തെറ്റിദ്ധാരണ മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണം; പ്രേക്ഷകരോട് അപേക്ഷിച്ച് ജാസ്മിന്‍
ആദ്യ ആഴ്ച കഴിഞ്ഞ പവര്‍ ടീം ആയതിനാല്‍ ഗബ്രിക്കും ജാസ്മിനും എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചിരുന്നില്ല.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാര്‍ത്ഥികളില്‍ രണ്ടുപേരാണ് ജാസ്മിനും ഗബ്രിയും. ഈ സീസണിന്‍റെ തുടക്കത്തിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഇരുവരും ഒന്നിച്ച് കളിക്കുന്നു എന്ന പരാതിയാണ് വീട്ടിന് അകത്തും പുറത്ത് പ്രേക്ഷകര്‍ക്കും. ഇത് കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു.
ആദ്യ ആഴ്ച കഴിഞ്ഞ പവര്‍ ടീം ആയതിനാല്‍ ഗബ്രിക്കും ജാസ്മിനും എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ ആഴ്ച വീട്ടിലെ വലിയ വിഭാഗം തന്നെ ഗബ്രിക്കും ജാസ്മിനും എതിരെ തിരഞ്ഞതോടെ ഇരുവരും നോമിനേഷനില്‍ എത്തി. റോക്കിയെ പുറത്താക്കിയതിന് പിന്നാലെയാണ് ബിഗ് ബോസ് എലിമിനേഷന് വേണ്ടി വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടത്. സീക്രട്ട് വോട്ടിംഗ് ആയിരുന്നു.
പുറകിൽ നിന്നും കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ, കുത്തിത്തിരുപ്പ്, സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ, കപട സാദാചാരം എന്നീ വ്യത്യസ്ത കാരണങ്ങളാലാണ് ഇത്തവണ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്തത്. ജാസ്മിന് ഏഴും ഗബ്രിക്ക് പത്തും വോട്ടാണ് ലഭിച്ചത്. ഇതിന് പിന്നാലെ ലൈവില്‍ ജാസ്മിന്‍ പ്രേക്ഷകരോട് പിന്തുണ ചോദിച്ച് രംഗത്ത് എത്തി.
പതിവ് പോലെ ഗബ്രിയോടൊപ്പം ഇരിക്കുമ്പോഴായിരുന്നു ക്യാമറ നോക്കി ജാസ്മിന്‍റെ അഭ്യര്‍ത്ഥന. എനിക്ക് എന്തൊക്കയോ കാര്യങ്ങള്‍ പ്രേക്ഷകരോട് പറയാനുണ്ട്. കുറച്ചെങ്കിലും ഞാന്‍ ന്യായമാണെന്ന് നിങ്ങള്‍ തോന്നിയിട്ടുണ്ടെങ്കിലോ. അല്ലെങ്കില്‍ ഞാനായി തന്നെ കളിക്കുന്നുവെന്ന് ഫീൽ ചെയ്തിട്ടുണ്ടെങ്കിലോ എന്നെ പറ്റി ഒരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണമെന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്തൊക്കെയാണ് നിങ്ങള്‍ കണ്ടത് എന്ന് എനിക്ക് അറിയില്ലെന്നും ജാസ്മിന്‍ പറഞ്ഞു.
എന്നെ വിശ്വസിക്കുന്നെങ്കില്‍. ഇവിടെ ഞാന്‍ ചെയ്തത് ന്യായമാണെന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ എന്നെ ഇവിടെ നിർത്തണം. അല്ലെങ്കിൽ ഞാൻ പുറത്ത് വരാൻ തയ്യാറാണ് എന്നും ജാസ്മിന്‍ പറഞ്ഞു. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും എന്നാണ് ജാസ്മിന്‍ വീട്ടുകാരോട് പറഞ്ഞത്.
അതേ സമയം ഈ സംഭാഷണ വേളയില്‍ തന്നെ ഞാന്‍ ഉച്ചത്തില്‍ വിഷയങ്ങളില്‍ സംസാരിക്കുന്നതാണോ പ്രശ്നം എന്നും ജാസ്മിന്‍ തന്‍റെ സുഹൃത്തായ ഗബ്രിയോട് ചോദിക്കുന്നു. എന്നാല്‍ ആവശ്യമായ സമയത്ത് ശബ്ദം ഉയര്‍ത്തേണ്ടതല്ലെ എന്ന ചോദ്യമാണ് ഗബ്രി തിരിച്ച് ചോദിച്ചത്.
ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു.!
റോക്കിയുടെ അടിയിലേറ്റ പരിക്ക് ഗൗരവമുള്ളത്; സിജോയ്ക്ക് ശസ്ത്രക്രിയ വേണം; ആശുപത്രിയിലേക്ക്.!