'എന്താണ് ശോഭയ്‍ക്ക് സംഭവിച്ചതെന്ന് അറിയില്ല', പ്രതികരണവുമായി ശ്രുതി ലക്ഷ്‍മി

ശോഭയ്ക്ക് നല്ല പിന്തുണ ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രുതി ലക്ഷ്‍മി വ്യക്തമാക്കുന്നു.

 

Bigg Boss Malayalam season 5 Shruthi Lakshmi says that she dont know what happened to Shobha hrk

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയിലെ അപ്രതീക്ഷിത സംഭവം ആയിരുന്നു ശോഭ നാലാം സ്ഥാനത്തേയ്‍ക്ക് പോയത്. ശോഭ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് ഷോയിലെ മത്സരാര്‍ഥികളില്‍ ചിലര്‍ വരെ പ്രതീക്ഷിച്ചിരുന്നു. ഞെട്ടിക്കുന്ന ഒരു എവിക്ഷനായിരുന്നു ശോഭയുടേത്. ശോഭയെ പുറത്താക്കിയപ്പോള്‍ ലാലേട്ടാ പ്രാങ്കല്ലേയെന്ന് താൻ ചോദിച്ചിരുന്നുവെന്നാണ് ഗ്രാൻഡ് ഫിനാലെയ്‍ക്ക് എത്തി മടങ്ങവേ ശ്രുതി ലക്ഷ്‍മി പ്രതികരിച്ചത്.

ശോഭയുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ശോഭയ്ക്ക് നല്ല പിന്തുണ ഉണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തുമെന്ന് എന്തായാലാും താൻ വ്യക്തിപരമായി വിശ്വസിച്ചിരുന്നു. അത് എന്താണെന്ന് പറ്റിയത് അറിയില്ല. ശോഭയെ പുറത്താക്കിയപ്പോള്‍ ലാലേട്ടാ പ്രാങ്കല്ലേയെന്ന് താൻ ചോദിച്ചിരുന്നു. അങ്ങനെ ഒരു ചിന്ത എന്തായാലും തന്റെ മനസിലുണ്ടായിരുന്നുവെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.

പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയില്‍ നാലാമതായുള്ള ശോഭ വിശ്വനാഥിന്റെ പുറത്താകല്‍. ആരംഭം തൊട്ടേ മികച്ച പോരാട്ടം ഹൗസില്‍ കാഴ്‍ചവച്ച ശോഭ ഗ്രാൻഡ് ഫിനാലെയില്‍ രണ്ടാമതായിട്ടാണ് പുറത്തായത്. ബിഗ് ബോസ് മലയാളം ഷോയില്‍ ഇത്തവണ രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മത്സരാര്‍ഥിയുമായിരുന്ന ശോഭയെ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യയാണ് വീട്ടില്‍ എത്തി നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പുറത്തേയ്‍ക്കു കൊണ്ടുപോയത്. ചില പ്രേക്ഷകരെ ഇത് നിരാശയിലുമാക്കിയിട്ടുമുണ്ടാകും.

ഷോയില്‍ ഉടനീളം മികച്ച പ്രകടനം തന്നെ നടത്തിയ റെനീഷയാണ് രണ്ടാം സ്ഥാനത്തേയ്‍ക്ക് എത്തിയത്. തനിക്ക് വോട്ട് നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്നായിരുന്നു റെനീഷയുടെ പ്രതീകരണം. ഹൗസില്‍ 100 ദിവസം നില്‍ക്കമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും റെനീഷ വ്യക്തമാക്കി. ആ ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് താൻ എന്നും റെനീഷ വ്യക്തമാക്കി.

Read More: യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രം, നായികയായി നയൻതാര

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

Latest Videos
Follow Us:
Download App:
  • android
  • ios