ഇത്തവണ യുദ്ധം ഈ ഒറിജിനല്‍സ് തമ്മില്‍; ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 18 മത്സരാര്‍ഥികളെക്കുറിച്ച് അറിയേണ്ടതെല്ലാം

17 പേര്‍ക്കൊപ്പം മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ 'കോമണര്‍' മത്സരാര്‍ഥിയും ചേരുന്നതാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ നിര

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ബിഗ് ബോസ് മലയാളം ഓരോ സീസണിനും ഒരു ടാഗ് ലൈന്‍ ഉണ്ടാവാറുണ്ട്. സീസണ്‍ ഓഫ് ഡ്രീമേഴ്സിനും സീസണ്‍ ഓഫ് കളേഴ്സിനുമൊക്കെ ശേഷം അഞ്ചാം സീസണ്‍ ബിഗ് ബോസിനെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത് ഒറിജിനല്‍സിന്റെ യുദ്ധം (ബാറ്റില്‍ ഓഫ് ദി ഒറിജിനല്‍സ്) എന്നാണ്. ഇന്നലെ ആരംഭിച്ച സീസണ്‍ 5 ല്‍ 18 മത്സരാര്‍ഥികളാണ് എത്തിയിട്ടുള്ളത്. ഇവര്‍ ആരൊക്കെയെന്നും ഏതൊക്കെ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരെന്നും വിശദമായി അറിയാം.

1. സെറീന ആന്‍ ജോണ്‍സണ്‍

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : സോഷ്യലായ ബ്യൂട്ടി താരം സെറീന ഇനി ബിഗ് ബോസ് വീട്ടില്‍

കോട്ടയത്ത് കുടുംബ വേരുകളുള്ള സെറീയ ജനിച്ചതും വളര്‍ന്നതുമെല്ലാം യുഎഇയിലാണ്. 2022 ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയതോടെയാണ് സെറീന ശ്രദ്ധിക്കപ്പെടുന്നത്. മോഡലിംഗ്, അവതാരക എന്നീ നിലകളിലൊക്കെ തിളങ്ങുന്ന താരമാണ് ഇവര്‍. എച്ച് ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ എംബിഎയുള്ള സെറീന ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

2. ഏയ്ഞ്ചലിന്‍ മരിയ

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : തുറന്നു പറച്ചിലിന്‍റെ തീക്കാറ്റാകാന്‍ ബിഗ്ബോസിലേക്ക് എയ്ഞ്ചലിന്‍ മരിയ

വിചാരിക്കാത്ത വഴിയേ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടിയ നടിയും മോഡലും. ഒമര്‍ ലുലുവിന്‍റെ നല്ല സമയത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഏയ്ഞ്ചലിന്‍റെ ഒരു അഭിപ്രായ പ്രകടനമാണ് വൈറല്‍ ആയത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അല്ല മറ്റുള്ളവര്‍ മനസിലാക്കിയതെന്ന് ഏയ്ഞ്ചലിന്‍ പിന്നീട് പറഞ്ഞിരുന്നു.

3. സാഗര്‍ സൂര്യ

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : 'തട്ടീം മുട്ടീം' കളിക്കാനല്ല സാഗര്‍ സൂര്യ ബിഗ് ബോസില്‍ എത്തുന്നത്.!

സിനിമാപ്രേക്ഷകരില്‍ സാഗറിനെ അറിയാത്തവര്‍ ഒരുപക്ഷേ ഉണ്ടാവാമെങ്കിലും സീരിയല്‍ പ്രേമികളെ സംബന്ധിച്ച് അങ്ങനെയല്ല. തട്ടീം മുട്ടീം പരമ്പര കരിയര്‍ ബ്രേക്ക് നല്‍കിയ താരം ഇപ്പോള്‍ ഒരുപിടി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച് നില്‍ക്കുകയാണ്. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, കുരുതി, കാപ്പ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സാഗര്‍ ഉണ്ട്.

4. ശ്രുതി ലക്ഷ്മി

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : മലയാളി സ്ക്രീനിലെ സുപരിചിത മുഖം; ഒറിജിനല്‍ പോരിനിറങ്ങാന്‍ ശ്രുതി ലക്ഷ്മി

മിനിസ്ക്രീനിസൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളിയുടെ മുന്നില്‍ ഏറെക്കാലമായി ഉള്ള താരം. 2000 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്‍റെ നിഴലുകൾ എന്ന സീരിയലിലൂടെ ബാലതാരമായാണ് ശ്രുതി ലക്ഷ്മി തന്‍റെ കരിയർ ആരംഭിച്ചത്. ദിലീപിനൊപ്പം റോമിയോ എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്കും എത്തി.

5. മനീഷ കെ എസ്

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : അഭിനയവും പാട്ടുമായി രസംപകരാൻ ബിഗ് ബോസിലേക്ക് മനീഷ കെ എസ്

തട്ടീം മുട്ടീം പരമ്പരയിലെ വാസവദത്ത. എന്നാല്‍ അത് മാത്രമല്ല മനീഷയുടെ പ്രശസ്തി. ഗായിക, റേഡിയോ ആര്‍ട്ടിസ്റ്റ്, മിമിക്രി കലാകാരി, നടി തുടങ്ങി നിരവധി മേഖലകളില്‍ പ്രതിഭ തെളിയിച്ച ആളാണ് മനീഷ.

6. റെനീഷ റഹ്‍മാന്‍

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ബിഗ് ബോസ് ഹൗസില്‍ കളം നിറയാൻ റെനീഷ റഹ്‍മാൻ

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ 'സീതാ കല്യാണ'ത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി. മനസിനക്കരെ സീരിയലിലും ഭയം എന്ന റിയാലിറ്റി ഷോയിലും ഭാഗഭാക്കായി.

7. അനിയന്‍ മിഥുന്‍

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : 'അറബിക്കടലിന്‍റെ അനിയന്‍' ഇനി ബിഗ്ബോസിന്‍റെ റിംഗില്‍ ഇടിക്കാന്‍

കുങ്ഫുവിന് സമാനമായ വുഷു എന്ന കായികയിനത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ വാങ്ങിയ ഫൈറ്റര്‍. വുഷു വേദികളില്‍ അറബിക്കടലിന്‍റെ മകന്‍ എന്നാണ് അനിയന്‍ മിഥുന്‍ സ്വയം സംബോധന ചെയ്യുന്നത്. വുഷുവിലെ മികവിന് നേപ്പാള്‍ സര്‍ക്കാരിന്‍റെ ബെസ്റ്റ് ഫൈറ്റര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

8. അഞ്ജു റോഷ്

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ബി​ഗ് ബോസിലെ കരുത്തുറ്റ മത്സരാർഥിയാകാൻ അഞ്ജു റോഷും

അവതാരകയിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ താരം. നടി അനുമോളാണ് അഞ്ജുവിനെ അഭിനയരംഗത്തിലേക്ക് എത്തിക്കുന്നതും സീരിയലിൽ അവസരം നേടിക്കൊടുക്കുന്നതും. 'അഭി വെഡ്‍സ് മഹി'യിലൂടെയാണ് അഞ്ജുവിന്റെ തുടക്കം. 

9. ശോഭ വിശ്വനാഥ്

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ഇനി ശോഭയുടെ പോരാട്ടം ബിഗ് ബോസില്‍

ഫാഷൻ ഡിസൈനറും സാമൂഹ്യപ്രവർത്തകയും. ദുരിതപൂർണമായ വിവാഹജീവിതത്തിൽ നിന്ന് പുറത്തുവന്ന് സ്വന്തം ജീവിതം കെട്ടിപ്പടുത്ത സ്ത്രീ. 'വീവേഴ്‌സ് വില്ലേജ്' എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിന്റെ സ്ഥാപകയുമാണ് ശോഭ.  കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് താങ്ങും തണലുമായി നിന്ന് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്. 

10. ശ്രീദേവി മേനോന്‍ (മാഡ് വൈബ് ദേവു)

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ബിഗ് ബോസിൽ കളം നിറയാൻ 'മാഡ് വൈബ് ദേവു'

മലയാളിയുടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറസാന്നിധ്യം. ഇൻസ്റ്റഗ്രാമിലെ പരിചിത മുഖം. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്. 

11. വിഷ്‍ണു ജോഷി

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ബിഗ് ബോസിൽ പുതിയ ഫിറ്റ്‍നസ് ഫ്രീക്കൻ, കളം നിറയാൻ വിഷ്ണു ജോഷി

ഈ സീസണിലെ മസില്‍ മാന്‍. ഫിറ്റ്നസ് രം​ഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്ണു ജോഷി. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ടോപ്പ് സിക്സിൽ വിഷ്ണു എത്തിയിരുന്നു. 2017ൽ മിസ്റ്റർ കേരളയും മിസ്റ്റർ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കിയിട്ടുണ്ട്. 

12. റിനോഷ് ജോര്‍ജ്

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ഗായകന്‍, ആര്‍ജെ, ഡിജെ, നടന്‍; റിനോഷ് ജോര്‍ജും ബിഗ് ബോസിലേക്ക്

യുട്യൂബില്‍ ഇതിനകം 95 ലക്ഷത്തിലധികം കാഴ്ചകതള്‍ ലഭിച്ച ഐ ആം എ മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഗായകന്‍. നോണ്‍സെന്‍സ് എന്ന ചിത്രത്തിലൂടെ നടനായും അരങ്ങേറി. ഈ സിനിമയുടെ സംഗീത സംവിധാനവും റിനോഷ് ആയിരുന്നു.

13. ജുനൈസ് വി പി

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : മല്ലു ഡോൺ ​ഇനി ബി​ഗ് ബോസിലെ 'ഡോൺ'

സാമൂഹിക പ്രസക്തമായ വിഷയങ്ങൾ നർമത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച് യുട്യൂബിലൂടെയും ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെയും മലയാളികളെ ചിരിപ്പിച്ച് അല്ലെങ്കിൽ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കുന്ന താരം.

14. നാദിറ മെഹ്റിന്‍

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : മാറുന്ന കേരളത്തിന്‍റെ മുഖങ്ങളിലൊന്ന്; നാദിറ മെഹ്‍റിന്‍ ബിഗ് ബോസിലേക്ക്

ട്രാന്‍സ് മനുഷ്യരുടെ അവകാശ പോരാട്ട വേദികളിലൂടെ പരിചിതമായ മുഖം. സംസ്ഥാനത്ത് പിജി കോഴ്സിന് ചേരുന്ന ആദ്യ ട്രാന്‍സ് പേഴ്സണ്‍ വിദ്യാര്‍ഥിയായി ആയിരുന്നു നാദിറ. ട്രാന്‍സ് മനുഷ്യര്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന കടുത്ത ജീവിത പ്രതിസന്ധികളിലൂടെ നാദിറയ്ക്ക് കൗമാര പ്രായത്തിലേ കടന്നുപോകേണ്ടതായി വന്നു.  പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന നാദിറ യൂണിവേഴ്സിറ്റി കോളെജില്‍ എഐഎസ്എഫിന്‍റെ നേതൃസ്ഥാനത്തും ഉണ്ടായിരുന്നു.

15. ഷിജു എ ആര്‍

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : മിനിസ്‍ക്രീനിലെ സൂപ്പര്‍ താരം ഷിജു എ ആര്‍ ഇനി ബിഗ് ബോസില്‍

കാലങ്ങളായി മലയാളികള്‍ക്ക് മുന്നിലുള്ള സുന്ദരനായ നടന്‍. ഇഷ്‍ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ നായക വേഷമാണ് ഷിജുവിനെ മലയാള സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.  പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി ധാരാളം മലയാള സിനിമകളുടെ ഭാ​ഗമായി. എന്നാല്‍ തെലുങ്കിലാണ് ഇതിലുമേറെ സിനിമകളില്‍ ഷിജു അഭിനയിച്ചത്.

16. അഖില്‍ മാരാര്‍

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ബിഗ് ബോസ് വീട് ഭരിക്കുമോ അഖിലെന്ന സംവിധായകന്‍.!

ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി അരങ്ങേറിയ ആള്‍. പൊതുവെ സിനിമാ രം​ഗത്തുള്ളവർ രാഷ്ട്രീയം പറയാൻ മടിക്കുമ്പോൾ ഏത് വേദിയിലും തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ‌ യാതൊരു മടിയുമില്ല എന്നതാണ് അഖിലിനെ വ്യത്യസ്തനാക്കുന്ന  ഘടകം.

17. ഐശ്വര്യ സുരേഷ് (ലച്ചു)

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ മനീഷ ഇനി ബി​ഗ് ബോസില്‍; മത്സരം കടുപ്പിക്കാന്‍ ഐശ്വര്യ ലച്ചു

സെന്ന ​ഹെ​ഗ്ഡെയുടെ സംവിധാനത്തിലെത്തിയ തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരം. മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചു​ഗ്രാം എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ ഏറെ ആക്റ്റീവ് ആയിട്ടുള്ള അവര്‍ക്ക് അവിടെ 73,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്.

18. ഗോപിക ഗോപി

bigg boss malayalam season 5 total contestant list of 18 battle of originals mohanlal nsn

ALSO READ : ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ 'കോമണര്‍'; ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണര്‍. മൂവാറ്റുപുഴക്കാരിയായ ഗോപിക ബിഗ് ബോസിലേക്ക് എത്തിയത് എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തിലൂടെയാണ്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു. 100 ദിവസവും ഇവിടെ ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് ഗോപിക പ്രകടിപ്പിച്ചിരിക്കുന്നത്.

ALSO READ : ബിഗ് ബോസ് വേദിയിലേക്ക് തിരിച്ചെത്തി കാണികള്‍! സീസണ്‍ 5 ന്‍റെ ഏറ്റവും വലിയ പ്രത്യേകത

Latest Videos
Follow Us:
Download App:
  • android
  • ios