Asianet News MalayalamAsianet News Malayalam

ഒടുവില്‍ ആ തീരുമാനം അറിയിച്ചു, വിശദീകരിച്ച് റിനോഷ്

ബിഗ് ബോസിലേക്ക് റിനോഷ് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് ഉത്തരമായി.

Bigg Boss Malayalam season 5 Rinosh evicted hrk
Author
First Published Jun 24, 2023, 10:55 PM IST | Last Updated Jun 24, 2023, 10:55 PM IST

ബിഗ് ബോസ് പ്രേക്ഷകര്‍ കുറച്ച് ദിവസമായി അന്വേഷിച്ചുകൊണ്ടിരുന്നത് റിനോഷ് എന്ന് തിരിച്ചുവരും എന്നതായാരുന്നു. ആരാധകരെ നിരാശരാക്കി ഇന്ന് ആ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാല്‍ എത്തിയ ഇന്നത്തെ എപ്പിസോഡില്‍ തന്നെ റിനോഷ് പുറത്തായെന്ന് പ്രഖ്യാപിച്ചു. മോഹൻലാല്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് റിനോഷ് തന്നെയാണ് ബിഗ് ബോസിലേക്ക് ഒരു മടങ്ങിവരവ് സാധ്യമല്ല എന്ന് മത്സരാര്‍ഥികളെ അറിയിച്ചത്.

ഐസൊലേഷനില്‍ കഴിയുന്ന റിനോഷ് ജോര്‍ജിനോട് വീഡിയോ കോളിലൂടെ മോഹൻലാല്‍ സംസാരിച്ചു. എങ്ങനെയുണ്ട് എന്ന് അന്വേഷിച്ചിക്കുകയായിരുന്നു മോഹൻലാല്‍ ആദ്യം ചെയ്‍തത്. സുഖമാകുന്നു എന്നായിരുന്നു റിനോഷിന്റെ മറുപടി. ഇപ്പോഴത്തെ റിനോഷിന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും മോഹൻലാല്‍ വ്യക്തമാക്കി. മത്സരാര്‍ഥികളോട് സംസാരിക്കാമെന്നും മോഹൻലാല്‍ അറിയിച്ചു. മാമൻ ജീവിച്ചിരിപ്പുണ്ട് മക്കളേയെന്ന് പറഞ്ഞ റിനോഷ് ഫിനാലെയില്‍ കാണാം എന്ന് അവരോട് വ്യക്തമാക്കിയാണ് താൻ ഇനി തിരിച്ചുവരില്ല എന്ന് അറിയിച്ചത്. തിരിച്ചുകൊണ്ടുവരാൻ എല്ലാവരും ശ്രമിച്ചുവെന്ന് റിനോഷ് ഷോയിലെ മറ്റുള്ളവരോട് വ്യക്തമാക്കി.

ഞാൻ ഒരു ആഴ്‍ച മുഴുവനായി ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്നു. സ്‍കിൻ അലര്‍ജിയാണ്. സാധാരണ അലര്‍ജിയാണ് എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്. എന്നാല്‍ പിന്നീട് സെക്കൻഡ് ഒപ്പീനിയനും എടുത്തപ്പോള്‍ ആണ് സാധാരണയല്ല എന്ന് വ്യക്തമായത്. അതുകൊണ്ട് വീട്ടിലേക്ക് ഇനി വരാനാകില്ല. എല്ലാവരും മികച്ച മത്സരാര്‍ഥികളാണ്. എല്ലാവര്‍ക്ക് ഓള്‍ ദ ബെസ്റ്റെന്നും പറഞ്ഞു റിനോഷ്.

ബിഗ് ബോസില്‍ ഫാമിലി വീക്കിന്റെ ഭാഗമായി മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. അവര്‍ ഒക്കെ റിനോഷിനെ ആയിരുന്നു ആദ്യം അന്വേഷിച്ചത് എന്ന് മത്സരാര്‍ഥികള്‍ ഓരോരുത്തരും വ്യക്തമാക്കി. മത്സരാര്‍ഥികള്‍ ഓരോരുത്തരുമായി റിനോഷിനോട് സംസാരിക്കുന്നുമുണ്ടായിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും പുറത്തു കാണാമെന്ന് പറഞ്ഞാണ് റിനോഷ് അവസാനിപ്പിച്ചത്.

Read More: ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു, 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍ പുറത്ത്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

Latest Videos
Follow Us:
Download App:
  • android
  • ios