Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ ആര്‍ക്കൊക്കെ എന്തൊക്കെ പേരുകള്‍?, റിനോഷിന്റെ രഹസ്യം വെളിപ്പെടുത്തി മോഹൻലാല്‍

മിഥുനും റിനോഷും മറ്റുള്ളവര്‍ക്കിട്ട പേരുകള്‍ വെളിപ്പെടുത്തി മോഹൻലാല്‍.

Bigg Boss Malayalam Season 5 Rinosh secrets revealed hrk
Author
First Published May 14, 2023, 10:11 PM IST | Last Updated May 14, 2023, 10:13 PM IST

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് റിനോഷും മിഥുനും. റിനോഷും മിഥുനും ഹൗസിലുള്ളവരെ കുറിച്ച് സംസാരിക്കുമ്പോള്‍ കോഡ് ഭാഷ ഉപയോഗിക്കാറുണ്ട്. ഇതിനെതിരെ പ്രേക്ഷകര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ആ സംസാര രീതിയെ കുറിച്ച് മോഹൻലാല്‍ റിനോഷിനോടും സാഗറിനോടും ആരാഞ്ഞിരിക്കുകയാണ്.

മോഹൻലാല്‍ റിനോഷിനോടും മിഥുനോടും ഇങ്ങനെ സംസാരിക്കുന്നതിനെ കുറിച്ച് ചോദിക്കണമെന്ന് പ്രേക്ഷകര്‍ പലപ്പോഴായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഇന്നത്തെ എപ്പോസിഡില്‍ മോഹൻലാല്‍ പ്രേക്ഷകരുടെ ആവശ്യം നിറവേറ്റിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളുടെ ഫോട്ടോ പതിപ്പിച്ച ബോര്‍ഡ് കാട്ടിയാണ് റിനോഷിന്റെയും മിഥുന്റെയും കോഡ് ഭാഷയെ കുറിച്ച് മോഹൻലാല്‍ ആരാഞ്ഞത്. എന്തൊക്കെ പേരുകളാണ് ആരെയൊക്കെയാണ് ഇരുവരും വിളിക്കുന്നത് എന്ന് മോഹൻലാല്‍ ചോദിക്കുകയായിരുന്നു.

ചമ്മന്തി- അഞ്ജൂസ്, ദോശ- റെനീഷ, പാവ- ശ്രുതി ലക്ഷ്‍മി, ഗള്‍ഫ്, ചിരി- സെറീന, നദി- സാഗര്‍, മഞ്ഞ- ജുനൈസ്, നാവ്, മുതല- അഖില്‍, മീൻ- വിഷ്‍ണു, ചൊറി- ശോഭ, ചീങ്കണി- ഷിജു, തുറുപ്പ്, മുഖം- അനു, ഗുലാൻ-ഒമര്‍ ലുലു എന്നിങ്ങനെയാണ് പേരുകള്‍ ഇട്ടത് എന്ന് റിനോഷും മിഥുനും വെളിപ്പെടുത്തി. അഞ്‍ജൂസ് ചമ്മന്തി ആയതിനാലാണ് ഒപ്പമുള്ള റെനീഷ ദോശയായത് എന്ന് റിനോഷ് പറഞ്ഞു. പാവയ്‍ക്ക് വേണ്ടി ബലം പിടിച്ചതിനാലാണ് അങ്ങനെ ഒരു പേര് ശ്രുതി ലക്ഷ്‍മിക്കിട്ടത് എന്ന് റിനോഷ് വെളിപ്പെടുത്തി. എല്ലാം സാഗറിലേക്കെന്നതിനാലാണോ അദ്ദേഹത്തെ നദിയെന്ന് വിളിക്കുന്നത് എന്നു മോഹൻലാല്‍ ചോദിച്ചു.

മിഥുനും റിനോഷിനും എന്ത് പേരാണിടുന്നതെന്ന് ചോദിച്ചപ്പോള്‍ പാച്ചുവും ഗോപാലനും എന്നായിരുന്നു മത്സരാര്‍ഥികളുടെ മറുപടി. തങ്ങള്‍ക്കിട്ട് പേര് അറിഞ്ഞതിന്റെ കൗതുകത്തിലായിരുന്നു ഹൗസിലെ മറ്റ് മത്സരാര്‍ഥികള്‍. ഇതിലൊന്നും തളരരുത് ഉടൻ തന്നെ ഹൗസിലെ എല്ലാവര്‍ക്കും പുതിയ പേര് ഇടാം എന്ന് റിനോഷ് മിഥുനോട് പറഞ്ഞു. തനിക്ക് പേര് എന്തായിരിക്കും എന്ന് താൻ നോക്കട്ടേയെന്ന് പറഞ്ഞാണ് മോഹൻലാല്‍ ബ്രേക്ക് നല്‍കിയത്.

Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios