'പൊളിറ്റിക്കൽ കറക്റ്റ്നെസ് ആവശ്യമുള്ളയിടത്ത് മതി', നാദിറയോട് വിഷ്‍ണു
ബിഗ് ബോസിലേക്ക് വരുന്ന സെലിബ്രിറ്റികള്‍ ഷിജുവിനെ കണ്ടു പഠിക്കണമെന്നും വിഷ്‍ണു.
ബിഗ് ബോസ് ഹൗസിലെ മോര്‍ണിംഗ് ടാസ്‍ക് സമര്‍ഥമായി ഉപയോഗിക്കാൻ മത്സരാര്‍ഥികള്‍ എന്നും ശ്രമിക്കാറുണ്ട്. സ്വന്തം അഭിപ്രായം വളരെ വ്യക്തമാക്കാൻ ടാസ്‍ക് മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കപ്പെടാറുമുണ്ട്. ഇന്നത്തെ മോര്‍ണിംഗ് ടാസ്‍കും അങ്ങനെയുള്ളതായിരുന്നു. ഗെയിം മികച്ച രീതിയില്‍ മനസിലാക്കിയത് ഷിജു ആണെന്ന് സമര്‍ഥിക്കുകയായിരുന്നു വിഷ്‍ണു.
ഗെയിം മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആള്‍ക്ക് കയ്യടി, ഗെയിം നല്ലതുപോലെ മനസിലാക്കാത്തവര്‍ക്ക് ചിരി എന്നതായിരുന്നു ഇന്നത്തെ മോര്‍ണിംഗ് ടാസ്‍ക്. ഷിജുവിനായിരുന്നു വിഷ്‍ണു ടാസ്‍കില്‍ കയ്യടിച്ചത്. സെലിബ്രിറ്റി സ്റ്റാറ്റസില്‍ വന്നിട്ടും ഇമേജ് നോക്കാതെ ബിഗ് ബോസില്‍ നില്‍ക്കുന്ന ആളാണ് ഷിജുവെന്ന് വിഷ്‍ണു പറഞ്ഞു. ഫിസിക്കലായും സൈക്കോളജിക്കലായാലും ഷിജു മികച്ച രീതിയിലാണ് ഗെയിമിനെ സമീപിക്കുന്നത്. ബിഗ് ബോസില്‍ വരുന്ന സെലിബ്രിറ്റികള്‍ക്ക് ഷിജു ഒരു ബെഞ്ച് മാര്‍ക്ക് സ്ഥാപിച്ചുവെന്നും വിഷ്‍ണു പറഞ്ഞു. തന്റെ ചിരി നാദിറയ്‍ക്കാണ് എന്ന് പറഞ്ഞ വിഷ്‍ണു അതിന്റെ കാരണവും വ്യക്തമാക്കി. തന്റെ ചിരിയെ കുറിച്ച് മോശം അഭിപ്രായമാണ് എല്ലാവര്‍ക്കും എന്ന് തമാശയായി സൂചിപ്പിച്ചാണ് വിഷ്‍ണു കാരണം വ്യക്തമാക്കിയത്.
ബിഗ് ബോസ് ഷോകള്‍ കണ്ട ശേഷമായിരിക്കും എന്നെപ്പോലെ നാദിറയും വന്നിട്ടുണ്ടാകുക. ഇന്നലത്തെ റാങ്കിംഗ് ടാസ്‍കില്‍ ഒന്നില്‍ തന്നെ നാദിറ നിന്നപ്പോള്‍ ഞാൻ ഒരു കാര്യം പറഞ്ഞൂ. ഒന്നാം സ്ഥാനത്ത് കടിച്ചുനിന്നാല്‍ ദോഷമേ ഉണ്ടാകൂ നാദിറയ്‍ക്ക്. പൊളിറ്റിക്കൽ കറക്റ്റ്നെസ് ആവശ്യമുള്ളയിടത്ത് മാത്രമേ പാടുള്ളൂ എന്നും വിഷ്‍ണു വ്യക്തമാക്കി. എല്ലായിടത്തും വാരി വിതറിയാല്‍ അതിന്റെ വാല്യു പോകും. ഗെയിം നല്ലതുപോലെ നാദിറയ്‍ക്ക് മനസിലായില്ല. 70 ദിവസം ഹൗസില്‍ നില്‍ക്കുകയെന്നത് മാത്രമല്ല പ്രധാനം. പ്രേക്ഷകരിലേക്ക് ഇറങ്ങുകയെന്നതും ഹൗസില്‍ പ്രധാനമാണെന്നും നാദിറയോട് വിഷ്‍ണു വ്യക്തമാക്കി.
ഇന്നലത്തെ റാങ്കിംഗ് ടാസ്‍കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാൻ നാദിറ വാശിപിടിച്ചിരുന്നു. അതിനെ മറ്റ് മത്സാര്‍ഥികള്‍ എടുത്തു. നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന ആളാണ് നാദിറയെന്നായിരുന്നു എല്ലാവരും കാരണം പറഞ്ഞത്. ഒടുവില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം ഒന്നാം സ്ഥാനം നാദിറ വേണ്ടെന്നുവെച്ചിരുന്നു,
Read More: അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ' ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചു