വാശിയേറിയ ബോള്‍ ശേഖരിക്കല്‍ മത്സരം: ബിഗ്ബോസ് വീട്ടില്‍ പുതിയ ക്യാപ്റ്റന്‍
വിഷ്ണു, റെനിഷ, സാഗര്‍ എന്നിവരാണ് മത്സരിച്ചത്. ഒരു റിംഗില്‍ തുറന്നുവിടുന്ന ബോളുകളില്‍ മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത കളര്‍ ബോളുകള്‍ പെറുക്കി നിശ്ചിത സമയത്തിലുള്ളില്‍ ഒരു പാത്രത്തില്‍ നിറയ്ക്കുക എന്നതായിരുന്നു ടാസ്ക്.
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ ഒരോ ആഴ്ചയും ഒരോ ക്യാപ്റ്റന്മാര്‍ ഉണ്ടാകും. വീക്കിലി ടാസ്കിലെ മികച്ച പ്രകടനത്തിനൊടുവില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കിടയില്‍ നടക്കുന്ന മത്സരത്തിലാണ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത്. വീട്ടിലെ മൊത്തം കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അടുത്ത നോമിനേഷനില്‍ നിന്നും മുക്തനാകാനുള്ള അവസരവും ക്യാപ്റ്റന് ലഭിക്കും. ഇത്തരത്തില്‍ വാശിയേറിയ മത്സരത്തിലാണ് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റനെ ബിഗ്ബോസ് വീട്ടില്‍ തെരഞ്ഞെടുത്തത്.
വിഷ്ണു, റെനിഷ, സാഗര്‍ എന്നിവരാണ് മത്സരിച്ചത്. ഒരു റിംഗില്‍ തുറന്നുവിടുന്ന ബോളുകളില്‍ മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത കളര്‍ ബോളുകള്‍ പെറുക്കി നിശ്ചിത സമയത്തിലുള്ളില്‍ ഒരു പാത്രത്തില്‍ നിറയ്ക്കുക എന്നതായിരുന്നു ടാസ്ക്. ഇതില്‍ വിഷ്ണു ഓറഞ്ചും, റെനിഷ മഞ്ഞയും, സാഗര്‍ പിങ്കുമാണ് തിരഞ്ഞെടുത്തത്. മൂന്ന് റൌണ്ടായാണ് മത്സരം നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ബോളുകള്‍ പാത്രത്തില്‍ നിറയ്ക്കണം. അവസാനം എല്ലാം റൌണ്ടിലെയും പൊയന്‍റ് കൂട്ടിയാണ് വിജയിയെ തീരുമാനിക്കുക. ഇപ്പോഴത്തെ ക്യാപ്റ്റന്‍ അഖില്‍ മാരാര്‍ ആണ് മത്സരം നിയന്ത്രിച്ചത്.
ആദ്യ റൌണ്ടില്‍ മൂന്ന് മത്സരാര്‍ത്ഥികളും നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ പാത്രം നിറച്ച് 100 പൊയന്‍റ് വീതം നേടി. രണ്ടാം റൌണ്ടില്‍ സാഗര്‍ മുന്നിട്ട് നിന്നും 87 ബോളുകള്‍ സാഗര്‍ ശേഖരിച്ചു. റെനിഷ 84, വിഷ്ണു 68. മൂന്നാം റൌണ്ടില്‍ റെനിഷയും സാഗറും 59 ബോളുകള്‍ നിറച്ചപ്പോള്‍. വിഷ്ണു 38 ബോളുകള്‍ മാത്രമാണ് നിറച്ചത്. ഇതോടെ സാഗര്‍ ക്യാപ്റ്റന്‍സി ടാസ്ക് വിജയിച്ചു.
ഇതോടെ അടുത്ത വാരം നോമിനേഷനില്‍ നിന്നും സാഗര്‍ മുക്തനായി. ഇനി വരാനുള്ളത് സാഗറിന്‍റെ ക്യാപ്റ്റനായുള്ള ഭരണമാണ്. അത് എങ്ങനെയെന്ന ആശങ്കയിലാണ് പ്രേക്ഷകരും ബിഗ്ബോസ് വീട്ടിലെ അംഗങ്ങളും.
'40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്'; വിഷ്ണുവുമായ ബന്ധത്തില്‍ ദേവു
ബിഗ് ബോസില്‍ മധുവിനെക്കുറിച്ച് പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതികെ വ്യാപക വിമര്‍ശനം