ചെന്ന് ചര്‍ച്ച.!

ടാസ്‍കിനിടെ അര്‍ജുന് പരിക്ക്? സൂചന നല്‍കി ബിഗ് ബോസ്

Latest Videos
Follow Us:
Download App:
  • android
  • ios