'ഞാൻ പൊക്കോട്ടേ', മാനസികമായി ഫിറ്റല്ലെന്ന് റിനോഷ്, ബിഗ് ബോസിന്റെ നിര്‍ദ്ദേശം ഇങ്ങനെ

തര്‍ക്കത്തിനൊടുവില്‍ സങ്കടത്തിലായ റിനോഷ് താൻ ബിഗ് ബോസില്‍ നിന്ന് ഇറങ്ങിപ്പോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.

Bigg Boss Malayalam Season 5 Rinosh crying hrk

ബിഗ് ബോസില്‍ നില്‍കാൻ മാനസികമായി താൻ ഫിറ്റല്ല എന്ന് റിനോഷ്. മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാൻ പരമാവധി താൻ നോക്കുന്നുണ്ട്. എന്നാല്‍ കയ്യില്‍ നിന്നു പോകുകയാണെന്നും റിനോഷ് വ്യക്തമാക്കി. റിനോഷ് മികച്ച മത്സരാര്‍ഥിയാണന്നും ഇനിയും മോശം വാക്കുകളോ പ്രവൃത്തിയോ ആവര്‍ത്തിക്കാതിരിക്കുക എന്നുമായിരുന്നു ബിഗ് ബോസിന്റെ മറുപടി.

ബിഗ് ബോസില്‍ പുതിയ വീക്ക്‍ലി ടാസ്‍ക് ഇന്ന് തുടങ്ങിയിരുന്നു. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്നാണ് വീക്ക്‍ലി ടാസ്‍കിന്റെ പേര്. ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകളെ ഒരു ഗ്രാഫായി അടയാളപ്പെടുത്തി കഥ പറയുക എന്നതായിരുന്നു ടാസ്‍ക്. ആദ്യം റെനീഷയായിരുന്നു ടാസ്‍കില്‍ പങ്കെടുത്തത്. എന്നാല്‍ അടുത്തത് മിഥുൻ കഥ പറയണമെന്ന് അഖില്‍ അടക്കമുള്ളവര്‍ വ്യക്തമാക്കി. ജുനൈസ് കഥ പറയട്ടേ എന്നായിരുന്നു മിഥുന്റെയും റിനോഷിന്റെയും അഭിപ്രായം.
ഒടുവില്‍ ഇത് തര്‍ക്കമാകുകയും റിനോഷ് മോശം വാക്ക് ഉപയോഗിച്ചതില്‍ വീട്ടിലെ മറ്റ് മത്സരാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്‍തു.

തുടര്‍ന്ന് വികാരഭരിതനായ റിനോഷ് ബാത്ത്‍റൂമില്‍ പോയി കരയുകയും ചെയ്‍തു. മിഥുൻ കഥ പറയുമ്പോഴും റിനോഷിന് തന്റെ സങ്കടം അടക്കാനായിരുന്നില്ല. ബെഡ്‍റൂമില്‍ വെച്ച്  മിഥുനുമായി സംസാരിക്കുമ്പോഴായിരുന്നു റിനോഷിനെ ബിഗ് ബോസ് വിളിപ്പിച്ചത്. പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കരഞ്ഞതിന് ശേഷമാണ് റിനോഷ് കണ്‍ഫഷൻ റൂമിലേക്ക് പോയത്.

റിനോഷ് എന്താണ് ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നായിരുന്നു ബിഗ് ബോസ് ചോദിച്ചത്. എനിക്ക് തോന്നുന്നു, മാനിസികമായി ഞാൻ ഫിറ്റല്ല ഈ ഗെയിമിന് എന്നായിരുന്നു മറുപടി. ബിഗ് ബോസ് റിനോഷിനെ സമാധാനപ്പെടുത്തി. കൂള്‍ ഞാൻ പൊക്കോട്ടെ എന്നായിരുന്നു റിനോഷ് തുടര്‍ന്ന് ചോദിച്ചത്. ഞാൻ എന്റെ മാക്സിമം നോക്കുന്നുണ്ട്, മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാൻ. ആദ്യം ഞാൻ പറഞ്ഞപ്പോള്‍ അത് മോശം വാക്കാണ് എന്ന് അറിയില്ലായിരുന്നു, പിന്നീട് കയ്യില്‍ നിന്ന് പോയി. ഞാൻ ഇവിടെ വന്നത് പൈസയുണ്ടാക്കാനാണ്. ആള്‍ക്കാര്‍ എന്നെ അറിയണം. കുടുംബത്തിന് അഭിമാനം തോന്നണം എന്നൊക്കെയായിരുന്നു തന്റെ ആഗ്രഹം. പക്ഷേ ഞാൻ ഇങ്ങനെ മോശം പ്രവര്‍ത്തിയൊക്കെ ചെയ്യുമ്പോള്‍ അവരെ മോശക്കാരാക്കുക ആണ്. നിങ്ങളാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. ഞാൻ ഇതുവരെ ചെയ്‍തത്, സംസാര രീതി എന്റെ ഫാമിലിക്ക് ബുദ്ധിമുട്ടുന്നുണ്ടാകും. അച്ഛനും അമ്മയും മാത്രമേ വീട്ടിലുള്ളൂ, തനിക്ക് അവര്‍ക്കൊപ്പമുണ്ടാകണം എന്നാണ് ആഗ്രഹമെന്നും റിനോഷ് വ്യക്തമാക്കി. പതിനൊന്നാം ആഴ്‍ചയാണ്, നിങ്ങളെ ഇഷ്‍ടമാകുന്ന ആള്‍ക്കാരുടെ പിന്തുണ കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി. അവരെ ബഹുമാനിക്കുന്നുവെന്ന് റിനോഷ് പറഞ്ഞു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുക. മോശം വാക്കുകളോ പ്രവൃത്തിയോ ചേഷ്‍ടകളോ ഇനി ആവര്‍ത്തിക്കാതിരിക്കുക. മത്സരത്തില്‍ മുന്നോട്ടുപോകുക. നിങ്ങള്‍ മികച്ച മത്സരാര്‍ഥിയാണ് എന്നും റിനോഷിനോട് ബിഗ് ബോസ് വ്യക്തമാക്കി.

Read More: 'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Latest Videos
Follow Us:
Download App:
  • android
  • ios