Asianet News MalayalamAsianet News Malayalam

ബഹുദൂരം മുന്നിൽ നാദിറ, ഷിജുവിനെ പിന്തള്ളി മരാർ ; ടിക്കറ്റ് ടു ഫിനാലെ പോയിന്റ് നില

നിലവിൽ ടിക്കറ്റ് ടു ഫിനാലെ ആണ് ബി​ബി ഹൗസിൽ നടക്കുന്നത്.

bigg boss malayalam season 5 ticket to finale score board nrn
Author
First Published Jun 16, 2023, 10:49 PM IST | Last Updated Jun 16, 2023, 10:58 PM IST

'ബാറ്റിൽ ഓഫ് ഒറിജിനൽസ്' എന്നാണ് ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടാ​ഗ് ലൈൻ. അതുപോലെ തന്നെ ഒറിജിനൽ ആയവർക്ക് ഒപ്പം മുഖം മൂടികളും സേഫ് ​ഗെയിമേഴ്സും എല്ലാം ഉണ്ട്. എവിക്ഷനുകളിലൂടെയും ശാരീരിക പ്രശ്നങ്ങൾ കാരണവും ഓരോരുത്തരായി കൊഴിഞ്ഞ് കൊഴിഞ്ഞ് അവസാനം പത്ത് പേരാണ് ഇപ്പോൾ ബി​ഗ് ബോസിൽ അവശേഷിക്കുന്നത്. ഇതിൽ ആരാകും ടൈറ്റിൽ വിന്നർ ആകുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

നിലവിൽ ടിക്കറ്റ് ടു ഫിനാലെ ആണ് ബി​ബി ഹൗസിൽ നടക്കുന്നത്. ഇതിൽ നൽകുന്ന ടാസ്കുകളിൽ വിജയിച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഫിനാലെയിൽ എത്തും. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ബിബി വീട്ടിൽ നടക്കുന്നത്. മൂന്ന് ദിവസങ്ങൾ മുൻപ് ആരംഭിച്ച ​ഗെയിമിൽ ഇന്നത്തോടെ ആറ് ടാസ്കുകൾ പൂർത്തിയായി കഴിഞ്ഞു. 

'പത്ത് പോയിന്റ് കിട്ടിയതും പോര, വെറും ഷോയും'; ശോഭയെ കുറിച്ച് ജുനൈസും റിനോഷും

പിടിവള്ളി, കുതിരപ്പന്തയം, അണ്ടര്‍വേള്‍ഡ്, ചിത്രം, ഗ്ലാസ് ട്രബിള്‍, കാർണിവൽ എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്കുകളുടെ പേര്. ഇത്തരത്തിൽ ആറ് ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ നാദിറയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണ്. ഏറ്റവും ലാസ്റ്റിലുള്ളവർ ഷിജുവും അഖിൽ മാരാരും ആണ്. ഇനി ടാസ്കുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ നാദിറ ആകും സീസൺ അഞ്ചിലെ ടിക്കറ്റ് ടു ഫിനാലെ വിന്നർ. വേറെ ടാസ്ക് വന്നാലും നാദിറയെ മറികടക്കാൻ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ് എന്നതാണ് വാസ്തവം. 

ടിക്കറ്റ് ടു ഫിനാലെ പോയിന്റ് നില ഇങ്ങനെ

നാദിറ- 52
സെറീന- 38
റിനോഷ്- 33
ശോഭ- 32
വിഷ്ണു- 26
ജുനൈസ്- 26
നെറീഷ-23
മിഥുൻ-22
അഖിൽ മാരാർ-20 
ഷിജു- 18 

bigg boss malayalam season 5 ticket to finale score board nrn

'പത്ത് പോയിന്റ് കിട്ടിയതും പോര, വെറും ഷോയും'; ശോഭയെ കുറിച്ച് ജുനൈസും റിനോഷും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios