ബിഗ് ബോസ് ഹൗസിലെ കൂട്ടുകെട്ട് പൊളിച്ച് അനു ജോസഫ്, കയ്യടിച്ചും കൂവിയും മത്സാര്‍ഥികള്‍

ബിഗ് ബോസ് ഹൗസിലെ ആദ്യം ദൗത്യം വിജയകരമായി നിര്‍വഹിച്ച് അനു ജോസഫ്.

Bigg Boss Malayalam Season 5 Wild Card entry Anu Joseph introduction hrk

ബിഗ് ബോസ് ഹൗസിലേക്ക് കഴിഞ്ഞ ദിവസം ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. അനു ജോസഫാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്. മോഹൻലാല്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയെങ്കിലും അനു ജോസഫ് വീട്ടിലേക്ക് എത്തിയത് ഇന്നാണ് എപ്പിസോഡില്‍ കാണിച്ചത്. ബിഗ് ബോസ് ആദ്യമായി നല്‍കിയ ദൗത്യം നിറവേറ്റുന്ന അനു ജോസഫിനെയും പ്രേക്ഷകര്‍ കണ്ടു.

അനു ജോസഫിനെ ഹൗസിലേക്ക് സ്വാഗതം ചെയ്യവേയാണ് ബിഗ് ബോസ് നടിക്ക് ഒരു ദൗത്യം നല്‍കിയത്. ബിഗ് ബോസ് ഹൗസില്‍ വളരെ സുഖിച്ച്, ആസ്വദിച്ചു ജീവിക്കുന്നു എന്ന് തോന്നുന്ന മൂന്നുപേരുടെയും ഇവിടെ ബുദ്ധിമുട്ടി ജീവിക്കുന്നു എന്ന് തോന്നുന്ന മൂന്ന് പേരുടെയും കിടക്കുന്ന സ്ഥലങ്ങള്‍ മാറ്റുക എന്നതാണ് ദൗത്യം. ബിഗ് ബോസ് ഹൗസിലെ ലിവിംഗ് ഏരിയയില്‍ വെച്ചായിരുന്നു അനു ജോസഫ് തന്റെ ദൗത്യം നിര്‍വഹിച്ചത്. അനു ജോസഫ് തന്റെ ദൗത്യം നിര്‍വഹിച്ചപ്പോള്‍ അതിന്റെ കാരണവും പറഞ്ഞു.

ബിഗ് ബോസ് ഹൗസിലെ ഉറ്റ സുഹൃത്തുക്കളായ റെനീഷയെയും സെറീനയും മാറ്റി കിടത്തുകയാണ് അനു ജോസഫ് ആദ്യം ചെയ്‍തത്. നാദിറയും റെനീഷയും ഒരുമിച്ചും സെറീനയും മനീഷയും ഒരുമിച്ച് കിടക്കാനാണ് അനു ജോസഫ് നിര്‍ദ്ദേശിച്ചത്. സാഗറിനെയും ജുനൈസിനെയും ഇങ്ങനെ പിരിക്കാൻ അനു ജോസഫ് ശ്രമിച്ചു. എന്നാല്‍ ജുനൈസും താനും വേറെ വേറെയാണെന്നും താൻ ഒറ്റയ്‍ക്കാണ് എന്നും സാഗര്‍ വ്യക്തമാക്കി.

ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാൻ ആഗ്രഹമില്ലേയെന്നും ഹാപ്പിയാണോയെന്നും റിനോഷിനോടും മിഥുനോടും അനു ജോസഫ് ആരാഞ്ഞു. വേണെങ്കില്‍ നില്‍ക്കാം അല്ലെങ്കില്‍ പോകാം എന്ന നിലപാടിലാണ് റിനോഷെന്നൊണ് എനിക്ക് തോന്നുന്നത്. അവതാരകൻ മോഹൻലാല്‍ വന്ന എപ്പിസോഡില്‍ വേണമെങ്കില്‍ ഞാൻ നില്‍ക്കാം എന്നായിരുന്നു റിനോഷ് അറിയിച്ചിരുന്നത്. മിഥുനും അങ്ങനെ തന്നെയായിരുന്നില്ലേ പറഞ്ഞിരുന്നത് എന്നും അനു ചോദിച്ചു. ആദ്യം അങ്ങനെ ആയിരുന്നു എന്നായിരുന്നു റിനോഷിന്റെ മറുപടി. താൻ നൂറ് ദിവസം നില്‍ക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോഴെന്ന് റിനോഷ് വ്യക്തമാക്കി. ബിഗ് ബോസ് ഹൗസില്‍ തനിക്കും 100 ദിവസം നില്‍ക്കാനാണ് ആഗ്രഹമുമെന്ന് മിഥുനും പറഞ്ഞു. ഒരുപാട് ആള്‍ക്കാര്‍ വരാൻ ആഗ്രഹിക്കുന്ന പ്ലാറ്റ്‍ഫോമില്‍ എത്തിയിട്ട് അവരോട് ബഹുമാനം കാണിക്കുന്നില്ല എന്നും റിനോഷിനെയും മിഥുനെയും ഉദ്ദേശിച്ച് അനു ജോസഫ് പറഞ്ഞു.  ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പിസം ഉണ്ടെന്നും അനു ജോസഫ് വ്യക്തമാക്കി. അഖിലും വിഷ്‍ണുവും ഷിജുവും ഒക്കെ ഗ്രൂപ്പിസം കാണിക്കുന്നുണ്ടെന്നും അനു ജോസഫ് വ്യക്തമാക്കി. മനീഷ ചേച്ചി തന്റെ നിലപാട് പറയാറുണ്ടെങ്കിലും ഗ്രൂപ്പിലേക്ക് ചായാറുണ്ട്. ബിഗ് ബോസ് ഹൗസിലെ എല്ലാവരും ഗ്രൂപ്പിസം കാണിക്കുന്നുണ്ടെന്നും അനു ജോസഫ് വ്യക്തമാക്കിയപ്പോള്‍ ചിലര്‍ കൂവുകയും മറ്റ് ചിലര്‍ കയ്യടിക്കുന്നതും കാണാമായിരുന്നു. ഗ്രൂപ്പ് ഇല്ലാത്തത് താൻ മാത്രമാണ്. ഒറ്റയ്‍ക്കാണ് ഞാൻ വന്നത് പോകുന്നതും അങ്ങനെ ആയിരിക്കും എന്നും അനു വ്യക്തമാക്കി. ഗ്രൂപ്പില്ലെങ്കില്‍ അനു തന്റെ ഒപ്പം ചേര്‍ന്നോ എന്നായിരുന്നു ശോഭയുടെ അഭിപ്രായം. ഗ്രൂപ്പുകളില്‍ ഒന്നിലും താൻ ചേരാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അനുവിന്റെ മറുപടി. അളിയാ എന്ന് തന്നെ വിളിക്കരുതെന്ന് അഞ്‍ജൂസിനോട് അനു നിര്‍ദ്ദേശിച്ചു. ആദ്യം അഞ്‍ജൂസ് തന്നെ വിളിച്ചത് ചേച്ചി എന്നായിരുന്നുവെന്നും അനു വ്യക്തമാക്കി.

Read More: ചോളൻമാരുടെ രണ്ടാം വരവ് ചരിത്രമാകുന്നു, 'പൊന്നിയിൻ സെല്‍വൻ 2'100 കോടി ക്ലബില്‍

 

Latest Videos
Follow Us:
Download App:
  • android
  • ios