"ടോപ് ഫൈവിനെ പറ്റി എനിക്ക് പറയാനുള്ളത് " കാര്യം തുറന്ന് പറഞ്ഞ് പുറത്തുവന്ന സാഗർ സൂര്യ
പുറത്ത് എത്തിയ സാഗര്‍ ഏഷ്യാനെറ്റിന്‍റെ എക്സിറ്റ് ടോക്കില്‍ ആരാണ് ടോപ്പ് ഫൈവില്‍ വരുക എന്നത് സംബന്ധിച്ച് പ്രതികരിച്ചു.
തിരുവനന്തപുരം: ബിഗ് ബോസ് സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്.
പുറത്ത് എത്തിയ സാഗര്‍ ഏഷ്യാനെറ്റിന്‍റെ എക്സിറ്റ് ടോക്കില്‍ ആരാണ് ടോപ്പ് ഫൈവില്‍ വരുക എന്നത് സംബന്ധിച്ച് പ്രതികരിച്ചു. അങ്ങനെ ഒരു പ്രവചനം നടത്താന്‍ കഴിയില്ലെന്നാണ് സാഗര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്താണ് ജനത്തിന് വേണ്ടത് എന്നത് സംബന്ധിച്ച് ഞാന്‍ തീര്‍ത്തും കണ്‍ഫ്യൂഷനിലാണ് എന്ന് സാഗര്‍ വ്യക്തമാക്കുന്നു. ടോപ്പ് ഫൈവിലേക്ക് ഇപ്പോള്‍ പേരുകള്‍ പറയാന്‍ സാധിക്കില്ല.
എന്നെ സംബന്ധിച്ച് അവിടെ ഏറ്റവും അടിപൊളിയായി ഗെയിം കളിച്ചിരുന്നത് ഞാന്‍ തന്നെയാണ് എന്നാണ് വിശ്വാസം. എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. അതേ സമയം ജനങ്ങള്‍ക്ക് എന്ത് വേണം എന്നതില്‍ ഞാന്‍ ആകെ കണ്‍ഫ്യൂഷനാണ്. ഡാന്‍സ് ആണെങ്കിലും പാട്ട് ആണെങ്കിലും ഫണ്‍ ആണെങ്കിലും ഞാന്‍ പുറത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിശ്വാസം.
അവിടെ സെയ്ഫ് ഗെയിം കളിക്കുന്ന കുറേപ്പേര്‍ ഉണ്ട്. എന്നാല്‍ ആദ്യം പതുക്കെ എനര്‍ജി സേവ് ചെയ്ത് മുന്നോട്ട് മലകയറും പോലെ കളിക്കാനായിരുന്നു എന്‍റെ പ്ലാന്‍ അതില്‍ ഇപ്പോള്‍ വിഷമം ഇല്ല. അവിടുത്തെ എനിക്ക് തോന്നിയ മികച്ചൊരു ഗെയിമര്‍ വിഷ്ണുവാണ്. ചര്‍ച്ചയിലും മറ്റും അഖില്‍ മാരാരും വരാം. ടോപ്പ് ഫൈവ് എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്ന് സാഗര്‍ സൂര്യ പറയുന്നു.
തനിക്ക് ക്യാപ്റ്റന്‍സി വേണ്ടെന്ന് ശോഭ; അതൊന്നും നടക്കില്ലെന്ന് മോഹന്‍ലാല്‍
സേഫായി കളിക്കുന്നവർ ഉണ്ട്, എവിക്ട് ആകുമെന്ന് പ്രതീക്ഷിച്ചില്ല: മോഹൻലാലിനോട് സാഗർ