'ഇത് നിന്‍റെ ഡബിള്‍ സ്റ്റാന്‍റ് ആണ്?': റെനീഷയോട് തുറന്ന് പറഞ്ഞ് ശോഭ.!

നേരത്തെ ഈസ്റ്റര്‍ മുട്ട ടാസ്കിനെതിരെ അഖില്‍ മാരാര്‍ അമ്മൂമ്മയ്ക്ക് വിളിച്ചതിനെതിരെ വീട്ടിലെ എല്ലാവരും രംഗത്ത് എത്തിയിരുന്നു. അതില്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് റെനീഷ ആയിരുന്നു

bigg boss malayalam season 5 renisha shobha argument on double stand vvk

തിരുവനന്തപുരം: ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങിയപ്പോൾ മുതൽ സൗഹൃദത്തിൽ ആയവരാണ് റെനീഷ, അഞ്ജൂസ്, സെറീന ടീം. എന്ത് കാര്യത്തിനും ഇവർ ഒരുമിച്ചായിരുന്ന ഈ സംഘത്തിനിടയിലെ കഴിഞ്ഞ ദിവസം ഉണ്ടായ വഴക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിനിടയില്‍ റെനീഷയുടെ അമ്മൂമ്മയ്ക്ക് അഞ്ജൂസ് വിളിച്ചത് പ്രേക്ഷകര്‍ എല്ലാം കേട്ടതുമാണ്. എന്നാല്‍ ഇതിനോട് റെനീഷ ഒന്നും പ്രതികരിച്ചില്ല.

ഇതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ശോഭ. ഈ വഴക്കിന് അടുത്ത ദിവസം റെനീഷയെ അടുത്ത് വിളിച്ചിരുത്തിയാണ് ഇതിലെ ഇരട്ടത്താപ്പ് ശോഭ ആരോപിച്ചത്. അമ്മൂമ്മയെ വിളിച്ചത് നീ കേട്ടിരുന്നോ എന്നാണ് ശോഭ ആദ്യം ചോദിച്ചത്. കേട്ടിരുന്നു എന്ന് റെനീഷ പറഞ്ഞപ്പോള്‍. മുന്‍പ് അഖില്‍ മാരാര്‍ ഇത്തരത്തില്‍ വിളിച്ചപ്പോള്‍ അതിനെതിരെ രൂക്ഷമായി പ്രതികരിച്ച വ്യക്തിയല്ലെ നീയെന്നും. ഇപ്പോള്‍ ഇതില്‍ ഒന്നും പ്രതികരിക്കാത്തത് നിന്‍റെ ഡബിള്‍ സ്റ്റാന്‍റ് അല്ലെ? എന്നും ശോഭ തുറന്ന് ചോദിക്കുന്നു. 

നേരത്തെ ഈസ്റ്റര്‍ മുട്ട ടാസ്കിനെതിരെ അഖില്‍ മാരാര്‍ അമ്മൂമ്മയ്ക്ക് വിളിച്ചതിനെതിരെ വീട്ടിലെ എല്ലാവരും രംഗത്ത് എത്തിയിരുന്നു. അതില്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് റെനീഷ ആയിരുന്നു. എന്നാല്‍ വളരെ വിചിത്രമായ മറുപടിയാണ് ഇപ്പോള്‍ അഞ്ജൂസ്  അമ്മൂമ്മയെ വിളിച്ചതില്‍ പ്രതികരിക്കാത്തതില്‍ റെനീഷ നല്‍കിയത്.

ഞാന്‍ എന്‍റെ സുഹൃത്തിന് കൊടുത്ത സ്പേസ് ആണ് ഇത്. സുഹൃത്തുക്കള്‍ ഇങ്ങനെ വിളിച്ചാലും ഞാന്‍ ക്ഷമിക്കും അത് കേട്ടുകൊണ്ടിരിക്കും. എന്‍റെ അടുപ്പമുള്ളവര്‍ക്ക് അതിനുള്ള സ്വതന്ത്ര്യമുണ്ട്. തുടങ്ങിയ കാര്യങ്ങളാണ് റെനീഷ പറഞ്ഞത്. ഇത് തന്നെയാണ് ഇരട്ടത്താപ്പ് എന്ന് ശോഭ വീണ്ടും ആരോപിച്ചപ്പോള്‍ അത് ചേച്ചിയുടെ ചിന്തയാണെന്ന് റെനീഷ പറഞ്ഞു. പിന്നീട് റെനീഷ, അഞ്ജൂസ് എന്നിവര്‍ക്കിടയില്‍  ശോഭ ഈ വിഷയം സംസാരിച്ച്  തീര്‍ക്കുന്നതും കാണാമായിരുന്നു. 

'ഇവിടെ എല്ലാം എല്ലാവരും ചെയ്യണം', ഒമറിനോട് മനീഷ

'എനിക്ക് വേറെ ഭർത്താവിനെ കിട്ടും, പക്ഷേ മക്കളുടെ തന്തേന മാറ്റാൻ പറ്റില്ല'; കഥ പറഞ്ഞ് മനീഷ

Latest Videos
Follow Us:
Download App:
  • android
  • ios