രണ്ട് പേര്‍ പുറത്ത്; 'ടിക്കറ്റ് ടു ഫിനാലെ' രണ്ടാം ടാസ്‍കുമായി ബിഗ് ബോസ്
കുതിരപ്പന്തയം എന്നാണ് രണ്ടാം ടാസ്‍കിന് പേര്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ രണ്ടാം ടാസ്കില്‍ രണ്ട് പേര്‍ പുറത്ത്. കുതിരപ്പന്തയം എന്ന് പേരിട്ടിട്ടുള്ള ടാസ്കില്‍ ഒരു മരക്കുതിരയുടെ പുറത്തിരുന്ന് നിര്‍ത്താതെ ആടുകയാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. ആട്ടം നിര്‍ത്തിയാല്‍ പുറത്താവും. ഏത് ടിക്കറ്റ് ടു ഫിനാലെ ടാസ്കിലേതും പോലെ ആദ്യം പുറത്താവുന്നയാള്‍ക്ക് ഒരു പോയിന്‍റും അവസാനം പുറത്താവുന്നയാള്‍ക്ക് 10 പോയിന്‍റുമാണ് ഈ ടാസ്കിലും ലഭിക്കുക. ആദ്യ ടാസ്കിലേതുപോലെ രണ്ടാം ടാസ്കിലും ആദ്യം പുറത്തായിരിക്കുന്നത് അഖില്‍ മാരാര്‍ ആണ്. രണ്ടാമത് ഷിജുവും പുറത്തായി. അതിനാല്‍ അഖിലിന് ഒരു പോയിന്‍റും ഷിജുവിന് രണ്ട് പോയിന്‍റുമാണ് ലഭിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന ടാസ്കിലും ആദ്യം പുറത്തായതിനാല്‍ അഖിലിന് രണ്ട് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ നിന്നായി രണ്ട് പോയിന്‍റുകള്‍ മാത്രമാണ് നേടാനായത്. ഇന്നലെ നടന്ന ടാസ്കില്‍ ഷിജു നാല് പോയിന്‍റ് നേടിയിരുന്നു. അതിനാല്‍ രണ്ട് ടാസ്കുകള്‍ പിന്നിട്ടപ്പോള്‍ ഷിജുവിന് ആറ് പോയിന്റുകളാണ് ഉള്ളത്.
പിടിവള്ളി എന്ന് പേരിട്ടിരുന്ന ഒരു എന്‍ഡ്യുറന്‍സ് ടാസ്ക് ആണ് ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ ടാസ്ക് ആയി ബിഗ് ബോസ് ഇന്നലെ നല്‍കിയത്. നീളമുള്ള ഒരു കയറില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും പിടി വിടാതെ പിടിച്ചുകൊണ്ടിരിക്കുകയാണ് ഈ ടാസ്കില്‍ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറില്‍ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തില്‍ മാര്‍ക്ക് ചെയ്തിരുന്നു. കയറിലുള്ള പിടി വിട്ടാല്‍ പുറത്താവുന്ന ടാസ്കില്‍ ആദ്യം പുറത്താവുന്നയാള്‍ക്ക് ഒരു പോയിന്‍റും അവസാനം വരെ പിടിച്ചുനില്‍ക്കുന്നയാള്‍ക്ക് 10 പോയിന്‍റുകളുമാണ് ലഭിക്കുമായിരുന്നത്. ഇതിനുസരിച്ച് ആദ്യം പുറത്തായത് അഖില്‍ ആയിരുന്നു. രണ്ടാമത് റെനീഷയും മൂന്നാമത് വിഷ്ണുവും പുറത്തായി.
ആദ്യ ടാസ്‍കിലെ അന്തിമ പോയിന്‍റ് ടേബിള്‍
അഖില്‍- 1
റെനീഷ- 2
വിഷ്ണു- 3
ഷിജു- 4
ജുനൈസ്- 5
മിഥുന്‍- 6
റിനോഷ്- 7
ശോഭ- 8
നാദിറ- 9
സെറീന- 10
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ