Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് ഹൗസില്‍ പുതിയ ക്യാപ്റ്റൻ, ഇനി തന്ത്രങ്ങള്‍ മാറുമോ?

ബിഗ് ബോസ് ഹൗസില്‍ വാശിയേറിയ ടാസ‍്‍കിന് ഒടുവില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു.

 

Bigg Boss Malayalam Season 5 Vishnu as captain hrk
Author
First Published May 12, 2023, 11:59 PM IST | Last Updated May 12, 2023, 11:59 PM IST

ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റൻ സ്ഥാനം എന്നത് വളരെ നിര്‍ണായകമായ പദവിയാണ്. ഓരാഴ്‍ചത്തെ നോമിനേഷൻ മുക്തി ലഭിക്കും എന്നത് മാത്രമല്ല ജോലികള്‍ക്കുള്ള ഓരോ സംഘത്തെയും തീരുമാനിക്കുന്നതടക്കമുള്ള സവിശേഷ അധികാരങ്ങള്‍ ക്യാപ്റ്റനുണ്ട്. അതുകൊണ്ടുതന്നെ ക്യാപ്റ്റൻസി ടാസ്‍ക് അത്യധികം വാശിയോടെയാണ് നടക്കാറുള്ളത്. അത്തരത്തില്‍ ഇത്തവണത്തെ ടാസ്‍കില്‍ വിജയിച്ച് ഹൗസിന്റെ പുതിയ ക്യാപ്റ്റൻ ആയിരിക്കുന്നത് ഖല്‍ നായക് എന്ന വിശേഷിപ്പിക്കപ്പെടുന്ന വിഷ്‍ണു.

പോയ വാരത്തെ ടാസ്‍കിന്റെയും വീട്ടിലെ മൊത്തം പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ക്യാപ്റ്റൻസി മത്സരത്തിന് രണ്ട് പേരെ ഓരോരുത്തരും തെരഞ്ഞെടുക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. വിഷ്‍ണു- അനു, അഞ്‍ജൂസ്
അഖില്‍- ഷിജു, ശ്രുതി, ഷിജു- അനു, സെറീന, നാദിറ- റിനോഷ്, സെറീന, ശോഭ- ശ്രുതി, അനു, അഞ്‍ജൂസ്- അനു, വിഷ്‍ണു, ശ്രുതി ലക്ഷ്‍മി- അനു, അഖില്‍ മാരാര്‍, റിനോഷ്- അനു, വിഷ്‍ണു, സെറീന- വിഷ്‍ണു, അനു, അനു- അഖില്‍, വിഷ്‍ണു, മിഥുൻ- റിനോഷ്, വിഷ്‍ണു, റെനീഷ- വിഷ്‍ണു, അനു, ജുനൈസ്- വിഷ്‍ണു, സെറീന, സാഗര്‍- വിഷ്‍ണു, സെറീന എന്നിങ്ങനെയായിരുന്നു ക്യാപ്റ്റൻസി ടാസ്‍കിലേക്ക് ഓരോരുത്തരും പേരുകള്‍ നിര്‍ദ്ദേശിച്ചത്. കാരണവും വ്യക്തമാക്കിയായിരുന്നു ടാസ്‍കിലേക്കുള്ള തെരഞ്ഞെടുപ്പ്. വിഷ്‍ണു, സെറീന, അനു എന്നിവര്‍ക്കായിരുന്നു ഏറ്റവും വോട്ട് കിട്ടിയത്.

ബിഗ് ബോസ് തുടര്‍ന്ന് ക്യാപ്റ്റൻസി ടാസ്‍കിന്റെ നിയവും വ്യക്തമാക്കി. ഗാര്‍ഡൻ ഏരിയയില്‍ ഒരു ഭാഗത്ത് സ്റ്റാര്‍ട്ടിംഗ്  പോയന്റില്‍ വാട്ടര്‍ ബലൂണ്‍ വച്ചിരിക്കുന്ന മുന്ന് ബാസ്ക്കറ്റുകളും മറുവശത്ത് ശൂന്യമായ മൂന്ന് ബാസ്‍ക്കറ്റുകളും ഉണ്ട്. ഒരു വലത്തോട്ടിയും ടാസ്‍കിന് ഉണ്ടായിരിക്കും. ഓരോ ആള്‍ ആയാണ് മത്സരിക്കേണ്ടത്. മത്സരം ആരംഭിക്കുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് പോയന്റിലെ പെഡസ്റ്റിലിനു മുന്നിലുള്ള ആദ്യത്തെ മത്സരാര്‍ഥിയുടെ സഹായിയും ഫിനിഷിംഗ് പോയന്റിലെ പെഡസ്റ്റലിനു മുന്നില്‍ ആദ്യത്തെ മത്സരാര്‍ഥിയും വന്നു നില്‍ക്കുക. ബാക്കി രണ്ട് മത്സരാര്‍ഥികളുടെ സഹായികളില്‍ ഒരാള്‍ നടു ഭാഗത്തുള്ള ബോക്സിനുള്ളില്‍ വലത്തൊട്ടി എടുത്ത് നില്‍ക്കുക. ആ സമയം ക്യാപ്റ്റൻ ശൂന്യമായ ഒരു ബാസ്‍ക്കറ്റ് ഫിനിംഷിംഗ് പോയന്റിലെ പെഡസ്റ്റലില്‍ വയ്‍ക്കുക. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നില്‍ക്കുന്ന സഹായി ഓരോ വാട്ടര്‍ ബലൂണ്‍ വീതമെടുത്ത് സ്വന്തം ക്യാപ്റ്റൻ മത്സരാര്‍ഥിക്ക് എറിഞ്ഞു കൊടുക്കുക. അത് അയാള്‍ക്ക് ലഭിക്കാതിരിക്കാൻ നടുവില്‍ നില്‍ക്കുന്ന എതിര്‍ ടീമിലെ സഹായിക്ക് വലത്തൊട്ടി മാത്രം ഉപയോഗിച്ച് തടയാവുന്നതാണ്.  നടുവില്‍ ഉള്ള വ്യക്തിയെ മറികടന്ന് എത്തുന്ന വാട്ടര്‍ ബലൂണുകള്‍ പരമാവധി നല്‍കുന്ന സമയത്തില്‍ കൈകള്‍ കൊണ്ട് സ്വന്തമാക്കുക. നിലത്തു പോകുന്ന ബലൂണുകള്‍ എടുക്കാതിരിക്കുക. ഇത്തരത്തില്‍ നിയമപ്രകാരം മൂന്ന് മത്സരാര്‍ഥികളുടെയും അവസരത്തിനു ശേഷം ഏത് ആളുടെ ബാസ്‍ക്കറ്റിലാണോ കൂടുതല്‍ വാട്ടര്‍ ബലൂണുകളുള്ളത് അയാളായിരിക്കും ക്യാപ്റ്റൻ എന്നുമായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്.

അനു ശ്രുതിയെയും വിഷ്‍ണു അഖിലിനെയും സെറീന റെനീഷയെയുമായിരുന്നു തെരഞ്ഞെടുത്തത്. ആദ്യം ക്യാപ്റ്റൻസി ടാസ്‍കില്‍ മത്സരിച്ച വിഷ്‍ണു 15 വാട്ടര്‍ ബലൂണുകള്‍ സ്വന്തം ബാസ്‍ക്കറ്റില്‍ നിക്ഷേപിച്ചു.  സെറീനയും അനുവും ബാസ്‍ക്കറ്റില്‍ നിക്ഷേപിച്ച വാട്ടര്‍ ബലൂണ്‍ ഓരോന്നു വീതമായിരുന്നു. ടാസ്‍കിലെ വിധികര്‍ത്താവായ നിലവിലെ ക്യാപ്റ്റൻ ഷിജു വിഷ്‍ണുവിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‍തു.

Read More: ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, 'ബസൂക്ക'യില്‍ ജോയിൻ ചെയ്‍തു

Latest Videos
Follow Us:
Download App:
  • android
  • ios