Asianet News MalayalamAsianet News Malayalam

പാവകൂത്ത്: ബിഗ്ബോസ് വീട്ടില്‍ ഭൂകമ്പമായി പുതിയ വീക്കിലി ടാസ്ക്.!

ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്‍റെ അഞ്ചാം ആഴ്ചയിലെ ടാസ്ക് ശരിക്കും വീട്ടിലെ വൈരാഗ്യങ്ങളും, പുതിയ ഉരസലുകളും തുറന്നു കാണിക്കുന്ന തരത്തിലായിരുന്നു ആദ്യ ദിവസത്തില്‍.

bigg boss malayalam season 5 Toy House Weekly task make drift in house vvk
Author
First Published Apr 25, 2023, 10:04 PM IST | Last Updated Apr 27, 2023, 9:42 AM IST

തിരുവനന്തപുരം: വിവിധ സ്വഭാവമുള്ള ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളും തര്‍ക്കങ്ങളും എന്നും വര്‍ദ്ധിക്കുന്ന വേളയാണ് വീക്കിലി ടാസ്കുകള്‍. അത്തരത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്‍റെ അഞ്ചാം ആഴ്ചയിലെ ടാസ്ക് ശരിക്കും വീട്ടിലെ വൈരാഗ്യങ്ങളും, പുതിയ ഉരസലുകളും തുറന്നു കാണിക്കുന്ന തരത്തിലായിരുന്നു ആദ്യ ദിവസത്തില്‍.

പാവകൂത്ത് എന്ന പേരിലുള്ള ടാസ്കാണ് വീക്കിലി ടാസ്കായി ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് നല്‍കിയത്. ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകും. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ഡോള്‍ വീട്ടില്‍ പാവ വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല. 

അതായത് ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ്. അവസാനം ഈ ടാസ്കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍ ടാസ്കില്‍ തെരഞ്ഞെടുക്കപ്പെടും. അതിനാല്‍ തന്നെ വീട്ടിലെ സൌഹൃദവും മറ്റും ഈ ടാസ്കിന് നിര്‍ണ്ണായകമാണ്.

ടാസ്കിന്‍റെ ആദ്യഘട്ടത്തില്‍ പുറത്തായത് അഖില്‍ മാരാരാണ് അഖിലിന്‍റെ പാവ സ്വന്തം കൈയ്യില്‍ കിട്ടിയിട്ടും മനപൂര്‍വ്വം അത് താന്‍ 'ഡോള്‍ ഹൗസി'ല്‍ വൈകി എത്തിച്ചുവെന്ന് ശോഭ തുറന്നു പറഞ്ഞു. അതിന് കാരണമായി ശോഭ പറഞ്ഞത് മാരാര്‍ രണ്ട് തവണ ക്യാപ്റ്റനായി. ഒപ്പം ഇപ്പോഴത്ത ക്യാപ്റ്റന്‍സില്‍ ഒട്ടും തൃപ്തിയില്ലാത്തതിനാല്‍ എന്നും തുറന്നു പറഞ്ഞു.

ഇത് പോലെ തന്നെ ബിഗ്ബോസ് വീട്ടിലെ ഏറ്റവും വലിയ കൂട്ടായ സാഗറും ജുനൈസും ഈ ടാസ്‍കിന്റെ പേരില്‍ തെറ്റുന്നതും കാണാമായിരുന്നു. തന്നെ സാഗര്‍ മനപൂര്‍വ്വം പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് ജുനൈസ് ആരോപിച്ചത്. അതായത് ജുനൈസിന്‍റെ പാവ എടുത്ത സാഗര്‍ നിയമം തെറ്റിച്ചതിന്‍റെ ഭാഗമായി പുറത്ത് പോവുകയായിരുന്നു. ഇതിന്‍റെ പേരില്‍ ജുനൈസും സാഗറും പലതവണ തെറ്റുന്നതും വീട്ടില്‍ കാണാമായിരുന്നു. എന്നാല്‍ ഒടുക്കം ജുനൈസ് ഇതില്‍ മാപ്പ് പറഞ്ഞു.

ഇത് പോലെ തന്നെ ഈ പാവകൂത്ത് ഗെയിം കഴിയുന്നതോടെ ബിഗ്ബോസ് വീട്ടില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ആരംഭിക്കാനും സാധ്യതയേറെയാണ്. 

കാഠിന്യമേറിയ മത്സരം; അഞ്ചാം വാരത്തിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിഗ് ബോസ്

'ശോഭയുടെ നടപടി മോശമായിപ്പോയി', ക്യാപ്റ്റൻസി ടാസ്‍കിനെ ചൊല്ലി തര്‍ക്കിച്ച് ഷിജു

Latest Videos
Follow Us:
Download App:
  • android
  • ios