അഭിനയം, മോഡലിംഗ്, നൃത്തം; ബിഗ് ബോസിലും ഒരു കൈ നോക്കാന്‍ ശരണ്യ ആനന്ദ്
മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നടിയായി അരങ്ങേറിയത്
ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അത്രയ്ക്കുണ്ട് ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിലെ പ്രതിനായികാ കഥാപാത്രത്തിന്‍റെ പവര്‍. തീര്‍ച്ഛയായും ആ കഥാപാത്രത്തിന്‍റെ ജനപ്രീതി ശരണ്യയിലെ അഭിനേത്രിക്കുള്ള വലിയ അവാര്‍ഡ് ആണ്. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്.
ഗുജറാത്തിലെ സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ഛന്‍ ആനന്ദിന് അവിടെ ബിസിനസ് ആയിരുന്നു. എന്നാല്‍ നാട്ടിലായിരുന്നു വിദ്യാഭ്യാസം. എടത്വ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഎസ്‍സി നഴ്സിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഡലിംഗ് രംഗത്തേക്ക് എത്തിയത്. തമിഴിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. നൃത്ത സംവിധായികയായാണ് മലയാള സിനിമയേക്ക് എത്തുന്നത്. ആമേന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നടിയായി എത്തിയത്. പിന്നീട് അച്ചായന്‍സ്, ചങ്ക്സ്. ആകാശഗംഗ 2, മാമാങ്കം, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ആകാംശഗംഗ 2 ല്‍ ചുടലയക്ഷിയുടെ കഥാപാത്രമാണ് ശരണ്യ ചെയ്തത്. തമിഴിനൊപ്പം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടി എന്ന നിലയില്‍ സിനിമയിലെ വേഷങ്ങളേക്കാള്‍ ശരണ്യയ്ക്ക് സ്വന്തം പ്രതിഭ തെളിയിക്കാനായത് കുടുംബവിളക്കിലൂടെയാണ്.
ശരീരസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ശരണ്യയ്ക്ക് യാത്രകള്‍ ഏറെ ഇഷ്ടമാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൊക്കെ ഏറെ ഫോളോവേഴ്സ് ഉള്ള അവര്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്. മനേഷ് രാജന്‍ ആണ് ശരണ്യയുടെ ഭര്‍ത്താവ്.
ALSO READ : യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍