ഒടുവില്‍ ആ 'വിവാദ അവാര്‍ഡ്' അഖിലിന് സമ്മാനിച്ച് ശോഭ, പ്രൊമൊ

ശോഭ ആ 'വിവാദ അവാര്‍ഡ്' അഖിലിന് കൈമാറിയിരിക്കുന്നു.

Bigg Boss Malayalam season 5 Shobha Viswanath gives her award to Akhil Marar hrk

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പഴയ ഓര്‍മകള്‍ പുതുക്കുകയാണ് മോഹൻലാലും മത്സരാര്‍ഥികളും. ഏറ്റവും ഇഷ്‍ടപ്പെട്ട സമ്മാനം ഏതെന്ന് മോഹൻലാല്‍ ചോദിക്കുന്നതിന്റെ പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഓരോ മത്സരാര്‍ഥിയും പ്രിയപ്പെട്ട സമ്മാനം ഏത് എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആ സമ്മാനം ആര്‍ക്കെങ്കിലും നല്‍കാൻ ആരെങ്കിലും തയ്യാറാകുമോ എന്ന ആകാംക്ഷയ്‍ക്കും ഉത്തരമായി ചില സൂചനകള്‍ പ്രൊമൊയില്‍ ഉണ്ട്.

ഏത് സമ്മാനമാണ് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് സെറീന വ്യക്തമാക്കിയത് വീട്ടില്‍ നില്‍ക്കാൻ അവസരം ലഭിച്ചതിന്റെ സൂചനയായിട്ടുള്ള സര്‍ട്ടിഫിക്കറ്റാണ്. അഖില്‍ മാരാര്‍ പ്രിയപ്പെട്ട സമ്മാനമായി പറയുന്നത് വിഷു കൈനീട്ടമാണ്. എന്റെ കൈ അത്യാവശ്യം നല്ലതാണെന്നാണ് പറയുന്നത്, ഒരുപാട് സ്വര്‍ണം കിട്ടട്ടേ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്നും മോഹൻലാല്‍ ആശംസിക്കുന്നു. എനിക്ക് ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ് ഒരിക്കല്‍ കിട്ടിയിട്ടുണ്ട്, ആ പുരസ്‍കാരം ഇപ്പോള്‍ അഖില്‍ മാരാരിന് നല്‍കുന്നുവെന്നായിരുന്നു മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി ശോഭ വ്യക്തമാക്കിയത്.

ബിഗ് ബോസ് ഹൗസില്‍ വലിയ വിവാദമുണ്ടാക്കിയതായിരുന്നു ശോഭയ്‍ക്ക് എല്ലാ മത്സരാര്‍ഥികളും നല്‍കിയ അവാര്‍ഡ്. അന്ന് ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ് തനിക്ക് കിട്ടിയപ്പോള്‍ ശോഭ ഒരു തമാശയെന്നോണമായിരുന്നു എടുത്തത്. എന്നാല്‍ പിന്നീട് ശോഭ സുഖിപ്പിച്ചാണ് ഹൗസില്‍ കാര്യങ്ങള്‍ നേടുന്നത് എന്നായിരുന്നു ഒരു സംഭവത്തിന്റെ തുടര്‍ച്ചയായി അഖില്‍ പറഞ്ഞത്. ശോഭയ്‍ക്ക് ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ് ഹൗസില്‍ കിട്ടിയതും അതുകൊണ്ടാണ് എന്ന് എല്ലാവരുടെയും മുന്നില്‍വെച്ച് അഖില്‍ പറഞ്ഞിരുന്നു. ഞാൻ ആരെയും സുഖിപ്പിച്ചിട്ടുമില്ല, താല്‍പര്യവുമില്ല എന്നായിരുന്നു ശോഭയുടെ മറുപടി. ശോഭയുടെ സംസാരം സുഖിപ്പിക്കുന്നതാണ് എന്ന് അഖില്‍ ചൂണ്ടിക്കാട്ടി. 93ലെ ചിന്താഗതിയും വെച്ച് വരുന്നത് തന്നെ നിന്റെ തെറ്റാണ് എന്നായിരുന്നു ശോഭ അന്ന് അഖിലിനോട് പറഞ്ഞത്.

ഇതില്‍ ശോഭ പരാതിപ്പെടുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് കണ്‍ഫെഷൻ റൂമില്‍ ഇത് മോഹൻലാലുമായി ഇരുവരും സംസാരിച്ചിരുന്നു. ഇരുവരും പിന്നീട് കോംപ്രമൈസ് ചെയ്‍തു. താൻ ക്ഷമിച്ചതുകൊണ്ട് മാത്രമാണ് ഹൗസില്‍ അഖില്‍ നില്‍ക്കുന്നത് എന്ന് പലവുരു ശോഭ മത്സരാര്‍ഥികളോട് പിന്നീട് പറയുകയും ചെയ്‍തിരുന്നു.

Read More: മോഹൻലാലിന്റെ ആ ചിരിയാണ് എനിക്ക് ഏറ്റവും മനോഹരമായ നിമിഷം: റിനോഷ്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

Latest Videos
Follow Us:
Download App:
  • android
  • ios