'ഒൻപതിൽ വച്ച് ബാറിൽ ജോലി, ഒരാൾ ഛർദ്ദിച്ചത് കോരിയാൽ 10രൂപ കിട്ടും, അറപ്പില്ലായിരുന്നു', മനസുതുറന്ന് ജിന്റോ

ഓർമകൾ എന്നാണ് ഈ സെക്ഷന് ബി​ഗ് ബോസ് നൽകിയ പേര്.

bigg boss malayalam season 6 contestants jinto very emotional in this show after tells his life story nrn

ബി​ഗ് ബോസ് മലയാളം സീസണുകളിൽ എല്ലാവരും കാണാൻ ആ​ഗ്രഹിക്കുന്ന സെ​ഗ്മെന്റ് ആണ് മത്സരാർത്ഥികളുടെ കഥകൾ പറയുന്നത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഓർമകൾ എന്നാണ് ഈ സെക്ഷന് ബി​ഗ് ബോസ് നൽകിയ പേര്. പതിവിൽ വിപരീതമായി അഭിമുഖ മോഡലിലാണ് ജീവിതകഥ പറയുന്നത്. ജിന്റോ ആയിരുന്നു ആദ്യം ജീവിതം പറയാൻ വന്നത്. സിജോ ആയിരുന്നു അവതാരകൻ. 

ജിന്റോയുടെ വാക്കുകൾ ഇങ്ങനെ

ഇന്ന് ഞാൻ സെലിബ്രിറ്റി പേഴ്സണൽ ട്രെയിനർ ആണ്. ഇന്റർനാഷണൽ ബോഡി ബിൽഡറാണ്. ഐപിഎസ് ലെവൽ പൊലീസ് ട്രെയിനർ ആണ്. ഡിജിപി അടക്കം. മദർ തെരേസ അവാർഡ് ഹോൾഡറാണ്. നെഹ്റു ട്രോഫി വള്ളം കളിയുടെ കോച്ചാണ്. ആദിശങ്കര കോളേജിലെ ഫിസിക്കൽ ട്രെയിനർ ആണ്. കേരളത്തിൽ മൊത്തമായിട്ടും എട്ട് ഫിസിക്കൽ സെന്ററുണ്ട്. ഈ നിലകളിലാണ് ഇന്ന് ജനങ്ങൾ എന്നെ അറിയുന്നത്. 

എന്റെ അച്ഛനും അമ്മക്കും മൂന്ന് മക്കളാണ്. ഞാനാണ് മൂത്ത ആള്. പണ്ട് എന്റെ അപ്പൻ അത്യാവശ്യം കൂലിപ്പണിയൊക്കെ ആയിട്ട് നടക്കുന്ന ആളാണ്. അപ്പന്റെ കാശ് കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലായിരുന്നു. അമ്മയും പണിയെടുക്കാൻ പോകും. ആറാം ക്ലാസ് മുതൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് തുടങ്ങി. ലൂബിക്കയൊക്കെ പറിച്ച് ഉപ്പിലിട്ടിട്ട് സ്കൂളിന് ഫ്രണ്ടിൽ കൊണ്ടുപോയി വിക്കുമായിരുന്നു. പള്ളിപ്പറമ്പിൽ കപ്പലണ്ടി വിക്കും. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തൃശ്ശൂരിലെ ഒരു ബാറിൽ ജോലിക്ക് നിന്നു. രണ്ട് മാസത്ത് സ്കൂൾ വെക്കേഷന്. പാത്രം കഴുകാനാണ് പോകുന്നത്. ഛർദ്ദിച്ചത് കോരിയാൽ പത്ത് രൂപ കിട്ടും. അന്ന് പത്ത് പേര് ഛർദ്ദിക്കാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം എനിക്ക് നൂറ് രൂപ കിട്ടും. അറപ്പില്ലാതെ ആ ജോലി ചെയ്ത ആളാണ് ഞാൻ. അമ്മയോട് മാത്രമെ ഇതൊക്കെ പറയൂ. അമ്മ നെഞ്ചത്തടിച്ച് നെലവിളിച്ച് പറയും ഇത്രയും വേണോ മോനേന്ന്. പക്ഷേ അതൊന്നും എനിക്ക് ഒന്നുമല്ലായിരുന്നു. ലൈഫിൽ വളരണമെന്ന് ആ​ഗ്രഹിക്കുന്ന ആളായിരുന്നു ഞാൻ. നാലിൽ പഠിക്കുമ്പോൾ കരാട്ടെ ക്ലാസിൽ പോകും. രണ്ട് മാസം ഫീസ് കൊടുക്കുമ്പോൾ പിന്നെ പോകാൻ പറ്റില്ല. അവിടെ ഉള്ളൊരു ഓഡിറ്റോറിയത്തിൽ അടിച്ച് വാരും. അങ്ങനെ സാറ് വന്ന് പഠിപ്പിക്കും. അൻപതാം ക്ലാസിൽ വച്ച് ബ്ലാക് ബെൽറ്റ് എടുത്തു. 

bigg boss malayalam season 6 contestants jinto very emotional in this show after tells his life story nrn

'ഞാൻ ഒറ്റയ്ക്ക് വിലസും, മറ്റെല്ലാരും പഴം' എന്ന് 'രതീഷണ്ണൻ'; നിങ്ങളെന്താ വാഴയോന്ന് ശ്രീതു, ചോദിച്ചുവാങ്ങി രതീഷ്

നിലവിൽ ഞാൻ ഡിവോഴ്സിയാണ്. പത്ത് വർഷത്തോളം ഭാര്യയുമായി ഞാൻ ജീവിച്ചു. ഡിവോഴ്സ് കഴിഞ്ഞിട്ടും അവൾ എന്നോട് പറഞ്ഞ കാര്യം ചേട്ടൻ എന്നെ ഒരടി അടിച്ചിരുന്നേൽ ഞാൻ നേരെ ആവുമെന്നായിരുന്നു. ഞാൻ ഇതുവരെയും സ്ത്രീകളെ കൈനീട്ടി അടിച്ചിട്ടില്ല. എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ ശക്തി. നിങ്ങൾ എന്നോട് ചോദിച്ചില്ലേ നോമിനേഷനിൽ വന്നപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചു എന്ന്. അമ്മ എല്ലാ ദിവസവും ടിവി കാണും. ശ്വാസകോശത്തിൽ പ്രശ്നം ഉള്ള ആളാണ് അമ്മ. ഡോക്ടർമാർ പറഞ്ഞത് ചികിത്സിക്കണ്ട ടാബ്ലെറ്റ് കൊടുത്താൽ മതി. പെട്ടെന്ന് അമ്മ മരിക്കുമെന്ന്. പക്ഷേ എനിക്കത് പറ്റില്ല. അമ്മയ്ക്ക് വേണ്ടി ഒരുമാസം ചെലവാക്കുന്ന കാശിന് കണക്കില്ല. ഞങ്ങളെ അങ്ങനെ നോക്കിയതാണ് അമ്മ. അപ്പോൾ അമ്മ കാണും നോമിനേഷൻ. അതാണ് അങ്ങനെ പ്രതികരിച്ചത്. അല്ലാതെ ഞാൻ കേറിപ്പോരില്ല എന്ന് വിചാരിച്ചിട്ടല്ല. നിങ്ങളാണ് അങ്ങനെ വിചാരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios