'വിഷ്‍ണുവിലൂടെയാണ് ഞാൻ അത് പഠിച്ചത്', അഖില്‍ മാരാര്‍ വെളിപ്പെടുത്തുന്നു
വിഷ്‍ണു എന്തുകൊണ്ടാണ് അഖിലിനെ സ്വാധീനിച്ചതെന്ന് ഷിജുവും വ്യക്തമാക്കുന്നു.
ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഖില്‍ മാരാറും വിഷ്‍ണുവും. അണ്ണനും തമ്പിയുമെന്നാണ് ഇരുവരും തങ്ങളെ ഹൗസില്‍ വിശേഷിപ്പിച്ചിരുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വിഷ്‍ണു പുറത്തായത്. എങ്ങനെയാണ് വിഷ്‍ണു തന്നെ സ്വാധീനിച്ചിരിക്കുന്നത് അഖില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഷിജുവായി സംസാരിച്ചുകൊണ്ടിരിക്കേയാണ് അഖില്‍ വിഷ്‍ണു തന്നെ സ്വാധീനിച്ചത് വ്യക്തമാക്കുന്നത്. ബിഗ് ബോസ് ഷോ എന്നത് അഖില്‍ കാണുന്നത് അല്ല എന്ന് മനസിലായി. വിഷ്‍ണുവിലൂടെയാണ് ഞാൻ ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാം എന്ന് പഠിച്ചത് എന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കി. ഇങ്ങനെ ഇമോഷണലി ട്രിഗര്‍ ചെയ്യാമെന്ന് താൻ മനസിലാക്കിയത്. ഇല്ലെങ്കില്‍ ഞാൻ ലൈറ്റ് വേര്‍ഷൻ അഖില്‍ ആയാനേ. ഇങ്ങനെയൊക്കെയാണ് വിഷ്‍ണു തന്നെ സ്വാധീനിച്ചതെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. ഗെയിം ചേഞ്ചറെന്ന് ബിഗ് ബോസ് ഹൗസില്‍ വിഷ്‍ണു അറിയപ്പെട്ടിരുന്നു.
നിന്നെ വിഷ്‍ണു സ്വാധീനിച്ചു എന്ന് തനിക്ക് മനസിലായിരുന്നു എന്ന് അപ്പോള്‍ അഖിലിനോട് ഷിജു വ്യക്തമാക്കി. നീ കാണാത്ത കളി അവൻ ഹൗസില്‍ കണ്ടു. ചെറുപ്പത്തിലെ നിന്റെ സ്വഭാവ സവിശേഷതകളുമായി ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു വിഷ്‍ണുവിന്റേത് എന്നും സംസാരത്തില്‍ അഖില്‍ മാരാരോട് ഷിജു ഓര്‍മപ്പെടുത്തി. വിഷ്‍ണു പുറത്തായത് ബിഗ് ബോസ് ഹൗസിലുള്ളവര്‍ക്കും അപ്രതീക്ഷിതമായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വീട്ടിലെ മത്സരാര്‍ഥികളുടെ സംഭാഷണം.
അപ്രതീക്ഷിതമായി വിഷ്‍ണു പുറത്തായ ശേഷം അഖില്‍ മാരാര്‍ ചെയ്‍ത കാര്യങ്ങളിലും അവരുടെ സ്‍നേഹം കൃത്യമായി പ്രകടമായിരുന്നു. വിഷ്‍ണുവിനെ കെട്ടിപ്പിടിച്ച അഖില്‍ മാരാര്‍ പറഞ്ഞത് ഞാനുണ്ട് പുറത്ത് എന്നായിരുന്നു. വിഷ്‍ണുവിന്റെ ഓര്‍മയ്‍ക്ക് അവന്റെ ണിക്കര്‍ എടുക്കട്ടെയെന്ന് അഖില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. ആ ട്രൗസര്‍ ധരിച്ചാണ് വിഷ്‍ണുവിനെ അഖില്‍ യാത്രയാക്കിയതും.
Read More: ജുനൈസിന് വേണ്ടിയുള്ള ബിഗ് ബോസ് ടാസ്‍ക്, ശോഭയ്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രൗസര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം