'ചോദ്യം ചെയ്യപ്പെടേണ്ടത്', ചോദ്യശരങ്ങളും മുന്നറിയിപ്പുമായി മോഹൻലാൽ, ആർക്കൊക്കെ നറുക്ക് വീഴും ?
ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് എപ്പിസോഡ് തുടങ്ങുന്നത്.
ബിഗ് ബോസ് സീസണുകളിൽ പ്രേക്ഷകരും മത്സരാർത്ഥികളും കാത്തിരിക്കുന്നത് ഒരു കാര്യത്തിന് വേണ്ടിയാണ്. വീക്കെൻഡ് എപ്പിസോഡ്. അന്നാകും അവതാരകനായ മോഹൻലാൽ ഷോയിൽ എത്തുക. ആ വാരം വീട്ടിൽ എന്തൊക്കെയാണോ നടന്നത് അതെല്ലാം ഓരോന്നായി എടുത്ത് ചോദ്യങ്ങൾ എയ്ത്, താക്കീതുകൾ നൽകി മോഹൻലാൽ ശനിയും ഞായറും കസറും.
ബിഗ് ബോസ് സീസൺ 6 തുടങ്ങി ആദ്യ ആഴ്ച മുതൽ മോഹൻലാലിന്റെ എപ്പോസോഡുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തങ്ങൾ ചോദിക്കാന്‍ ആഗ്രഹിച്ച, പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് മോഹൻലാൽ ഇത്തവണ മത്സരാർത്ഥികളോട് ചോദിക്കുന്നതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. അത്തരത്തിൽ ബിഗ് ബോസ് സീസണ്‍ 6ന്‍റെ രണ്ടാം മാസത്തെ ആദ്യ വീക്കെൻഡ് ആണ് ഇന്ന്. വൈൽഡ് കാർഡുകൾ വന്ന ശേഷമുള്ള ആദ്യ വാരാന്ത്യവും ഇത് തന്നെ. ഇതോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോ ഏറെ ശ്രദ്ധനേടുകയാണ്.
'ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും', എന്ന് പറഞ്ഞാണ് ഒരു പ്രമോ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ അഭിഷേക് ശ്രീകുമാർ ട്രാൻസ് കമ്യൂണിറ്റിക്ക് എതിരെ സംസാരിച്ച കാര്യത്തെ കുറിച്ചാണ് മോഹൻലാൽ പറയുന്നത്. അക്കാര്യം ചോദ്യം ചെയ്യേണ്ട കാര്യമാണെന്നും ചോദിക്കുമെന്നും മോഹൻലാൽ പറയുന്നുണ്ട്.
രണ്ടാമത് യെല്ലോ കാർഡുമായി മോഹൻലാൽ മത്സരാർത്ഥികൾക്ക് മുന്നിലെത്തിയ പ്രമോ ആണ്. ഇപ്പോൾ മഞ്ഞ കാർഡ് കാണിക്കുന്നുവെന്നും അടുത്തത് റെഡ് കാർഡ് ആകുമെന്നും മോഹൻലാൽ പറയുന്നുണ്ട്. അത്തരത്തിൽ റെഡ് കാർഡ് കിട്ടുന്നവർ ഷോയ്ക്ക് പുറത്തേക്ക് പോകുമെന്ന വാണിങ്ങും മോഹൻലാൽ നൽകുന്നുണ്ട്. എന്നാൽ യെല്ലോ കാർഡ് ആർക്ക് നേരെയാണ് മോഹൻലാൽ കാണിച്ചത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് എപ്പിസോഡ് തുടങ്ങുന്നത്.
വരുന്നവർ വരട്ടെ, 'ആടുജീവിതം' മുന്നോട്ട് തന്നെ; നോവുണർത്തിയ ആ അറബിക് ഗാനം പുറത്ത്