ആരെയാണ് ഇഷ്‍ടം?, ശോഭയുടെ മാതാപിതാക്കള്‍ പറഞ്ഞത് കേട്ട് അമ്പരന്ന് മത്സരാര്‍ഥികള്‍
ദേഷ്യപ്പെടുമെങ്കിലും പിന്നീട് അയാള്‍ ക്ഷമ ചോദിക്കും എന്നും ശോഭയുടെ മാതാപിതാക്കള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയത് മികച്ച മുഹൂര്‍ത്തങ്ങളായിരുന്നു. ഫാമിലി വീക്കിന്റെ ഭാഗമായിട്ടായിരുന്നു കുടുംബാംഗങ്ങള്‍ ഹൗസിലേക്ക് എത്തിയത്. ഇന്ന് ശോഭയുടെ അച്ഛനും അമ്മയുമാണ് ഹൗസിലേക്ക് എത്തിയത്. ഏറ്റവും ഇഷ്‍ടം അഖിലിനെയാണ് എന്ന് പറഞ്ഞ ശോഭയുടെ അച്ഛൻ വിശ്വനാഥൻ മത്സാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറഞ്ഞ് വീടിനെ രസകരമാക്കി.
ആരെയാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ തനിക്ക് അഖിലിനെ ആണെന്നായിരുന്നു ശോഭയുടെ അച്ഛൻ വിശ്വനാഥൻ വ്യക്തമാക്കിയത്. ദേഷ്യപ്പെടുമെങ്കിലും പിന്നീട് അഖില്‍ ക്ഷമ ചോദിക്കും എന്നും അത് അവിടെ തീരും എന്നും വിശ്വനാഥൻ വ്യക്തമാക്കി. അഖില്‍ നേരെ വാ പോ രീതിയാണ് എന്ന് ശോഭയുടെ അമ്മയും വ്യക്തമാക്കി. ദേഷ്യം എപ്പോഴാണ് തോന്നിയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പ്രായമായില്ലേ മറന്നുപോയെന്നും ഇത് ഗെയിമല്ലേയെന്നുമായിരുന്നു വിശ്വനാഥന്റെ മറുപടി. പുറത്തു കണ്ടാല്‍ എല്ലാവരും ഓടിയെത്തില്ലേ. നാടകമേ ഉലകമെന്നല്ലേയെന്നും വിശ്വനാഥൻ വ്യക്തമാക്കി. എല്ലാവരും ഒന്നിനൊന്ന് മെച്ചമെന്നായിരുന്നു മത്സരാര്‍ഥികളുടെ ചോദ്യത്തിന് ശോഭയുടെ അമ്മയുടെ മറുപടി.
വളരെ മനോഹരമായ നിമിഷങ്ങള്‍ ആയിരുന്നു ഹൗസില്‍ നടന്നത്. മികച്ച ഒരു സ്വീകരണം ആയിരുന്നു ഹൗസില്‍ ശോഭയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചത്. എല്ലാവരെയും ആലിംഗനം ചെയ്‍ത് പരിചയപ്പെട്ട ശേഷം ശോഭയുടെ മാതാപിതാക്കള്‍ വീട് കാണുകയും ചെയ്‍തു. ശോഭയുടെ അമ്മയും അച്ഛനും വാത്സല്യത്തോടെയാണ് ഹൗസിലെ എല്ലാവരോടും ഇടപെട്ടത്.
ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ഗോപിക ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.
Read More: ഡിറ്റക്ടീവായി വിദ്യാ ബാലൻ, 'നീയതി'ന്റെ ട്രെയിലര്‍ പുറത്ത്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം